Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: rahulgandi

വോട്ടര്‍ അധികാര്‍’ യാത്രയ്ക്ക് തുടക്കം;ലക്ഷ്യം ഭരണഘടനയെ സംരക്ഷിക്കല്‍ : രാഹുല്‍ ഗാന്ധി

പട്ന: വോട്ടര്‍ പട്ടിക ക്രമക്കേടിനും, ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുമെതിരെ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് തുടക്കമായി. ബിഹാറിലെ സസാറമില്‍ നിന്നാണ് യാത്ര തുടങ്ങിയത്. സംസ്ഥാനത്തെ 13 സ്ഥലങ്ങളിലൂടെ കടന്ന് പോകുന്ന യാത്ര സെപ്റ്റംബര്‍ ഒന്നിന് പട്നയില്‍ സമാപിക്കും. യാത്രയിലുടനീളം കേന്ദ്രസര്‍ക്കാരിനെയും, തെരഞ്ഞെടുപ്പ് കമ്മീഷനെയും കൂടുതല്‍ തുറന്ന് കാട്ടാനാണ് തീരുമാനം. ഇന്ത്യാ സഖ്യം നേതാക്കളും യാത്രയില്‍ അണിനിരക്കും. ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണിതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ട് മോഷണ ആരോപണം അദ്ദേഹം […]
Read more

വോട്ടര്‍ പട്ടിക വിവാദം; പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങളില്‍ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആദ്യം സംസാരിച്ചത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ്. 18 വയസ് പൂര്‍ത്തിയായ എല്ലാവരും വോട്ട് ചെയ്യണമെന്നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കണം എന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം തുടങ്ങിയത്. വോട്ടര്‍ പട്ടിക പുതുക്കാന്‍ വേണ്ടിയാണ് എസ്‌ഐആര്‍ നടത്തുന്നത്. വോട്ടര്‍ പട്ടികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണിത്. രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലെ രജിസ്‌ട്രേഷന്‍ […]
Read more

ബിഹാര്‍ വോട്ടര്‍ പട്ടിക ക്രമക്കേട്: പ്രതിപക്ഷ എംപിമാര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം,മഹുവ മോയിത്ര എംപിക്ക് ദേഹാസ്വാസ്ഥ്യം

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ മഹുവ മോയിത്ര എംപിക്ക് ദേഹാസ്വാസ്ഥ്യം. ബിഹാര്‍ വോട്ടര്‍ പട്ടികയില്‍ ക്രമേക്കേട് ആരോപിച്ചാണ് മാര്‍ച്ച്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാര്‍ച്ചില്‍ പങ്കെടുത്തു. പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ബാരിക്കേഡ് ചാടിക്കടക്കാന്‍ എംപിമാര്‍ ശ്രമിച്ചു.തുടര്‍ന്ന് സംഘര്‍ഷ സ്ഥലത്തു നിന്ന് എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി.
Read more

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് അന്വേഷിക്കാന്‍ നിയമ വകുപ്പിന് നിര്‍ദേശം നല്‍കി സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടകയിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധി പുറത്തുവിട്ട രേഖകള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വോട്ടര്‍ പട്ടിക ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് നേരത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. കര്‍ണാടകയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. മഹാദേവപുര എന്ന നിയമസഭാ മണ്ഡലത്തില്‍ ഇരട്ട, വ്യാജവോട്ടുകള്‍ വ്യാപകമായി […]
Read more

‘ഉടൻ വിവാഹം കഴിക്കേണ്ടി വരും’; റായ്ബറേലിയുടെ ചോദ്യത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി

ലഖ്‌നൗ: ഉടന്‍ വിവാഹിതനാകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ‘വെളിപ്പെടുത്തല്‍’. റാലിയില്‍ എത്തിച്ചേര്‍ന്ന ആള്‍ക്കൂട്ടത്തില്‍നിന്നുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് ആദ്യം ചോദ്യമുണ്ടായെങ്കിലും എന്താണെന്ന് രാഹുലിന് മനസിലായില്ല. എന്താണ് ചോദ്യമെന്ന് അദ്ദേഹം വേദിയിലും സദസ്സിലുമുള്ളവരോട് ആവര്‍ത്തിച്ച് ചോദിച്ചു. പിന്നീട് മറുപടിയായി, ‘ഇപ്പോള്‍ എനിക്ക് ഉടന്‍ വിവാഹം കഴിക്കേണ്ടി വരും’, എന്നായിരുന്നു രാഹുലിന്റെ മറുപടി. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലുമടക്കം വേദിയിലുണ്ടായിരുന്നു.

Advertisement
WhiteswanTV Footer