Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: RAHUL MANKOOTTATHIL

ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ച കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം: ബെംഗളൂരു സ്വദേശിനിയായ 21കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. പരാതിക്കാരി നെടുമങ്ങാട് കോടതിയിൽ രഹസ്യമൊഴി നൽകിയതിന് പിന്നാലെ ഫെബ്രുവരി 17ന് വാട്‌സാപ്പ് വഴി ബന്ധപ്പെടാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് പ്രത്യേക അന്വേഷണ സംഘം ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്. ജില്ലാ കോടതിയുടെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. […]
Read more

രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും പാലക്കാട്; ഒപ്പം കോണ്‍ഗ്രസ് നേതാക്കളും

പാലക്കാട്: പുതിയ പരാതികള്‍ ഉയര്‍ന്നു വരുന്നതിനിടെ വീണ്ടും മണ്ഡലത്തിലെത്തി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുലിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിക്കാനായാണ് മണ്ഡലത്തിലെത്തിയത്. മൂന്നാം ബലാത്സംഗ കേസില്‍ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് എംഎല്‍എ മണ്ഡലത്തിലെത്തുന്നത്. ജനുവരി 11 നായിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാത്സംഗ കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുല്‍ മണ്ഡലത്തിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയം. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ സി […]
Read more

രാഹുൽ കാരണം കോൺഗ്രസിന് പാലക്കാടുള്ള ഏക സീറ്റും നഷ്ടമാകും ;ഇങ്ങനെ ഒരാളെ പേറുന്നത് കോൺഗ്രസിൻ്റെ ഗതികേട്: പരിഹാസവുമായി എൻ എൻ കൃഷ്ണദാസ്

പാലക്കാട്: രാഹുൽ കാരണം കോൺഗ്രസിന് പാലക്കാടുള്ള ഏക സീറ്റും നഷ്ടമാകുമെന്ന് സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസ് പറഞ്ഞു. ഇങ്ങനെ ഒരാളെ പേറുന്നത് കോൺഗ്രസിൻ്റെ ഗതികേട്. രാഷ്ട്രീയം മറന്ന് കോൺഗ്രസ് രാഹുലിനെതിരെ നടപടി എടുക്കണം. അന്വേഷണ സംഘം അറസ്റ്റ് വൈകിപ്പിക്കുന്നുവെന്ന് കരുതുന്നില്ല. ഉചിതമായ സമയത്ത് അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യുവതിയുടെ പരാതി ഗൗരവമുള്ളതെന്ന് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പൻ പ്രതികരിച്ചു. പരാതി കിട്ടിയ ഉടൻതന്നെ ഡിജിപിക്ക് കൈമാറി. മറ്റു പാർട്ടിക്കാരെ പോലെ പരാതി കയ്യിൽ വച്ചിരിക്കില്ല. […]
Read more

തിരികെയെത്തുന്ന രാഹുൽ കോൺഗ്രസിനെ കുഴിച്ചുമൂടും?

ഗുരുതരമായ ലൈംഗിക ആരോപണങ്ങളിൽ കുടുങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരിച്ചുവരവിന്റെ പാതയിലാണ്. മണ്ഡലത്തിലും പുറത്തും വിവിധങ്ങളായ പരിപാടികളിൽ അദ്ദേഹം സജീവമാണ്. കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ പുറത്താക്കിയതായി പറയുന്നുണ്ടെങ്കിലും പാർട്ടിയുടെ അടക്കം പരിപാടികളിലേക്ക് രാഹുൽ എത്തുന്നുണ്ട്. കേവലം പാലക്കാട് നിയോജകമണ്ഡലത്തിലെ പരിപാടികളിൽ മാത്രമല്ല, ജില്ലയ്ക്ക് പുറത്തുള്ള വിവിധങ്ങളായ പരിപാടികളിലും രാഹുൽ സജീവമാണ്. തിരുവനന്തപുരത്ത് കഴിഞ്ഞദിവസം ആശാ പ്രവർത്തകർ നടത്തിയ സമരത്തിന്റെ സമാപന വേദിയിലേക്ക് രാഹുലിനെ അവർ ക്ഷണിക്കുകയും അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. രാഹുൽ വേദിയിൽ ഉണ്ടെന്നത് അറിഞ്ഞ പ്രതിപക്ഷനേതാവ് […]
Read more

രാഹുൽ മാങ്കൂട്ടത്തിലുമായി വേദി പങ്കിട്ടു; പ്രമീള ശശിധരന് വീഴ്ചപറ്റിയെന്ന് ബിജെപി

പാലക്കാട്: പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്റേത് ഗുരുതര വീഴ്ചയെന്ന് ബിജെപി. ഓഗസ്റ്റിലെ പരിപാടിയിൽ പങ്കെടുക്കരുത് എന്നാവശ്യപ്പെട്ട് രാഹുലിന് നഗരസഭ ഉപാധ്യക്ഷൻ അഡ്വ ഇ കൃഷ്ണദാസ് നൽകിയ കത്ത് പുറത്ത് വന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് അകലം പാലിക്കണമെന്ന പാർട്ടി തീരുമാനം നിലനിൽക്കെ നഗരസഭ അധ്യക്ഷ ഇത് മറികടന്നത് പാർട്ടിക്കുള്ളിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്നലെ നടന്ന റോഡ് ഉദ്ഘാടന പരിപാടിയിലാണ് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ബിജെപി ചെയർപേഴ്സൺ പ്രമീള ശശിധരൻ പങ്കെടുത്തത്. രാഹുലിനെ […]
Read more

രാഹുൽ മാങ്കൂട്ടത്തിൽ നാളെ പാലക്കാട് എത്തും; മണ്ഡലത്തിൽ സജീവമാകാൻ നീക്കം

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നാളെ പാലക്കാട് എത്തും. ഇന്ന് തൃശ്ശൂർ താമസിച്ചതിനു ശേഷം നാളെ അതിരാവിലെ പാലക്കാട് എത്തിക്കാനാണ് നീക്കം നടക്കുന്നത്. നാളെ രാവിലെ തന്നെ എംഎൽഎ ഓഫീസിൽ എത്തിയേക്കും. രാഹുലെത്തിയാൽ സംരക്ഷണം നൽകുമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ അറിയിച്ചത്. രണ്ടു ദിവസം മണ്ഡലത്തിൽ ഉണ്ടാകുമെന്നാണ് വിവരം. സ്വകാര്യ പരിപാടികളിൽ പങ്കെടുക്കും. കെപിസിസി അറിയിച്ചാലെ രാഹുലിന്റെ കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് ഡിസിസി നേതൃത്വം അറിയിച്ചത്. ഇതുവരെ ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് നേതൃത്വം പറയുന്നുണ്ട്. ആരോപണങ്ങൾക്ക് […]
Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ പരാതിക്കാരനായ എഎച്ച് ഹഫീസിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്. മാധ്യമങ്ങളിൽ വന്ന ഓഡിയോ, അടക്കമുള്ള വിവരങ്ങൾ പൊലീസിന് നൽകി. ഇത് വിശദമായി പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചതായി എ.എച്ച് ഹഫീസ് പറഞ്ഞു. പ്രഥമ വിവര റിപ്പോർട്ട് എന്ന നിലയിൽ തന്നെയാണ് മൊഴി രേഖപ്പെടുത്തിയതെന്നും കേസെടുക്കുമോ എന്ന കാര്യം അറിയില്ലെന്നും എ.എച്ച് ഹഫീസ് വ്യക്തമാക്കി. വധഭീഷണി നടത്തുകയും ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ഹഫീസ് പൊലീസിൽ പരാതി നൽകിയിരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ സ്പീക്കർക്കും എഎച്ച് […]
Read more

രാഹുല്‍മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു

കൊച്ചി: അശ്ലീല സന്ദേശ വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുല്‍ രാജി വെച്ചു. എഐസിസി നേതൃത്വം രാഹുലിന്റെ രാജി എഴുതി വാങ്ങുകയായിരുന്നു. ഇ മെയില്‍ മുഖേന രാജി കൈമാറി. ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസില്‍ ഉള്‍പ്പെടെ രാഹുലിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. രാജി വെച്ചൊഴിയണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. രാഹുലിന്റെ രാജിക്ക് വേണ്ടി സമ്മര്‍ദം ഉണ്ടായിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനോട് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിശദീകരണം ചോദിച്ചിട്ടുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി ശ്രാവണ്‍ റാവുവിന്റെതാണ് […]
Read more

ഒരുപാട് വ്യാജ വാർത്തകൾ വരും, കരുതിയിരിക്കണം: രാഹുൽ മാങ്കൂട്ടത്തിൽ

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ചു മത്സരം നടക്കുന്നത് വാർത്ത മാധ്യമങ്ങളിൽ മാത്രമാണെന്നും ഫീൽഡിൽ ആര്യാടൻ ഷൗക്കത്ത് ബഹുദൂരം മുന്നിലാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇനിയുള്ള സമയത്ത് ഒരുപാട് വ്യാജവാർത്തകൾ വരുമെന്നും പതറരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രവർത്തകരോട് പറഞ്ഞു. ടെലിവിഷനിൽ കാണുമ്പോൾ മാത്രമാണ് ഇഞ്ചോടിഞ്ച് മത്സരമുള്ളത്. ഫീൽഡിൽ എത്തുമ്പോൾ ഇഞ്ചോടിഞ്ച് മത്സരമൊന്നുമില്ല. ഏകപക്ഷീയമായി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിലേക്കുള്ള യാത്രയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ നിരവധിയായ വാർത്തകൾ വരും. ഈ വരുന്നതൊന്നും നമ്മുടെ നന്മക്ക് വേണ്ടിയുള്ള കാര്യമായിരിക്കില്ല. നമ്മളെ നന്നാക്കിക്കളയാനുള്ള […]
Read more

സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി: സ്മാർട്ട് ബ്രിഗേഡ് കരിയർ കോൺക്ലേവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ സ്മാർട്ട് ബ്രിഗേഡ് സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായുള്ള ഇൻഫിനിറ്റി കരിയർ കോൺക്ലേവ് നാളെ രാവിലെ 9 മണി മുതൽ ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കും. ഈ പരിപാടി ഹയർ സെക്കൻഡറി സയൻസ് വിദ്യാർത്ഥികൾക്ക് ശാസ്ത്രലോകത്തിലെ പുതിയ കണ്ടെത്തലുകളും അവസരങ്ങളും പരിചയപ്പെടുത്തുകയും, അവരിൽ ദിശാബോധം സൃഷ്ടിക്കുകയാണ് ഉദ്ദേശിക്കുന്നത്. കൂടാതെ, കോമേഴ്‌സ് വിദ്യാർത്ഥികൾക്ക് വാണിജ്യലോകത്തിലെ വിവിധ സാധ്യതകൾ സംബന്ധിച്ചുള്ള അറിയിപ്പുകൾ നൽകുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി, മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നടത്തിയ […]
Read more

Recent News

Advertisement
WhiteswanTV Footer