ഇ-കൊമേഴ്സ് സൈറ്റുകളില്‍ വ്യാജ ഉല്‍പ്പന്നങ്ങളുടെ വിപണനം: നിര്‍ണായക ഉത്തരവുമായി ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ വ്യാജ ഉല്‍പ്പന്നങ്ങളുടെ വിപണനം തടയുന്നതിനുള്ള നിര്‍ണായക ഉത്തരവുമായി ഡല്‍ഹി ഹൈക്കോടതി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പരാതിയില്‍ ആമസോണ്‍, ഫ്‌ളിപ് കാര്‍ട്ട്, മീഷോ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളോട് റിലയന്‍സ്, ജിയോ ട്രേഡ്മാര്‍ക്കുകള്‍ ദുരുപയോഗം ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യാന്‍ ജസ്റ്റിസ് സൗരഭ് ബാനര്‍ജി ഉത്തരവിട്ടു. ഉപഭോക്താക്കളുടെ സുരക്ഷയും ബ്രാന്‍ഡുകളുടെ വിശ്വാസ്യതയും ഉറപ്പാക്കുന്നതില്‍ ഈ വിധി ഒരു പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തല്‍. തങ്ങളുടെ ട്രേഡ്മാര്‍ക്കുകള്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് […]
Read more