Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: rajeev chandra sekhar

രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ളത് തിരക്കഥപ്രകാരമുള്ള വിവാദം: രാജീവ്‌ ചന്ദ്രശേഖരൻ

തൃശൂർ : രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള കേസിൽ ഇപ്പോൾ ഉയർന്നുവരുന്ന വിവാദം മുൻകൂട്ടി തയ്യാറാക്കിയ രാഷ്ട്രീയ നീക്കമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖരൻ ആരോപിച്ചു. മൂന്ന് മാസം മുമ്പ് തന്നെ സുഖമായി അറസ്റ്റ് ചെയ്യാവുന്ന ഒരു കേസ് ഇലക്ഷൻ സമയത്ത് മാത്രം ഉന്നം വെച്ചത്, രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദങ്ങൾ ഉയർത്തിപ്പിടിക്കുന്നതല്ല, വികസനമാണ് ജനങ്ങൾക്കു മുൻഗണന വേണ്ടതെന്നും, അതാണ് ബിജെപിയുടെ പ്രചരണത്തിന്റെ ലക്ഷ്യം എന്നും രാജീവ്‌ ചന്ദ്രശേഖരൻ പറഞ്ഞു. ഗുരുവായൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read more

കോഴിക്കോട് കോർപ്പറേഷനിൽ വികസനത്തിന്റെ പുതിയ മാതൃക കൊണ്ടുവരും: രാജീവ് ചന്ദ്രശേഖർ

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ വികസനത്തിന്റെ പുതിയ മാതൃക കൊണ്ടുവരുമെന്ന് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ  കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ അഭിപ്രായപ്പെട്ടു. കോഴിക്കോട് കോർപ്പറേഷനിൽ വികസനത്തിന് ബ്ലൂ പ്രിന്റ് ഉണ്ടാക്കുമെന്നും, വർഷാവർഷം വികസനത്തിന്റെയും, ധന വിനിയോഗത്തിന്റെയും പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്ക് മുൻപാകെ സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് കോർപ്പറേഷനിൽ നില മെച്ചപ്പെടുത്തുമെന്നല്ല, മറിച്ച് ഭരണം തന്നെയാണ് ബി.ജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ‘മാറാത്തത് ഇനി മാറും’ എന്ന് ഞങ്ങൾ വാഗ്ദാനം […]
Read more

ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ; പാർട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദ് കെ തമ്പിയുടെ ശിവസേന ബന്ധം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആനന്ദ് ശിവസേനയിലേക്ക് പോയെന്നാണ് താൻ അറിഞ്ഞത്. മണ്ഡലം കമ്മിറ്റി നിർണയിച്ച ലിസ്റ്റിൽ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ല. വിഷയത്തിൽ ശിവൻകുട്ടി മുതലക്കണ്ണീർ പൊഴിക്കുകയാണ്. പാർട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കും. വിഷമമുണ്ട്, രാഷ്ട്രീയവൽക്കരിക്കരുത്. ഇതുകൊണ്ടൊന്നും യഥാർത്ഥ ചർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനാവില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Read more

ബിജെപി അഴിമതിരഹിത ഭരണവും രാഷ്ട്രീയ സംസ്കാരത്തിൽ മാറ്റവും കൊണ്ടുവരും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രാഷ്ട്രീയ സംസ്കാരത്തിൽ മാറ്റം കൊണ്ടുവരാൻ ലഭിച്ച അവസരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. രണ്ട് ദിവസത്തിൽ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ഇതുവരെ പരിഹരിക്കാത്ത പ്രശ്നങ്ങൾ ബിജെപി പരിഹരിച്ചിരിക്കുമെന്ന് ഉറപ്പ് നൽകിയ രാജീവ് ചന്ദ്രശേഖർ ബിജെപി അഴിമതിരഹിത ഭരണം കൊണ്ടുവരുമെന്നും വ്യക്തമാക്കി.
Read more

NSS – SNDP പോയി ഇനി നസ്രാണിയിൽ ശരണം

ഒരുവശത്ത് കന്യാസ്ത്രീകൾ ഉൾപ്പെടുന്ന ന്യൂനപക്ഷ സമുദായത്തെ നടുറോഡിലിട്ട് തല്ലിച്ചതയ്ക്കുകയും പള്ളികൾക്ക് നേരെ കല്ലെറിയുകയും ചെയ്യുക, മറുവശത്ത് അതേ സമുദായത്തിൻ്റെ വോട്ടിനായി മെത്രാൻമാരുടെ അരമനകളിലെത്തി അനുരഞ്ജപ്പെടുക തുടങ്ങിയവയെല്ലാം തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കാണാൻ കഴിയുന്ന കാഴ്ചയാണ്. ഈ ഇരട്ടത്താപ്പിന്റെ രാഷ്ട്രീയം ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിയോടും സംഘപരിവാറിനോടും അല്ലാതെ മറ്റാരോടാണ് താരതമ്യം ചെയ്യാനാവുക? ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകൾ സംഘപരിവാർ ഭീകരതയുടെ ഇരകളായതിന്റെ ഓർമ്മകൾ മായും മുൻപേ, കേരളത്തിലെ ക്രൈസ്തവ വോട്ടുകൾ പെട്ടിയിലാക്കാൻ പുതിയ അനുനയ നാടകവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് […]
Read more

സ്വർണപ്പാളി വിവാദത്തിൽ കൃത്യമായ അന്വേഷണം വേണം, അട്ടിമറിക്കാൻ ശ്രമിച്ചാൽ ബിജെപി ഇറങ്ങും: രാജീവ് ചന്ദ്രശേഖർ

കോട്ടയം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ . ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റ്യും ഉടൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലാ ബിഷപ്പ് ഹൗസിൽ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി നടത്തിയ സൗഹൃദ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “സ്വർണപ്പാളി വിവാദത്തിൽ തെറ്റുകാരെ കണ്ടെത്തി ജയിൽ കയറ്റണമെന്നു മാത്രമാണ് ആവശ്യം. എസ്ഐടിയിൽ കേരള പൊലീസ് മാത്രം പാടില്ല, സിബിഐ അന്വേഷിക്കണം. 30 വർഷത്തെ കാര്യങ്ങൾ ഉള്‍പ്പെടെ വിശദമായി […]
Read more

10 കൊല്ലം സിപിഎം വിശ്വാസികളെ ദ്രോഹിച്ചു: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദം സംബന്ധിച്ച് സംസ്ഥാന സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ബി.ജെ.പി. മുഖ്യമന്ത്രിയുടെയും ദേവസ്വം വകുപ്പ് മന്ത്രിയുടെയും രാജി ആവശ്യപ്പെട്ടു. ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിൽ നിരവധി ബി.ജെ.പി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. “പതിനൊന്നാം വർഷത്തിലേക്ക് കടക്കുന്ന സർക്കാരിന്റെ ഓരോ മേഖലയിലും അഴിമതിയുടെയും അനാസ്ഥയുടെയും ഗന്ധം ശക്തമാണ്. വിശ്വാസികളെ ദ്രോഹിച്ചും അമ്പലങ്ങളിൽ കൊള്ളയടിച്ചും മുഖ്യമന്ത്രിയും മന്ത്രിസഭയും ഇന്ന് പൊരുളായി. ശബരിമലയിൽ നടന്നതെന്താണെന്നതിന്റെ ചുരുളഴിയുമ്പോൾ പാർട്ടിക്കാരുടെ പങ്ക് വ്യക്തമായി പുറത്തുവരുന്നുണ്ട്,” […]
Read more

ഹൈന്ദവ വിശ്വാസങ്ങളോടും അയ്യപ്പഭക്തരോടും സിപിഎം ചെയ്തത് പൊറുക്കാനാവാത്ത വഞ്ചന: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേരള സർക്കാരും സിപിഎം നേതൃത്വവും നൽകുന്ന സമീപനം പൊറുക്കാനാവാത്തതാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ഹൈന്ദവ വിശ്വാസത്തോടും ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരോടും സിപിഎം കാണിച്ച സമീപനം വലിയ വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ ആചാരസംസ്‌കാരം തകർക്കാനുള്ള ശ്രമമാണ് 2018-ൽ സിപിഎം നടത്തിയതെന്നും, തുടർന്ന് പ്രതിഷേധിക്കുന്ന ഭക്തന്മാരെ അറസ്റ്റ് ചെയ്യുന്നതിലൂടെ സർക്കാരിന്റെ യഥാർത്ഥ നിലപാട് പുറത്തായതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇപ്പോൾ ‘അയ്യപ്പ സംഗമം’ എന്ന പേരിൽ ആളുകളെ കബളിപ്പിക്കാനുള്ള ശ്രമം […]
Read more

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം ശേഷം രാജീവ് ചന്ദ്രശേഖറിന്റെ ഡല്‍ഹിയിലുള്ള വസതിയിലായിരുന്നു സിസ്റ്റര്‍ പ്രീതി മേരിയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും സഹോദരനൊപ്പം എത്തിയത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും ഒപ്പം ഉണ്ടായിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയതിനു ശേഷം ഇതാദ്യമായാണ് കന്യാസ്ത്രീകള്‍ ഡല്‍ഹിയില്‍ എത്തുന്നത്. നന്ദി പറയാനാണ് കന്യാസ്ത്രീകള്‍ എത്തിയതെന്നും കേസിന്റെ മുന്നോട്ടുപോക്കില്‍ അവര്‍ക്ക് […]
Read more

ജംബോ കോർ കമ്മിറ്റിയുമായി ബിജെപി; ചരിത്രത്തിൽ ആദ്യമായി 21 പേർ

പരാതികളൊഴിവാക്കാൻ ജംബോ കോർ കമ്മിറ്റിയുമായി ബിജെപി. ചരിത്രത്തിൽ ആദ്യമായിട്ടാണ് സംസ്ഥാന ബിജെപിക്ക് 21 പേർ അടങ്ങുന്ന ജംബോ കോർ കമ്മിറ്റി. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, രാജ്യസഭാ എംപി സി സദാനന്ദൻ എന്നിവർ 21 പേരടങ്ങുന്ന സംസ്ഥാന കോർ കമ്മിറ്റിയിൽ ഉണ്ട്. മുൻ സംസ്ഥാന അധ്യക്ഷന്മാരായ ഒ രാജഗോപാൽ, സി കെ പത്മനാഭൻ എന്നിവരെ കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. അതുപോലെ തന്നെ ഡോ. കെ എസ് രാധാകൃഷ്ണനും പട്ടികയിൽ നിന്നും പുറത്തായി. സംസ്ഥാന […]
Read more
Advertisement
WhiteswanTV Footer