Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Rahul Gandhi

രാഹുൽ ​ഗാന്ധിയുടെ പ്രസംഗം കേട്ടു ഞെട്ടി, പാൽ ബക്കറ്റ് താഴെ വീണു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിഹാർ സ്വദേശി

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ പ്രസംഗം കേട്ട് ഞെട്ടിയത് കാരണം ഒരു ബക്കറ്റ് പാൽ നിലത്തു വീണ് നഷ്ടപ്പെട്ടുവെന്ന പരാതിയുമായി ബീഹാർ സ്വദേശി രംഗത്ത്. 50 രൂപ വിലയുള്ള പാൽ നിറച്ച ബക്കറ്റ് ആണ് താഴെ വീണതെന്നും 250 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും പരാതിയിൽ പറയുന്നു. ഡൽഹിയിലെ കോട്‌ല റോഡിലുള്ള കോൺഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ വച്ചു രാഹുൽ ​ഗാന്ധി നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം. സമസ്തിപൂർ ജില്ലയിലെ സോനുപൂർ […]
Read more

കെജ്‌രിവാളിനെതിരെ രാഹുലും പ്രിയങ്കയും പ്രചരണത്തിനെത്തും

ന്യൂ ഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കെത്തും. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സന്ദീപ് ദീക്ഷിതിന് വോട്ട് അഭ്യർത്ഥിച്ചുള്ള പദയാത്രയില്‍ രാഹുല്‍ പങ്കെടുക്കും. 20 ന് വാല്മീകി ക്ഷേത്രത്തില്‍ നിന്ന് രാഹുലിന്റെ പദയാത്ര ആരംഭിക്കും. കല്‍ക്കാജി മണ്ഡലത്തില്‍ മുഖ്യമന്ത്രി അതിഷിയുടെ എതിർ സ്ഥാനാർഥിയായ മഹിളാ കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷ അല്‍ക്ക ലാംബക്ക് വേണ്ടിയും രാഹുല്‍ പ്രചരണം നടത്തും. വിവിധ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പദയാത്രകള്‍ക്കും റാലികള്‍ക്കും ഇരുവരും […]
Read more

കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സോണിയ ഗാന്ധി

ന്യൂ ഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനം ഇന്ദിര ഗാന്ധി ഭവന്റെ ഉദ്ഘാടനം നിർവഹിച്ച് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. കോട്‌ല റോഡിലെ 9 എയിൽ സ്ഥിതി ചെയ്യുന്ന പാർട്ടിയുടെ പുതിയ ആസ്ഥാനത്തിന്റെ ഉത്‌ഘാടന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ എന്നിവരും മുതിർന്ന പാർട്ടി നേതാക്കളും പങ്കെടുത്തു. രാവിലെ 10 മണിയോടെ തന്നെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായി. ചടങ്ങിൽ പാർട്ടി […]
Read more

രാഹുല്‍ പിടിച്ചുതള്ളിയെന്ന് ബിജെപി, ബിജെപി എംപിമാര്‍ തന്നെ കൈയേറ്റം ചെയ്‌തെന്ന് ഖാര്‍ഗെ

ന്യൂഡല്‍ഹി: അംബേദ്കറെക്കുറിച്ചുള്ള അമിത് ഷായുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധങ്ങള്‍ക്കിടെ പാര്‍ലമെന്റില്‍ നാടകീയ സംഭവങ്ങള്‍. പ്രതിഷേധങ്ങള്‍ക്കിടെ തങ്ങളുടെ രണ്ട് എംപിമാരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തള്ളിയെന്ന് ബിജെപി ആരോപിച്ച് രംഗത്ത് വന്നു. പരിക്കേറ്റെന്ന് പറയുന്ന ബിജെപി എംപിമാരായ മുകേഷ് രജ്പുത്, പ്രതാപ് സാരംഗി എന്നിവരെ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാഹുല്‍ഗാന്ധിയുടെ കൈയേറ്റത്തില്‍ ബിജെപി എംപിമാര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജ്ജു ആരോപിച്ചു. സംഭവത്തില്‍ രാഹുലിനെതിരെ ബിജെപി പോലീസില്‍ […]
Read more

രാഹുൽ ഗാന്ധി മോശമായി പെരുമാറിയെന്ന് ആരോപിച്ച് എംപി ഫാങ്നോൺ കൊന്യാക്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മറ്റ് എംപിമാർക്കൊപ്പം പാർലമെന്റെ വളപ്പിൽ പ്രതിഷേധിക്കുന്നതിനിടെ തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ബിജെപി രാജ്യസഭാ എംപി ഫാങ്‌നോൺ കൊന്യാക് . എന്റെ അന്തസ്സും ആത്മാഭിമാനവും രാഹുൽ ഗാന്ധി വ്രണപ്പെടുത്തിയിരിക്കുന്നു എന്ന് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറിന് കൊന്യാക് കത്തയച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ ബിആർ അംബേദ്ക്കറെ അപമാനിച്ചതിൽ പാർലമെന്റെ വളപ്പിൽ പ്രതിഷേധിക്കുന്നതിനിടെ തന്നോട് മോശമായി പെരുമാറിയെന്നാണ് കൊന്യാക് ആരോപിച്ചിരിക്കുന്നത് . ഇത് രാഹുൽ ഗാന്ധിയെ അപമാനിക്കാനുള്ള നീക്കമാണെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. […]
Read more

സംഭാൽ സന്ദർശനത്തിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞു

ഉത്തർപ്രദേശിലെ സംഭാലിൽ സന്ദർശനത്തിനായി പോകാൻ പ്രതിപക്ഷ നേതാവും എംപിയുമായ രാഹുൽ ഗാന്ധിയെയും വയനാട് എംപിയായ പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞു. ബാസിപൂർ അതിർത്തിയിൽ വെച്ച് പൊലീസ് ഇവരെ തടഞ്ഞത്. ഒറ്റക്ക് പോകാമെന്ന് അറിയിച്ചിട്ടും രാഹുലിന് പൊലീസ് അനുമതി നൽകിയില്ല . അതേ തുടർന്ന് ഒന്നര മണിക്കൂർ കാത്ത് നിന്നിട്ട് രാഹുലും സംഘവും മടങ്ങി. സന്ദര്‍ശിക്കുന്നതില്‍ തന്നെ വിലക്കിയത് അവകാശലംഘനമാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഒരു പ്രതിപക്ഷ നേതാവെന്ന നിലയിലാണ് സംഭവ സ്ഥലം സന്ദർശിക്കാനായി താൻ എത്തിയതെന്നും ഇത് തന്റെ […]
Read more

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് സംഭാൽ സന്ദർശിക്കും

അഞ്ജലി ഹരേഷ് : സബ് എഡിറ്റർ ഉത്തർപ്രദേശിലെ പള്ളിയുടെ സർവേ സംബന്ധിച്ച സംഘർഷം ഉണ്ടായ സംഭാലിൽ ഇന്ന് പ്രതിപക്ഷ നേതാവും എംപിയുമായ രാഹുൽ ഗാന്ധിയും വയനാട് എംപിയായ പ്രിയങ്ക ഗാന്ധിയും സന്ദർശനം നടത്തും. യു പിയിലെ മറ്റ് എംപിമാരും സന്ദർശത്തിന് ഒപ്പം ഉണ്ടാകും. സംഭാലിൽ ഡിസംബർ 10 വരെ കർശന നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുറത്ത് നിന്നാരെയും സ്ഥലത്തേക്ക് പ്രവേശിപ്പിക്കില്ല. സന്ദർശത്തിന് ഇത് വരെ പൊലീസ് അനുമതി നൽകിയിട്ടില്ല. രണ്ട് ദിവസം മുൻപ് സംഭൽ സന്ദർശിക്കാൻ എത്തിയ […]
Read more

ലാത്തിച്ചാർജിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് ഫോണിൽ സംസാരിച്ച് പ്രിയങ്ക

കൽപ്പറ്റ: മുണ്ടക്കൈ- ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചിൽ പോലീസ് ക്രൂരമായി മർദ്ദിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് ഫോണിൽ സംസാരിച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധി. ജില്ലാ പ്രസിഡന്റ് അമൽ ജോയിയെ ഫോണിൽ വിളിച്ച പ്രിയങ്ക ഗാന്ധി പോലീസിൽ നിന്നേറ്റ പരുക്കുകളെ കുറിച്ച് ചോദിക്കുകയും യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി നടത്തുന്ന എല്ലാ പോരാട്ടങ്ങൾക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. വയനാട്ടിൽ തിരിച്ചെത്തുമ്പോൾ നേരിട്ട് […]
Read more

കൈകൂപ്പി, നന്ദി പറഞ്ഞ് പ്രിയങ്ക; ഹൃദയത്തിൽ സ്വീകരിച്ച് മാനന്തവാടി

മാനന്തവാടി: ചരിത്രവിജയം നൽകിയ ജനങ്ങളോട് നന്ദി പറയാനെത്തിയ പ്രിയങ്ക ഗാന്ധിയെ ഹൃദയത്തിൽ സ്വീകരിച്ച് മാനന്തവാടി. കന്നിയങ്കത്തിൽ തന്നെ ഉജ്വല വിജയം നൽകിയ വോട്ടർമാരോട് കൈകൂപ്പി നന്ദി പറഞ്ഞ പ്രിയങ്ക ഗാന്ധിയുടെ വാക്കുകൾ മാനന്തവാടിയിൽ ഒഴുകിയെത്തിയ ആയിരങ്ങൾ നെഞ്ചിലേറ്റി. വയനാട്ടിലെ ജനങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ജനപ്രതിനിധിയായി തെരഞ്ഞെടുത്തതിനും നന്ദി പറഞ്ഞായിരുന്നു പ്രിയങ്ക ഗാന്ധി പ്രസംഗം ആരംഭിച്ചത്. തെരഞ്ഞെടുപ്പിന് വേണ്ടി കഠിനപ്രയത്നം ചെയ്ത യു.ഡി.എഫ്. പ്രവർത്തകർക്ക് നന്ദി. നിങ്ങളുടെ കഠിനാധ്വാനം ഇല്ലായിരുന്നുവെങ്കിൽ ഇത്രയും വലിയ ഭൂരിപക്ഷം സാധ്യമല്ലായിരുന്നു. തന്റെ ആദ്യ […]
Read more

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍

കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പിലെ മിന്നും ജയത്തിന് വോട്ടര്‍മാരോട് നന്ദി പറയാനായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രിയങ്ക മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും കല്‍പറ്റയിലും സ്വീകരണ പരിപാടികളില്‍ പങ്കെടുക്കും. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ക്കെതിരായ പൊലീസ് ലാത്തിച്ചാര്‍ജ്ജിനെതിരെ പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട് ജില്ലയിലെത്തുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി കഠിനമായി പ്രയത്നിക്കാനാണ് പോകുന്നതെന്ന് വണ്ടൂരില്‍ ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കവേ പ്രിയങ്ക പറഞ്ഞിരുന്നു. വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രിയങ്കയും രാഹുല്‍ […]
Read more
Advertisement
WhiteswanTV Footer