Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Rain intensity

കനത്ത മഴ; കണ്ണഞ്ചിറയിലെ സംസ്ഥാന പാതയിൽ വെള്ളക്കെട്ട്

മലപ്പുറം: കനത്ത മഴയെ തുടർന്നു കണ്ണഞ്ചിറയിലെ സംസ്ഥാന പാതയിൽ വെള്ളം കെട്ട് രൂപപ്പെട്ടത് യാത്രക്കാരെയും വ്യാപാരികളേയും ബുദ്ധിമുട്ടിലാക്കി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പെയ്ത ശക്തമായ മഴ തുടർന്നാണ് സംസ്ഥാന പാതയിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടത്. വാഹനങ്ങളുടെ ഹെഡ്ലൈറ്റുകളുടെ സഹായത്തോടെ മാത്രം യാത്ര ചെയ്യാനുള്ള സാഹചര്യമാണ് ഉണ്ടായിരുന്നുള്ളു. ചിലർ റോഡിന്റെ അരികിലൂടെ നടന്ന് മുന്നോട്ട് പോകാൻ നിർബന്ധിതരായി. പ്രദേശത്ത് ഡ്രൈനേജ് സംവിധാനം കാര്യക്ഷമമല്ലാത്തതും റോഡിന്റെ ഉയരം കുറഞ്ഞതുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്നും ശക്തമായി മഴപെയ്താൽ ഇത് പതിവാണെന്നും നാട്ടുകാർ ചൂണ്ടിക്കാണിച്ചു.
Read more

സംസ്ഥാനത്ത് മെയ് 29, 30 തീയതികളിൽ മഴയുടെ ശക്തി വർധിക്കും: കെ രാജൻ

തൃശ്ശൂർ: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് റവന്യൂമന്ത്രി കെ രാജൻ. കേരളത്തിലെ എല്ലാ മലയോരമേഖലയിലും ശരാശരി 500 മില്ലീ മീറ്റർ മഴ പെയ്തിട്ടുണ്ട്. 29, 30 തീയതികളിൽ മഴയുടെ ശക്തി കൂടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് മഴയുടെ ആഘാതത്തിൽ 586 വീടുകൾ ഭാഗീകമായും, 21 വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. അതിനാൽ കൂടുതൽ ജാഗ്രത വേണമെന്നും ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി. ശക്തമായ മഴയെ തുടർന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix