Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

10 കൊല്ലം സിപിഎം വിശ്വാസികളെ ദ്രോഹിച്ചു: രാജീവ് ചന്ദ്രശേഖർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദം സംബന്ധിച്ച് സംസ്ഥാന സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ബി.ജെ.പി. മുഖ്യമന്ത്രിയുടെയും ദേവസ്വം വകുപ്പ് മന്ത്രിയുടെയും രാജി ആവശ്യപ്പെട്ടു. ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിൽ നിരവധി ബി.ജെ.പി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

“പതിനൊന്നാം വർഷത്തിലേക്ക് കടക്കുന്ന സർക്കാരിന്റെ ഓരോ മേഖലയിലും അഴിമതിയുടെയും അനാസ്ഥയുടെയും ഗന്ധം ശക്തമാണ്. വിശ്വാസികളെ ദ്രോഹിച്ചും അമ്പലങ്ങളിൽ കൊള്ളയടിച്ചും മുഖ്യമന്ത്രിയും മന്ത്രിസഭയും ഇന്ന് പൊരുളായി. ശബരിമലയിൽ നടന്നതെന്താണെന്നതിന്റെ ചുരുളഴിയുമ്പോൾ പാർട്ടിക്കാരുടെ പങ്ക് വ്യക്തമായി പുറത്തുവരുന്നുണ്ട്,” രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.

“ക്ലിഫ് ഹൗസിൽ ഇരുന്ന് ‘എല്ലാം ശരിയാകും’ എന്ന മന്ത്രം പറഞ്ഞവർ പത്ത് വർഷം കഴിഞ്ഞിട്ടും ഒന്നും ശരിയാക്കിയില്ല. പകരം അത്യുത്തമമായി ചെയ്തതെന്തെന്ന് ചോദിച്ചാൽ, അഴിമതി നടത്താനും വിശ്വാസം കബളിപ്പിക്കാനുമാണ്. ഇത് വളരെ ദൗർഭാഗ്യകരമായ ഒരു സ്ഥിതിയാണ്,” എന്നും പറഞ്ഞു.

സിപിഎമ്മിന്റെ നടപടി മതപരമായ വിവേചനമാണെന്നും, മറ്റ് മതസ്ഥാപനങ്ങളിൽ ഇതുപോലെ ഇടപെടാത്തത് എങ്ങനെ വ്യാഖ്യാനിക്കാനാണ്? രാജീവ് ചന്ദ്രശേഖർ ചോദിച്ചു .

“ദേവസ്വം ബോർഡ് പ്രസിഡന്റ്, ദേവസ്വം മന്ത്രി ഇരുവരും രാജിവെക്കണം. വിഷയത്തിൽ കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം നൽകണം. ദേവസ്വം വിജിലൻസിയുടെ അവസാന 30 വർഷത്തെ റിപ്പോർട്ടുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. ദേവസ്വത്തിൽ മാത്രമല്ല, സഹകരണവകുപ്പിലും അഴിമതി രൂക്ഷമാണ്,” ചൂണ്ടിക്കാട്ടി.

Recent News

Advertisement
WhiteswanTV Footer