Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആഗോള അയ്യപ്പ സംഘമം; രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും മാപ്പുപറയേണ്ടി വരും: വിഎൻ വാസവൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് ആവർത്തിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ. ദേവസ്വം മുൻകൂറായി നൽകിയ പണം തിരിച്ചടച്ചത് സംബന്ധിച്ച് നിയമസഭയിൽ നൽകിയ മറുപടി ശരിയാണെന്നും കൃത്യമായി ദേവസ്വം ബോര്‍ഡ് പണം തിരിച്ചു നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘കൂടുതൽ കാര്യങ്ങള്‍ പരിശോധിച്ചശേഷം പറയാം. കോൺഗ്രസ് നേതാക്കളായ രമേശ്‌ ചെന്നിത്തലയും കെ സി വേണുഗോപാലും അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകളിൽ പൊതുജനങ്ങളോട് മാപ്പ് പറയേണ്ടി വരും. ശബരിമല സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയവര്‍ക്കാണ് ഇപ്പോള്‍ സങ്കടം.

ശബരിമലയിലെ കൊടിമര നിര്‍മാണവുമായി ബന്ധപ്പെട്ട കേസ് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. അതിന്റെ അന്വേഷണം വരുമ്പോൾ കൂടുതൽ കാര്യങ്ങൾ ബോധ്യമാകും. ചില ഗൂഢാലോചനകൾ നടന്നിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമം നടന്നതുകൊണ്ടാണ് കള്ളത്തരങ്ങളെല്ലാം പുറത്തുവന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മരിച്ചിട്ടും വേട്ടയാടുന്നു എന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രസ്താവന തിരുത്തണം.

Advertisement
WhiteswanTV Footer