Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Rescue

35 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ ആട്ടിൻകുട്ടിയെ രക്ഷപെടുത്തി

മലപ്പുറം: കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന. മലപ്പുറം മേല്‍മുറി പെരുമ്പറമ്പ് ചുങ്കത്ത് നാണത്തു വീട്ടില്‍ സൈദിന്‍റെ ഒന്നര മാസം പ്രായമായ ആട്ടിന്‍കുട്ടിയാണ് അയല്‍വാസി ഹരിദാസിന്‍റെ വീട്ടിലെ കിണറ്റില്‍ അബദ്ധത്തില്‍ വീണത്. മുറ്റത്ത് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ ആട്ടിന്‍കുട്ടി 35 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീഴുകയായിരുന്നു. ഞായറാഴ്ച്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം നടന്നത്. ആട്ടിന്‍ കുട്ടിയെ കരകയറ്റാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഉടന്‍ തന്നെ വീട്ടുകാര്‍ മലപ്പുറം അഗ്‌നിരക്ഷാ സേനയില്‍ അറിയിക്കുകയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മുഹമ്മദുകുട്ടിയുടെ […]
Read more

കിണറ്റില്‍ വീണ പൂച്ചയെ എടുക്കാനിറങ്ങിയ 47കാരന്‍ മുങ്ങി മരിച്ചു

ചെന്നൈ: പൂച്ചയെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ 47കാരന്‍ മുങ്ങിമരിച്ചു. ഈറോഡ് സൂരപ്പട്ടി സ്വദേശി ഗണേശന്‍ ആണ് മരിച്ചത്. സുഹൃത്തിന്റെ കോഴിക്കടയോട് ചേര്‍ന്നുള്ള കിണറ്റില്‍ ഇറങ്ങിയപ്പോഴാണ് അപകടം. മദ്യലഹരിയില്‍ ആയിരുന്നു ഗണേശന്‍. പൂച്ച കിണറ്റില്‍ കുടുങ്ങി എന്ന് കേട്ടപ്പോള്‍ ചാടിയിറങ്ങുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ തളര്‍ച്ച അനുഭവപ്പെട്ട ഗണേശന് തിരിച്ചുകയറാനായില്ല. അരമണിക്കൂറിന് ശേഷം ഫയര്‍ഫോഴ്‌സ് സംഘം എത്തി മൃതദേഹം പുറത്തെടുത്തു.
Read more

കാസർകോട് യുവാവ് ഒഴുക്കിൽപ്പെട്ടതായി സംശയം, തിരച്ചിൽ ഊർജിതം

കാസർകോ‌ട്: പാണത്തൂർ മഞ്ഞടുക്കം പുഴയിൽ ബൈക്ക് യാത്രക്കാരനായ യുവാവ് ഒഴുക്കിൽപ്പെട്ടതായി സംശയം. കാസർകോട് കർണാടക ബൽഗാം സ്വദേശി ദുർഗപ്പയെ (18) ആണ് കാണാതായത്. പാണത്തൂരിലെ പ്ലാന്റേഷൻ കോർപ്പറേഷനിൽ ജോലി ചെയ്യുകയായിരുന്നു യുവാവ്. ബുധനാഴ്ച ഉച്ച ഭക്ഷണം എടുക്കാനായി പോയ ദുർഗ്ഗപ്പ തിരികെ എത്തിയില്ല. പോകുന്ന വഴിയുള്ള ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് സംശയം. ഫയർഫോഴ്സ് തെരച്ചിൽ നടത്തിവരുന്നു. ജില്ലയിൽ അതിതീവ്ര മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Read more

ദൗത്യം വിജയം, ചിറ്റൂർ പുഴയിൽ കുടങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി

പാലക്കാട്: ചിറ്റൂർ പുഴയുടെ നടുവിൽ നാലുപേർ കുടുങ്ങി. മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് കുടുങ്ങിയത്. നാലുപേരേയും കരയ്ക്കെത്തിച്ചു. മൂലത്തറ റെഗുലേറ്റർ തുറന്നതോടെയാണ് ചിറ്റൂർ പുഴയിൽ വെള്ളം ഉയർന്നത്. ഇതോടെ നാലുപേരും പുഴയുടെ നടുക്കുള്ള പാറയിൽ കുടുങ്ങുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാ സേനയും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് ഇവരെ കരയിലെത്തിക്കുകയായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer