Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Rabies

സംസ്ഥാനത്ത് എലിപ്പനി രോഗികളുടെ എണ്ണത്തില്‍ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. 11 മാസത്തിനിടെ സംസ്ഥാനത്ത് 5000 ലധികം രോഗബാധിതരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 356 പേര്‍ എലിപ്പനി ബാധിച്ചു മരിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കുകളാണിത്. പ്രതിമാസം 32 പേര്‍ എലിപ്പനി ബാധിച്ചു മരിക്കുന്നു. ഈ വര്‍ഷം മരിച്ച 386 പേരില്‍ 207 പേര്‍ക്ക് മരണത്തിന് മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. 149 പേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയുമാണ്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്കയിലാണ് ആരോഗ്യവകുപ്പും പൊതുജനങ്ങളും. മണ്ണില്‍ എലി, പൂച്ച, നായ, കന്നുകാലികള്‍ എന്നിവയുടെ […]
Read more

കോഴിക്കോട് 19 പേരെ കടിച്ച തെരുവുനായയ്ക്കു പേ വിഷബാധ സ്ഥിരീകരിച്ചു

കോഴിക്കോട്: കഴിഞ്ഞ ദിവസം നഗരത്തില്‍ 19 പേരെ കടിച്ച തെരുവുനായയ്ക്കു പേ വിഷബാധ സ്ഥിരീകരിച്ചു. കോര്‍പറേഷന്‍ ഡോഗ് സ്‌ക്വാഡ് പിടികൂടി പൂളക്കടവിലെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ആശുപത്രിയിലേക്കു മാറ്റിയ നായ കഴിഞ്ഞ ദിവസം ചത്തിരുന്നു. കണ്ണൂര്‍ ആര്‍ഡിഡിഎല്ലില്‍ നടത്തിയ പരിശോധനയിലാണ് പേ വിഷബാധയുണ്ടെന്നു കണ്ടെത്തിയത്. കടിയേറ്റ നാലു വയസ്സുകാരി ഉള്‍പ്പെടെ 19 പേര്‍ക്കും ഗവ. ജനറല്‍ ബീച്ച് ആശുപത്രിയില്‍നിന്നു പേ വിഷബാധയ്‌ക്കെതിരെ പ്രതിരോധ കുത്തിവയ്പ് നടത്തിയിട്ടുണ്ട്. നായ കടിച്ചെന്ന സംശയത്തെ തുടര്‍ന്ന് അശോകപുരം ഭാഗത്തുനിന്നു പിടികൂടിയ 20 […]
Read more

ആലപ്പുഴയില്‍ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ

ആലപ്പുഴ: ചെറുതനയില്‍ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തിരുവല്ല പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പരിക്കേറ്റവരിൽ കാന്‍സര്‍ രോഗിയടക്കമുണ്ട്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായാണ് ആറ് പേര്‍ക്ക് കടിയേറ്റത്. പരിക്കേറ്റവരെല്ലാം വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റിരുന്നു. ഗര്‍ഭിണിയായ ആടിന്റെ മൂക്ക് നായ കടിച്ചുപറിച്ചു.
Read more

പേവിഷ ബാധയേറ്റ് ചികിത്സയിലിരുന്ന 11 വയസുകാരൻ മരിച്ചു

ആലപ്പുഴ: 11 വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. ചാരുംമൂട് സ്വദേശിയായ സ്മിതാ നിവാസിൽ ശ്രാവൺ ഡി കൃഷ്ണ (11)യാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നായിരുന്നു മരണം. ഫെബ്രുവരി ആറിനാണ് പേ വിഷബാധ ലക്ഷണങ്ങളോടെ കുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച മുൻപ് സൈക്കിളിൽ പോകുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എന്നാൽ കുട്ടിയത് വീട്ടിൽ അത് പറഞ്ഞിരുന്നില്ല. കാര്യമായ പരിക്കുകൾ ഇല്ലാതിരുന്നതിനാലും തെരുവ് നായ ആക്രമിച്ചത് വീട്ടുകാരുടെ ശ്രദ്ധയിലും പെട്ടില്ല. ഇതിനിടെ നൂറനാട്ടെ ആശുപത്രിയിൽ പനി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix