ഇന്ത്യക്കെതിരായ ടി20 പരമ്പര; ന്യൂസിലന്‍ഡിന് തിരിച്ചടി; രചിന്‍ രവീന്ദ്രയ്ക്ക് പരിക്ക്
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയ്ക്ക് പരിക്ക്. ഓക്ക്ലന്‍ഡില്‍ പരസ്യ ചിത്രീകരണത്തിനിടെ ഡൈവിംഗ് ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിന്റെ വലത് തോളിന് പരിക്കേറ്റത്. സുരക്ഷാ പായയിലേക്ക് വീണപ്പോഴാണ് പരിക്കേറ്റത്. വെള്ളിയാഴ്ച മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനായ രചിന് ഗുരുതരമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, പൂര്‍ണ കായികക്ഷമത വീണ്ടെടുക്കുന്നതിനെ ആശ്രയിച്ചായിരിക്കും ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ താരത്തിന്റെ പങ്കാളിത്തം. പരിക്ക് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും രചിന്‍ വേഗത്തില്‍ സുഖം പ്രാപിക്കുകയാണ് പ്രധാന പരിഗണനയെന്നും ന്യൂസിലന്‍ഡ് പെര്‍ഫോമന്‍സ് മാനേജര്‍ മൈക്ക് സാന്‍ഡ്ലെ പറഞ്ഞു. […]
Read more