Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജംബോ കോർ കമ്മിറ്റിയുമായി ബിജെപി; ചരിത്രത്തിൽ ആദ്യമായി 21 പേർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പരാതികളൊഴിവാക്കാൻ ജംബോ കോർ കമ്മിറ്റിയുമായി ബിജെപി. ചരിത്രത്തിൽ ആദ്യമായിട്ടാണ് സംസ്ഥാന ബിജെപിക്ക് 21 പേർ അടങ്ങുന്ന ജംബോ കോർ കമ്മിറ്റി. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, രാജ്യസഭാ എംപി സി സദാനന്ദൻ എന്നിവർ 21 പേരടങ്ങുന്ന സംസ്ഥാന കോർ കമ്മിറ്റിയിൽ ഉണ്ട്. മുൻ സംസ്ഥാന അധ്യക്ഷന്മാരായ ഒ രാജഗോപാൽ, സി കെ പത്മനാഭൻ എന്നിവരെ കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. അതുപോലെ തന്നെ ഡോ. കെ എസ് രാധാകൃഷ്ണനും പട്ടികയിൽ നിന്നും പുറത്തായി.

സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ അധ്യക്ഷന്മാരായ വി മുരളീധരൻ, കെ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, ദേശീയ ഭാരവാഹികളായ എ പി അബ്ദുള്ളക്കുട്ടി, അനിൽ ആൻറണി, ജനറൽ സെക്രട്ടറിമാരായ ശോഭാസുരേന്ദ്രൻ, എം ടി രമേശ്, എസ് സുരേഷ്, അനൂപ് ആന്റണി ഒപ്പം 7 ഉപാധ്യക്ഷന്മാരെയും കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കെ എസ് രാധാകൃഷ്ണൻ, ആർ ശ്രീലേഖേ , ഡോ അബ്ദുൽസലാം എന്നീ വൈസ് പ്രസിഡന്റുമാരെ കോറിൽ ഉൾപ്പെടുത്തിയില്ല. കന്യാസ്ത്രീ വിഷയത്തിൽ ക്രൈസ്ത സഭാ വിരുദ്ധ നിലപാട് സ്വീകരിച്ച വൈസ് പ്രസിഡൻറ് ഡോ കെ എസ് രാധാകൃഷ്ണനെ കോർ കമ്മറ്റിക്ക് പുറമെ വക്താക്കളുടെ പട്ടികയിൽ നിന്നും പുറത്താക്കി.

Recent News

Advertisement
WhiteswanTV Footer