കുത്തിവയ്‌പെടുത്തിട്ടും പേവിഷബാധ; മലപ്പുറത്ത് ആറുവയസുകാരി മരിച്ചു
മലപ്പുറം:തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന ആറുവയസുകാരി പേവിഷബാധയേറ്റ് മരിച്ചു. പ്രതിരോധ കുത്തിവയ്‌പെടുത്തിട്ടും പേവിഷബാധയേറ്റ ആറുവയസുകാരി മരിക്കുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയാണ് പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി കെ സി സല്‍മാനുല്‍ ഫാരിസിന്റെ മകള്‍ സിയ ഫാരിസ മരിച്ചത്. കഴിഞ്ഞ മാസം 29 നാണ് സിയ അടക്കം ആറ് പേരെ പട്ടി കടിച്ചത്. നായയുടെ കടിയേറ്റത്തിന് പിന്നാലെ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച് പ്രതിരോധ കുത്തിവയ്‌പെടുത്തിരുന്നു , കൂടാതെ […]
Read more