കപ്പലിലിലെ തീപിടുത്തം: ഉള്ളില്‍ കയറിയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
കോഴിക്കോട്: അറബിക്കടലില്‍ തീപിടിച്ച സിംഗപ്പൂര്‍ ചരക്കു കപ്പല്‍ വാന്‍ഹായി 503ന്റെ ഉള്ളില്‍ കയറിയുള്ള അഗ്‌നിരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം. കപ്പലില്‍ തീയുള്ള ഭാഗങ്ങള്‍ കണ്ടെത്താന്‍ തെര്‍മല്‍ ഇമേജിങ് ക്യാമറകള്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്. കപ്പലില്‍നിന്നു നിലവില്‍ തവിട്ടു നിറത്തിലുള്ള പുക മാത്രമാണ് ഉയരുന്നത്. എങ്കിലും ഉള്ളറകളില്‍ എവിടെയെങ്കിലും അപകടകരമായ രീതിയില്‍ തീയുണ്ടോ എന്നു കണ്ടെത്താനാണു ശ്രമം. പുക വമിക്കുന്ന കപ്പലിനുള്ളില്‍ അപകടരഹിതമായി ശ്വസിക്കാന്‍ സഹായിക്കുന്ന എസ്സിബിഎ സെറ്റുകള്‍ അണിഞ്ഞ ശേഷമാണു രക്ഷാപ്രവര്‍ത്തകര്‍ ഉള്ളില്‍ കയറുക. വെള്ളവും പതയും രാസവസ്തുക്കളും […]
Read more