Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: rajeev chandra sekhar

കേരളത്തിലെ ബിജെപി ആവശ്യപ്പെട്ടത് നീതിപൂർവമായ അന്വേഷണം; കന്യാസ്ത്രീകളെ സന്ദർശിച്ച് ഷോൺ ജോർജ്

കന്യാസ്ത്രീകൾക്ക് എൻഐഎ കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാൻ 50 ശതമാനം സാധ്യതയുണ്ടെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്.നീതിപൂർവമായ അന്വേഷണമാണ് കേരളത്തിലെ ബിജെപി ആവശ്യപ്പെട്ടത്. ജാമ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നത് സഭയാണ്. അവർ എന്ത് നിലപാട് സ്വീകരിച്ചാലും നിയമപരമായ സഹായങ്ങൾ ചെയ്‌തു കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പെൺകുട്ടികളുടെ മാതാപിതാക്കളുടെ മൊഴി കോടതിയിലെത്തണം. അന്വേഷണ പരിധിയിൽ ഇരിക്കുന്ന കേസ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് പരിഗണിക്കാൻ കഴിയില്ല. കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശപ്രകാരമാണ് വൈസ് പ്രസിഡന്റ് ഷോൺ ജോർജ് […]
Read more

രാജീവ്‌ ചന്ദ്രശേഖർ പിൻവാതിലിലൂടെ ഉദ്‌ഘാടനവേദിയിൽ ഇരിപ്പിടം തരപ്പെടുത്തിയെന്ന് പരിഹസിച്ച് ദേശാഭിമാനി എഡിറ്റോറിയല്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ പിൻവാതിലിലൂടെയാണ് ഇരിപ്പിടം കണ്ടെത്തിയതെന്ന് സിപിഐഎം മുഖപത്രം ദേശാഭിമാനിയുടെ മുഖപ്രസംഗം. രാജീവ് ചന്ദ്രശേഖർ അല്പത്തരം കാണിച്ചുവെന്നാണ് എഡിറ്റോറിയല്‍ പരാമർശിക്കുന്നത്.മണിക്കൂറുകള്‍ക്ക് മുന്‍പേ വേദിയില്‍ വന്നിരുന്ന അദ്ദേഹം അവിടെയിരുന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് മുദ്രാവാക്യം വിളിച്ചുകൊടുത്തത് ഇതിന്റെ തെളിവാണെന്നും പരാമർശമുണ്ട്. ഈ അല്പത്തരത്തിനു രാജ്യം സാക്ഷിയാണെന്നും എഡിറ്റോറിയലില്‍ പരാമര്‍ശമുണ്ട്. രാജ്യത്തിന്റെയാകെ വികസനത്തിന് നാഴികക്കല്ലാകുന്ന ഈ സന്ദര്‍ഭത്തില്‍ സങ്കുചിതവും ബാലിശവുമായ മുതലെടുപ്പ് നടത്തിയ പ്രതിപക്ഷ നേതാവും നാണംകെട്ടുവെന്നും എഡിറ്റോറിയലിലൂടെ ദേശാഭിമാനി വിമര്‍ശിക്കുന്നു. ഇരിപ്പിടം ഉണ്ടായിട്ടും […]
Read more

വിശ്വഹിന്ദു പരിഷത്ത് അറിയാതെ കാര്യാലയം സന്ദർശിക്കാൻ ഒരുങ്ങി രാജീവ് ചന്ദ്രശേഖർ

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിശ്വഹിന്ദു പരിഷത്ത് കാര്യാലയം സന്ദർശിക്കുന്നത് തള്ളി വിശ്വഹിന്ദു പരിഷത്ത്. രാജീവ് ചന്ദ്രശേഖർ വിശ്വഹിന്ദു പരിഷത്ത് കാര്യാലയം സന്ദർശിക്കുന്നത് ഔദ്യോഗികമായി പറഞ്ഞിട്ടില്ല എന്നും അതേപ്പറ്റി കൂടുതൽ കാര്യങ്ങൾ അറിയില്ലായെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ പറഞ്ഞു. രണ്ടുമൂന്ന് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ കണ്ടു എന്നല്ലാതെ ഇതേ സംബന്ധിച്ച് വി എച്ച് പിക്ക് മറ്റ് വിവരങ്ങൾ ഒന്നും ഔദ്യോഗികമായി ലഭിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read more

കേരളം പിടിക്കാനുറച്ച് രാജീവ് ചന്ദ്രശേഖർ

സംസ്ഥാനത്തെ ബിജെപിക്ക് ഒരു ലക്ഷ്യമുണ്ട്. അതിന് അരങ്ങൊരുക്കുകയായിരുന്നു കഴിഞ്ഞ ഏതാനും വർഷങ്ങളായി അവർ. മെല്ലെ ഉറച്ച കാൽവയ്പ്പുകളോടെ സഞ്ചരിച്ച് ലക്ഷ്യത്തിലെത്തുക എന്നതാണ് ദേശീയ തലത്തിൽ തന്നെ ബിജെപിയുടെ അടിസ്ഥാനപ്രമാണം. കേന്ദ്രത്തിൽ ഒരു കാലത്തും ബിജെപി അധികാരത്തിലെത്തില്ല എന്നു കരുതി ഭരിച്ചു സുഖിച്ച ദേശീയപാർട്ടികളെ ഞെട്ടിച്ചു കൊണ്ടാണ് എ ബി വാജ്പേയിയുടെ നേതൃത്തിൽ 1998 ൽ ആദ്യ ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരമേറ്റത്. 2004 ൽ ഭരണത്തിൽ നിന്ന് പുറത്തായെങ്കിലും നരേന്ദ്ര മോദിയിലൂടെ പത്തുവർഷത്തിനുശേഷം അധികാരത്തിലെത്താനും തുടർഭരണം നേടാനും […]
Read more

ഒടുവിൽ രാജീവ് ചന്ദ്രശേഖർ സംസ്ഥാനത്തെ ബിജെപിയുടെ അമരത്തേക്ക്

മുൻ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർ എത്തുമെന്നത് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. താല്പര്യമില്ലെന്ന് ആവർത്തിച്ചു പറഞ്ഞിരുന്ന രാജീവ് ഒടുവിൽ സമ്മതം മൂളി എന്നാണ് ലഭിക്കുന്ന വിവരം. മാർച്ചിനകം പുതിയ സംസ്ഥാന പ്രസിഡന്റ്‌ ചുമതലയേൽക്കുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. സംസ്ഥാന പാർട്ടിയിലെ ഗ്രൂപ്പ് പ്രവർത്തനവും, തനിക്ക് കേരളത്തിൽ തന്നെ എപ്പോഴും നിൽക്കേണ്ടി വരുന്ന പ്രശ്‌നവും അദ്ദേഹം കേന്ദ്രനേതൃത്വവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ചുമതല പുതിയ സംസ്ഥാന കമ്മിറ്റിക്കായിരിക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. അഞ്ച് വർഷം പൂർത്തിയാക്കിയവരെ സംസ്ഥാന അദ്ധ്യക്ഷ […]
Read more

മുനമ്പത്തേ സമരത്തിന് പരിഹാരം കാണുന്നത് വരെ കൂടെയുണ്ടാകുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

കൊച്ചി: മുനമ്പത്തേത് ഒരു പ്രദേശിക പ്രശ്നമല്ല, അതൊരു ഭരണഘടന പ്രശ്നംകൂടിയാണെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖർ. സമരത്തിന്റെ ആദ്യ ദിവസം മുതൽ മുനമ്പത്തുകാർക്ക് പിന്തുണയുമായി ഒപ്പമുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നത് വരെ കൂടെയുണ്ടാകുമെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. മുനമ്പം സമര ഭൂമിയിൽ നേരിട്ടെത്തി സമരക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നേതാവ് അഡ്വ. ഷോൺ ജോർജ്, മൈനോരിറ്റി മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് എന്നിവർക്കൊപ്പമാണ് രാജീവ്‌ ചന്ദ്രശേഖർ മുനമ്പത്തെ സമര പന്തലിൽ എത്തിയത്. മുനമ്പത്ത് നടക്കുന്നത് […]
Read more

ശശി തരൂരിന് പരാജയം മണത്തോ ?

ഇത് ലോക്‌സഭയിലേക്കുള്ള തന്റെ അവസാന മത്സരമാണെന്നാണ് ശശി തരൂര്‍ പറയുന്നത്. ഇനി മത്സരിക്കില്ലെന്നും എന്നാല്‍ രാഷ്ട്രീയം മതിയാക്കില്ലെന്നുമാണ് ശശി തരൂരിന്റെ പ്രതികരണം. തിരുവനന്തപുരത്ത് വാശിയേറിയ മത്സരം അരങ്ങേറുന്നതിനിടയില്‍ ശശി തരൂര്‍ നടത്തിയ ഈ അഭിപ്രായ പ്രകടനത്തിന് പലതരത്തിലാണ് വ്യാഖ്യാനങ്ങള്‍. അതില്‍ ഒന്ന് ശശി തരൂര്‍ തിരുവനന്തപുരത്ത് പരാജയം മണത്തു തുടങ്ങിയിരിക്കുന്നു എന്നാണോ ഇതിനര്‍ത്ഥം? കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ഥമായൊരു രാഷ്ട്രീയ കാലാവസ്ഥയാണ് തിരുവനന്തപുരത്ത് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വവും വിലയിരുത്തുന്നത്. കോണ്‍ഗ്രസിന് വലിയ മേല്‍കൈ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix