Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ramesh chennithala

‘ഉത്സവ്’ സാംസ്‌കാരിക മേളയ്ക്കും പുസ്തകോത്സവത്തിനും കോട്ടയത്ത് തുടക്കമാവുന്നു

കോട്ടയം: കെപിസിസി സംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന കലാസാംസ്‌കാരിക മേളയും പുസ്തകോത്സവവും ‘ഉത്സവ്’ ഇന്ന് ആരംഭിക്കും. കോട്ടയം ഇൻഡോർ സ്റ്റേഡിത്തിൽ രാവിലെ 10 മണിക്ക് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. കേരളത്തിലെ പ്രശസ്തരായ കലാകാരന്മാർ അണിനിരക്കുന്ന ചിത്രകലാ ക്യാമ്പും ചിത്രപ്രദർശനവും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംസ്കാര സാഹിതി വർക്കിംഗ് ചെയർമാൻ എൻ.വി പ്രദീപ്കുമാർ അറിയിച്ചു. സംസ്ഥാന ചെയർമാൻ സി.ആർ മഹേഷ് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ […]
Read more

എസ്ഐടിക്ക് മേലെ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെയുള്ള സമരം ശക്തമാക്കുമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കൊള്ള നടത്തിയവരെ സിപിഎം സംരക്ഷിക്കുകയാണെന്നും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. എസ്ഐടിക്ക് മേലെ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തുകയാണ്. എസ്ഐടി അതിന് വഴങ്ങുന്നു എന്നത് ദൗർഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു. എസ്എൻഡിപി- എൻഎസ്എസ് ഐക്യം പാളിയതാണ്. അതിൽ സമുദായ സംഘടനകൾക്ക് തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. അതിൽ ഞാൻ ഒന്നും പറയുന്നില്ല. എൻഎസ്എസിന് എപ്പോഴും ഒരു സമദൂര നിലപാടാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു. […]
Read more

ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണമെവിടെ? എസ്ഐടി മറുപടി പറയണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഡി മണിക്ക് പങ്കില്ലെന്ന എസ്ഐടി റിപ്പോർട്ടിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണം എവിടെയെന്നാണ് രമേശ് ചെന്നിത്തല ചോദിച്ചു. എസ്ഐടി മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. താൻ സുഹൃത്തായ വ്യവസായ പറഞ്ഞ വിവരങ്ങളാണ് കൈമാറിയത്. വ്യവസായിയുമായി ഇന്നും സംസാരിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തെ പറഞ്ഞതിൽ വ്യവസായി ഉറച്ചു നിൽക്കുകയാണ്. പ്രതിപക്ഷ നേതാവ് സിനഡിൽ പോയത് തെറ്റല്ലെന്നും താനും ഉമ്മൻചാണ്ടിയും ഒക്കെ ഇതിനു മുൻപ് പോയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. […]
Read more

ശബരിമല സ്വര്‍ണകൊള്ള ; പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്നു: രമേശ് ചെന്നിത്തല

ആലപ്പുഴ :ശബരിമല സ്വര്‍ണകൊള്ള കേസില്‍ പിടിയിലായ പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ഉണ്ടെന്നും ആരാണ് സംരക്ഷണം നല്‍കുന്നതെന്നു ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ടെന്നും കോൺഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല എം.എൽ.എ പിടിയിലായ പ്രതികളെ സിപിഎമ്മിന് ഭയമാണ്. കേസിലെ യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും സ്വൈര്യ വിഹാരം നടത്തുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായിരുന്ന രണ്ട് പേര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ സ്വര്‍ണ കൊള്ള നടത്താന്‍ സാധിക്കില്ല. കോടാനുകോടി ഭക്തരുടെ ഹൃദയത്തില്‍ ഏല്‍പ്പിച്ച മുറിവ് ഇതുവരെ ഉണങ്ങിയിട്ടില്ല ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം […]
Read more

