Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രിയങ്ക വയനാടിനായി പോരാടും, പ്രിയങ്കയെ സംരക്ഷിക്കണം; രാഹുല്‍ ഗാന്ധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.


കല്‍പ്പറ്റ: രണ്ട് ജനപ്രതിനിധികളുള്ള രാജ്യത്തെ ഒരേയൊരു മണ്ഡലം വയനാടായിരിക്കുമെന്നും, ഒന്ന് ഔദ്യോഗിക പ്രതിനിധിയും മറ്റൊന്ന് അനൗദ്യോഗിക പ്രതിനിധിയുമായിരിക്കുമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. പ്രിയങ്കാഗാന്ധിയുടെ റോഡ്‌ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍.

അനൗദ്യോഗിക എം പി താനാണെന്ന് പറഞ്ഞ രാഹുല്‍ അവര്‍ രണ്ടുപേരും വയനാടിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. പ്രിയങ്കയുടെ വിജയത്തിനായി വയനാട് മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വയനാട്ടിലെ ജനങ്ങളുമായി എനിക്ക് എന്തുതരത്തിലുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്ന് നിങ്ങള്‍ക്കോരുത്തര്‍ക്കും അറിയും. എനിക്ക് ബുദ്ധിമുട്ടുണ്ടായപ്പോള്‍ നിങ്ങളെന്നെ സംരക്ഷിച്ചുവെന്നും നിങ്ങളെന്റെ കൂടെ നിന്നുവെന്ന് പ്രിയങ്ക പറഞ്ഞു.

പ്രിയങ്ക അത് പറയുമ്പോള്‍ ഞാന്‍ മനസില്‍ ആലോചിച്ചത് വയനാട് എനിക്ക് വേണ്ടി ചെയ്തു തന്നത് വാക്കുകളിലൂടെ പറയാനാകില്ലെന്നാണ്. വികാരങ്ങള്‍ അത്രയും ആഴത്തിലുള്ളതാവുമ്പോള്‍ അത് പ്രവര്‍ത്തനത്തിലൂടെ മാത്രമേ പ്രകടിപ്പിക്കാനാവുകയുള്ളുവെന്നും രാഹുല്‍ പറഞ്ഞു. കുട്ടിക്കാലത്ത് സഹോദരി പ്രിയങ്കയെ കൂട്ടുകാര്‍ക്കൊപ്പം കാണുമായിരുന്നു. അവരുടെ താല്‍പര്യങ്ങള്‍ക്കായി ഇത്രയധികം പോകാന്‍ പറ്റുമോയെന്ന് അന്ന് അവളോട് ഞാന്‍ ചോദിക്കുമായിരുന്നു.

പ്രിയങ്കയ്ക്ക് ഒരു സുഹൃത്തുണ്ടെങ്കില്‍ അവര്‍ക്കായി ഏതുവരെ പോവാനും അവള്‍ ഒരുക്കമായിരുന്നു. പക്ഷേ, നിന്റെ സുഹൃത്തുക്കള്‍ നീ ചെയ്യുന്ന കാര്യങ്ങള്‍ അംഗീകരിക്കുകയോ അഭിനന്ദിക്കുയോ ചെയ്യുന്നില്ലെന്ന് പറയുമ്പോള്‍ അംഗീകാരത്തിന്റെയും അഭിനന്ദനത്തിന്റെയോ ആവശ്യമില്ലെന്നും ഞാന്‍ ഇത് ചെയ്യുമെന്നുമായിരുന്നു പ്രിയങ്ക മറുപടി നല്‍കിയിരുന്നത്.

സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യാനാവുന്ന ഒരാള്‍ക്ക് കുടുംബത്തിന് വേണ്ടി എന്തെല്ലാം ചെയ്യാനാവുമെന്ന് നിങ്ങള്‍ക്ക് ആലോചിക്കാവുന്നതാണ്. എന്റെ പിതാവ് മരിച്ചപ്പോള്‍ അമ്മയ്ക്കായി എല്ലാ ചെയ്ത് നല്‍കിയത് പ്രിയങ്കയായിരുന്നു. എന്റെ അച്ഛന്‍ മരിക്കുമ്പോള്‍ അവള്‍ക്ക് 17 വയസായിരുന്നു പ്രായം. എന്റെ സഹോദരിക്കും അമ്മയ്ക്കും എല്ലാം നഷ്ടപ്പെട്ടു. പക്ഷേ എന്റെ അമ്മയെ പരിപാലിച്ചതും സംരക്ഷിച്ചതും എന്റെ സഹോദരിയാണ്. അവളുടെ കുടുംബത്തിന് വേണ്ടി എന്തും ത്യജിക്കാന്‍ പ്രിയങ്ക തയ്യാറാണെന്നതില്‍ എനിക്ക് വിശ്വാസമുണ്ട്.

പ്രിയങ്കയുടെ കൂട്ടുകാരെ കുറിച്ചും കുടുംബത്തിന് വേണ്ടി ചെയ്ത ത്യാഗങ്ങളെ കുറിച്ചും പറയാന്‍ കാരണം പ്രിയങ്ക വയനാടിനെയും സ്വന്തം കുടുംബം പോലെ കണക്കാക്കുന്നു എന്നതു കൊണ്ടാണ്. വയനാടിലെ ജനങ്ങള്‍ക്കായി അവള്‍ പ്രവര്‍ത്തിക്കും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ആവശ്യമായതെല്ലാം പ്രിയങ്ക ചെയ്യുമെന്നുറപ്പുണ്ട്. ഞാന്‍ നിങ്ങളുടെ പാര്‍ലമെന്റിലെ അനൗദ്യോഗിക മെമ്പറാണെന്ന് മറക്കരുത്. അതുകൊണ്ട് ഇടയ്ക്കിടെ ഇവിടെ വരാനും നിങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടാനും എന്നെ അനുവദിക്കണമെന്നും രാഹുല്‍ പറഞ്ഞു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer