പത്തനംതിട്ടയിലെ എൽഡിഎഫ് ഹർത്താലിൽ മാറ്റമില്ല
പത്തനംതിട്ട: പരിസ്ഥിതിലോല മേഖലാ വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ 24ന് എൽഡിഎഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സിപിഎം. ജില്ലാ സെക്രട്ടറി രാജു എബ്രഹാമാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ ഏഴ് വില്ലേജുകൾ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടും ഒന്നുപോലും ഒഴിവാക്കിയിട്ടില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ വെറുംകൈയോടെ വീടുവിട്ട് ഇറങ്ങിപ്പോകണമെന്നാണോ റാന്നി എംഎൽഎ പറയുന്നതെന്ന് രാജു എബ്രഹാം ചോദിച്ചു. ഹർത്താലിനെ റാന്നി എംഎൽഎ എതിർക്കുന്നതിന്റെ കാരണം അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, എൽഡിഎഫിന്റെ ഹർത്താൽ ആഹ്വാനത്തെ വിമർശിച്ച് പഴകുളം […]
Read more