പിണറായി വിജയൻ മിഡില്‍ ഈസ്റ്റ് സന്ദര്‍ശിക്കുന്നത് കേരളത്തിനു വേണ്ടിയല്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ​ഗൾഫ് സന്ദർശനത്തെ വിമർശിച്ച് പ്രതിപക്ഷ മുൻ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ തെരഞ്ഞെടുപ്പ് ഏതാനും മാസം മാത്രം അകലെ നില്‍ക്കെ, മുഖ്യമന്ത്രി പിണറായി വിജയൻ ധൃതി പിടിച്ചു മിഡില്‍ ഈസ്റ്റ് സന്ദര്‍ശിക്കുന്നത് കേരളത്തിനു വേണ്ടിയല്ലെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി താൽപര്യമാണെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാനത്തിനു വേണ്ടിയുള്ള വിഭവസമാഹരണമോ വികസനമോ അല്ല മുഖ്യമന്ത്രിയുടെ ലക്ഷ്യം. അതിനു വേണ്ടി മാത്രമാണ് സര്‍ക്കാര്‍ ഖജനാവ് കാലിയാക്കി ഈ വിശാലമായ വിദേശയാത്രയ്ക്ക് ഒരുങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

‘മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; ഗുരുതര ആരോപണങ്ങളുമായി രമേശ് ചെന്നിത്തല

കണ്ണൂർ : മുത്തങ്ങ, ശിവഗിരി വിഷയങ്ങളിൽ എ.കെ. ആന്റണി വാർത്താ സമ്മേളനം നടത്തി പ്രതികരിച്ചത് അദ്ദേഹത്തിന് കൂടുതൽ കാര്യങ്ങൾ അറിയാവുന്നതുകൊണ്ടാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാദിച്ചു. മുഖ്യമന്ത്രിയുടെ പരാമർശത്തെ പ്രതിരോധിക്കുന്നതിലോ പൊലീസുമായി ബന്ധപ്പെട്ട വിഷയം നിയമസഭയിൽ ഉന്നയിക്കുന്നതിലോ വീഴ്ചയുണ്ടായില്ല. പ്രതിപക്ഷത്തിന് കുറഞ്ഞ സമയം മാത്രമാണ് ലഭിക്കുന്നത്.ആ സമയത്ത് ഫലപ്രദമായി കാര്യങ്ങൾ നിയമസഭയിൽ അവതരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാണ് അവസാനമാണ് പ്രസംഗിക്കുന്നത്. അതിന് ശേഷം ആർക്കും പ്രസംഗിക്കാൻ അവസരമില്ല. കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ പ്രതിപക്ഷ ഏകോപനത്തിൽ അപാകതയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. […]
Read more

കോൺഗ്രസ് മുക്ത ഭാരതത്തിന് ബിജെപിയ്ക്ക് സിപിഎമ്മിന്റെ പിന്തുണ: രമേശ്‌ ചെന്നിത്തല

എംവി ഗോവിന്ദന്റെ ആർഎസ്എസ് ബന്ധത്തെപറ്റിയുള്ള പരാമർശം വോട്ട് കിട്ടാനുള്ള കള്ളക്കളിയെന്ന് രമേശ് ചെന്നിത്തല. ആർഎസ്എസുമായി സിപിഎമ്മിന് എല്ലാക്കാലത്തും അന്തർധാരയുണ്ട്. ഇപ്പോഴത്തെ പരാമർശം എം സ്വരാജിന് വോട്ട് കിട്ടാനുള്ള കൂർമബുദ്ധിയുടെ ഭാഗമായി ഉണ്ടായ ബുദ്ധിയിൽ നിന്നും വന്നതാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. ബിജെപിയുടെ ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതമാണ്. അതിനു സിപിഎം പൂർണ പിന്തുണ നൽകുകയാണ് ചെയ്യുന്നത്. നിലമ്പൂരിൽ യുഡിഎഫ് വിജയം സുനിശ്ചിതമാണ്. എൽഡിഎഫിന്റെ കള്ളപ്രചരണം ജനങ്ങൾ തിരിച്ചറിയും. പിവി അൻവർ പിടിക്കുക എൽഡിഎഫ് വോട്ടുകൾ മാത്രമാണെന്നും ചെന്നിത്തല […]
Read more

ദേശീയപാതയുടെ ശാസ്ത്രീയപഠനം നടത്താത്തത് തിരിച്ചടി; തകർന്ന കൂരിയാട് ദേശീയപാത സന്ദർശിച്ച് രമേശ് ചെന്നിത്തല

മലപ്പുറം: കൂരിയാട് തകർന്ന ദേശീയപാത സന്ദർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദേശീയപാതയുടെ ശാസ്ത്രീയപഠനം നടത്താത്തത് തിരിച്ചടിയായെന്നും ഇതിലൂടെ അദാനിയാണ് ലാഭമുണ്ടാക്കിയിരിക്കുന്നതെന്നും കോൺട്രാക്ടർമാർക്കെതിരെ നടപടി ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥലം സന്ദർശിച്ചപ്പോഴാണ് അപകടത്തിന്റെ ഭീകരാവസ്ഥ മനസ്സിലായതെന്നും ചെന്നിത്തല വ്യക്തമാക്കി. അഴിമതി ചെയ്ത കരാറുകാരെ ഗോവിന്ദൻ മാസ്റ്റർ എന്തിന് സംരക്ഷിക്കുന്നു. സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നുപോലെയാണ് കേന്ദ്രമന്ത്രി ഗഡ്കരിയെ കണ്ടപ്പോൾ മുഖ്യമന്ത്രി പ്രധാനപ്പെട്ട കാര്യങ്ങൾ ഒന്നും പറഞ്ഞില്ല. ജനങ്ങളുടെ ആശങ്ക സർക്കാർ പരിഹരിക്കണമെന്നും അവരുടെ പ്രശ്നങ്ങൾക്ക് കാര്യക്ഷമമായ […]
Read more

ഷൗ​ക്ക​ത്ത് പാ​ലം വ​ലി​ച്ചെ​ന്ന​ത് സി​പി​എ​മ്മി​ന്‍റെ ക​ള്ള​പ്ര​ചാ​ര​ണം: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി.​വി.​പ്ര​കാ​ശി​നെ തോ​ൽ​പ്പി​ക്കാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് കൂട്ടുനിന്നു ​എ​ന്ന് സി​പി​എം പ​റ​യു​ന്ന​ത് ക​ള്ള​പ്ര​ച​ര​ണ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ത്ത​രം ഒ​രു പ്ര​ച​ര​ണ​വും യു​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ല. പ​രാ​ജ​യ ​ഭീ​തി​കൊ​ണ്ടു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് എം.​വി.​ഗോ​വി​ന്ദ​ന്‍ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ​മോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് ത​ങ്ങ​ള​ല്ല, ത​ങ്ങ​ൾ വി​ചാ​രി​ച്ച​ത് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ്. 10 മാ​സ​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മോ​യെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ്.​ ക​മ്മീ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചാ​ൽ മ​ത്സ​രി​ക്കേ​ണ്ട​ത് ത​ങ്ങ​ളു​ടെ ബാ​ധ്യ​ത​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടെ​ന്ന് സം​സ്ഥാ​ന​സ​ർ​ക്കാ​ർ എ​ന്തു​കൊ​ണ്ട് […]
Read more

2026ലെ കോൺഗ്രസ് പ്രചാരണത്തെ രമേശ് ചെന്നിത്തല നയിക്കും

2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം നിർണായകമാണ്. ഏതു വിധേനയും അധികാരത്തിൽ എത്തുവാൻ കഴിഞ്ഞില്ലെങ്കിൽ അത് പാർട്ടിക്ക് നൽകുന്ന തിരിച്ചടി വളരെ വലുതായിരിക്കും. അത്തരം ഒരു തിരിച്ചടി നേരിടുവാൻ കഴിയുന്ന തരത്തിലുള്ള ആരോഗ്യം ഇന്നത്തെ കോൺഗ്രസിന് ഇല്ല. അതുകൊണ്ടുതന്നെ ഏതു വിധേനയും അധികാരം പിടിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി പ്രചാരണ സമിതി അധ്യക്ഷനെയും മുൻകൂട്ടി പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല ആയിരുന്നു പ്രചാരണ സമിതി അധ്യക്ഷൻ. ഈ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix