Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Rahul Gandhi

രാഹുലിനെ തകര്‍ക്കാന്‍ ബി.ജെ.പിയുടെ ആസൂത്രിത നീക്കം: പ്രിയങ്ക ഗാന്ധി

പൊഴുതന: രാഹുല്‍ ഗാന്ധി എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും തകര്‍ക്കാന്‍ ബി.ജെ.പി ആസൂത്രിത ശ്രമങ്ങള്‍ നടത്തുകയാണെന്ന് വയനാട് ലോക്സഭാ മണ്ഡലം ഐക്യജാനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി പ്രസ്താവിച്ചു. പൊഴുതനയില്‍ യു.ഡി.എഫ് സംഘടിപ്പിച്ച കോര്‍ണര്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബി.ജെ.പിയുടെ വര്‍ഗീയ, മുതലാളിത്ത പ്രീണന രാഷ്ട്രീയത്തിനെതിരെ പോരാടുന്നത് കൊണ്ടാണ് രാഹുല്‍ ബി.ജെ.പിയുടെ ശത്രുവായത്. അദ്ദേഹം സ്‌നേഹത്തെക്കുറിച്ചും ഐക്യത്തെകുറിച്ചും പറയുമ്പോള്‍, മോദി വെറുപ്പിനെക്കുറിച്ചും സംഹാരത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടകള്‍ക്കെതിരെ നില്‍ക്കുന്നതാണ് രാഹുല്‍ ഗാന്ധിയെ ആക്രമിക്കാന്‍ ബി.ജെ.പിക്ക് കാരണമായതെന്നും […]
Read more

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്, എന്‍സിപി, ഉദ്ധവ് 85 വീതം സീറ്റുകളില്‍

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി. ഇന്നലെ പുറത്ത് വന്ന വാര്‍ത്തകളില്‍ നിന്ന് വ്യത്യസ്തമായി മുന്നണിയിലെ കോണ്‍ഗ്രസ്, എന്‍സിപി (ശരദ് പവാര്‍) ശിവസേന (ഉദ്ധവ്) പാര്‍ട്ടികള്‍ 85 വീതം സീറ്റുകളില്‍ മത്സരിക്കും. എസ്പി, സിപിഎം, പെസന്റ് ആന്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി എന്നിവര്‍ക്കായി 15 സീറ്റുകള്‍ നീക്കിവയ്ക്കും. ശേഷിക്കുന്ന 18 സീറ്റുകള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം കോണ്‍ഗ്രസ്, ശരദ് പവാര്‍, ഉദ്ധവ് വിഭാഗങ്ങള്‍ തന്നെ വീതിച്ചെടുക്കും. മുംബൈ, നാസിക്, വിദര്‍ഭ മേഖലകളിലെ […]
Read more

ഉരുളെടുത്തവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രിയങ്കയും രാഹുലും

കല്‍പ്പറ്റ: ഉരുള്‍ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ ഓര്‍മ്മകളുറങ്ങുന്ന പുത്തുമലയിലെ ഭൂമിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രിയങ്കാഗാന്ധിയും രാഹുല്‍ഗാന്ധിയും. വയനാട് കലക്‌ട്രേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷമായിരുന്നു ഇരുവരും ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ പുത്തുമലയില്‍ ഉരുള്‍ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരെയും തിരിച്ചറിയാത്തവരെയും കൂട്ടമായി സംസ്‌ക്കരിച്ച സ്ഥലത്തെത്തിയത്. കുഴിമാടങ്ങളില്‍ പുഷ്പ ചക്രങ്ങളും പുഷ്പങ്ങളുമര്‍പ്പിച്ച് ആദരാഞ്‌ലികള്‍ അര്‍പ്പിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെയും, ലഭിച്ച മൃതദേഹങ്ങളുടെയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രിയങ്കാഗാന്ധി അഡ്വ. ടി സിദ്ധിഖ് എം എല്‍ എയോട് ചോദിച്ചറിഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെയും ലഭിച്ച മൃതദേഹങ്ങളുടെയും, ഡി […]
Read more

പ്രിയങ്ക വയനാടിനായി പോരാടും, പ്രിയങ്കയെ സംരക്ഷിക്കണം; രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: രണ്ട് ജനപ്രതിനിധികളുള്ള രാജ്യത്തെ ഒരേയൊരു മണ്ഡലം വയനാടായിരിക്കുമെന്നും, ഒന്ന് ഔദ്യോഗിക പ്രതിനിധിയും മറ്റൊന്ന് അനൗദ്യോഗിക പ്രതിനിധിയുമായിരിക്കുമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. പ്രിയങ്കാഗാന്ധിയുടെ റോഡ്‌ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍. അനൗദ്യോഗിക എം പി താനാണെന്ന് പറഞ്ഞ രാഹുല്‍ അവര്‍ രണ്ടുപേരും വയനാടിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. പ്രിയങ്കയുടെ വിജയത്തിനായി വയനാട് മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വയനാട്ടിലെ ജനങ്ങളുമായി എനിക്ക് എന്തുതരത്തിലുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്ന് നിങ്ങള്‍ക്കോരുത്തര്‍ക്കും അറിയും. എനിക്ക് ബുദ്ധിമുട്ടുണ്ടായപ്പോള്‍ നിങ്ങളെന്നെ സംരക്ഷിച്ചുവെന്നും നിങ്ങളെന്റെ കൂടെ […]
Read more

വയനാടുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കും,നിങ്ങളാണ് എന്റെ വഴികാട്ടി; പ്രിയങ്ക ഗാന്ധി

കല്‍പ്പറ്റ: വയനാട്ടിലെ ജനങ്ങളെ പ്രതിനിദാനം ചെയ്യുകയെന്നത് ആദരവായി കണക്കാക്കുമെന്നും വയനാടിനായി പോരാടുമെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറിയും വയനാട് ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥിയുമായ പ്രിയങ്കാഗാന്ധി. നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിന് മുന്നോടിയായി കല്‍പ്പറ്റയില്‍ നടന്ന റോഡ്‌ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. 17 വയസുള്ളപ്പോഴാണ് പിതാവിന് വേണ്ടി ആദ്യമായി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നത്. പിന്നീട് അച്ഛനും അമ്മക്കും സഹോദരനുമായി 35 വര്‍ഷങ്ങളായി പ്രചരണം നടത്തി. എന്നാല്‍ ആദ്യമായിട്ടാണ് എനിക്ക് വേണ്ടി നിങ്ങളുടെയെല്ലാം പിന്തുണ ചോദിച്ച് പ്രചരണത്തിനെത്തുന്നത്. […]
Read more

പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരെ സംസ്‌കരിച്ച പുത്തുമല സന്ദര്‍ശിക്കും

വയനാട് ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് ശേഷം പ്രിയങ്കാ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരെ സംസ്‌കരിച്ച പുത്തുമല സന്ദര്‍ശിക്കും. വയനാട് കന്നിയങ്കത്തിനിറങ്ങുന്ന പ്രിയങ്ക നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വമ്പന്‍ റോഡ് ഷോയോടെയായിരുന്നു പ്രിയങ്കയുടെ പത്രികാ സമര്‍പ്പണം. രാവിലെ 11 മണിക്ക് കല്‍പ്പറ്റ ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ പതിനായിരങ്ങള്‍ അണിനിരന്നു. പ്രിയങ്കയ്ക്ക് ഒപ്പം, സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും […]
Read more

ത്രേസ്യയുടെയും കുടുംബത്തിൻ്റെയും ഹൃദയം കീഴടക്കി പ്രിയങ്കാ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം

സുൽത്താൻബത്തേരി: ത്രേസ്യയുടെയും കുടുംബത്തിൻ്റെയും ഹൃദയം കീഴടക്കി ബത്തേരിയിലെ വീട്ടിൽ പ്രിയങ്കാ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം. ചൊവ്വാഴ്ച രാത്രിയോടെയാണ് സുൽത്താൻബത്തേരി സപ്ത റിസോർട്ടിന് സമീപത്തെ കരിമാങ്കുളം പാപ്പച്ചൻ – ത്രേസ്യ ദമ്പതികളുടെ വീട്ടിൽ പ്രിയങ്ക എത്തിയത്. സപ്തയിലേക്ക് പോകുന്നതിനിടെ ആളുകൾ ഫോട്ടോയെടുക്കുന്നത് കണ്ട് പ്രിയങ്ക വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയിലാണ് സൈനികനായിരുന്ന ത്രേസ്യയുടെ മകൻ കരിമാങ്കുളം ബിനോയി തൻ്റെ അമ്മക്ക് പ്രിയങ്കയോടുള്ള ഇഷ്ടവും കാണണമെന്നുളള ആഗ്രഹവും പറയുന്നത്. ഇതുകേട്ട പ്രിയങ്ക അമ്മയെ കാണാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. മടങ്ങുമ്പോൾ കാണാമെന്നായിരുന്നു […]
Read more

കന്നിയങ്കത്തിന് പ്രിയങ്ക; നാമനിര്‍ദ്ദേശ പത്രിക ഇന്ന് സമര്‍പ്പിക്കും

കല്‍പ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പ്രിയങ്കയുടെ കന്നിയങ്കത്തിന്റെ പത്രികാ സമര്‍പ്പണം ആഘോഷമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. വമ്പന്‍ റോഡ് ഷോയോടെയാവും പത്രികാ സമര്‍പ്പണം. രാവിലെ 11 മണിക്ക് കല്‍പ്പറ്റ ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്ന് റോഡ് ഷോ തുടങ്ങും. റോഡ് ഷോയ്ക്കുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും പത്രികാ സമര്‍പ്പണം. പ്രിയങ്കയ്ക്ക് ഒപ്പം, സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയില്‍ […]
Read more

പ്രിയങ്ക ഗാന്ധിയേക്കാള്‍ 1000 മടങ്ങ് യോഗ്യതയുള്ള സ്ഥാനാര്‍ത്ഥിയാണ് നവ്യ ഹരിദാസ്; പി കെ കൃഷ്ണദാസ്

കൊച്ചി: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയേക്കാള്‍ 1000 മടങ്ങ് യോഗ്യതയുള്ള സ്ഥാനാര്‍ത്ഥിയാണ് വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. അതേസമയം കേരളത്തിന് ശാപമായി മാറിയ പിണറായി സര്‍ക്കാരിന് വയനാട്ടിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ നവ്യ ഹരിദാസ് വരെ ത്യാഗം സഹിച്ച് വളര്‍ന്ന നേതാക്കളാണ്. രാഷ്ട്രീയ കുടുംബാധിപത്യത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചത് ബിജെപിയാണെന്നും പി കെ […]
Read more

വയനാട്ടിന് പ്രിയങ്കയേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥിയില്ല; രാഹുല്‍ ഗാന്ധി

വയനാട് ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയെ പിന്‍തുണച്ച് രാഹുല്‍ ഗാന്ധി. വയനാട്ടിന് പ്രിയങ്കയേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥിയില്ലെന്നാണ് രാഹുല്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലുടെ പറഞ്ഞത്. വയനാട്ടിലെ ജനങ്ങള്‍ക്ക് തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്നും ആവശ്യങ്ങള്‍ക്ക് വേണ്ടി ശക്തമായി പൊരുതാനും പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്നും രാഹുല്‍ കുറിച്ചു. അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. വൈകുന്നേരത്തോടെയായിരിക്കും പ്രിയങ്ക എത്തുക. രാഹുല്‍ ഗാന്ധിയും പ്രിയങ്കയെ അനുഗമിക്കും. നാമനിര്‍ദ്ദേശ പട്ടിക നാളെ സമര്‍പ്പിക്കും. […]
Read more

Recent News

Advertisement
WhiteswanTV Footer