റേഷൻ അരി കടത്ത്; അതിർത്തിയിൽ പരിശോധന ശക്തമാക്കി സിവിൽ സപ്ലൈസ് വകുപ്പ്
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ചുള്ള അനധികൃത റേഷൻ അരി കടത്തിനെതിരെ പരിശോധന ശക്തമാക്കി സിവിൽ സപ്ലൈസ് വകുപ്പ്. പാറശ്ശാല കാരാളിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന വൻതോതിലുള്ള റേഷൻ അരിയും ഗോതമ്പും പിടിച്ചെടുത്തു. വീട്ടിലെ അടുക്കളയിലും ബാത്ത്‌റൂമിലുമാണ് ചാക്കുകളിൽ റേഷൻ അരി സൂക്ഷിച്ചിരുന്നത്. 199 ചാക്ക് റേഷൻ അരിയും നാല് ചാക്ക് ഗോതമ്പുമാണ് ഇവിടെനിന്ന് അധികൃതർ കണ്ടെത്തിയത്. വീട് ആരുടേതാണെന്നോ പിടിച്ചെടുത്ത ലോഡ് ആരുടേതാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നിൽ വൻ മാഫിയാ സംഘം പ്രവർത്തിക്കുന്നതായാണ് […]
Read more