Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: RishabhPant

കോച്ചിങ് പുസ്തകങ്ങളിൽ പോലും കാണാനാകാത്ത ഷോട്ട്; വെല്ലിങ്ടണിൽ വിസ്മയമായി റിഷഭ് പന്ത്

“ഈ ഷോട്ട് നിങ്ങൾക്ക് ഒരു കോച്ചിങ് പുസ്തകത്തിലും കാണാൻ കഴിയില്ല. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടയിലെ ഏത് കോച്ചിങ് പുസ്തകമെടുത്താലും ഇത്തരമൊരു ഷോട്ട് കണ്ടെത്താനാകില്ല.” ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കറുടെ വാക്കുകളാണിത്. പിന്നാലെ വെല്ലിങ്ടണിലെ ഇന്ത്യൻ ഡഗൗട്ടിൽ നിന്ന് ഉയർന്ന കൈയടികളും. ക്രിക്കറ്റ് ലോകത്തെ വീണ്ടും വിസ്മയിപ്പിച്ചത് മറ്റാരുമല്ല, റിഷഭ് രാജേന്ദ്ര പന്ത്! ന്യൂസിലൻഡ് ബൗളർ ജേക്കബ് ഡഫിയുടെ ആറാം സ്റ്റമ്പിന് പുറത്തേക്കുള്ള ലൂസ് ബോൾ. 28 ഓവറുകൾ നീണ്ട ബാറ്റിങ്ങിന്റെ ക്ഷീണമുണ്ടായിരുന്നെങ്കിലും ക്രീസിന് പുറത്തേക്ക് ഇറങ്ങിയ […]
Read more

ന്യൂസിലൻഡ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് ആശ്വാസം; റിഷഭ് പന്ത് ഫിറ്റ്നസ് ടെസ്റ്റ് പാസായി ടീമിനൊപ്പം ചേരും

ബെംഗളൂരു: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് ആശ്വാസവാർത്ത. പരിക്കിൽ നിന്ന് പൂർണമായി മുക്തനായ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ഫിറ്റ്നസ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി ന്യൂസിലൻഡിലേക്ക് തിരിച്ചു. നവംബർ 19ന് വെല്ലിംഗ്ടണിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ പന്തിന് കളിക്കാനാകുമെന്ന് ബിസിസിഐ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഒക്ടോബറിൽ ശ്രീനഗറിൽ നടന്ന ഇറാനി കപ്പിനിടെയുണ്ടായ സൈഡ് സ്ട്രെയിൻ പരിക്കിനെത്തുടർന്നാണ് പന്തിന് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നത്. ഇതോടെ ന്യൂസിലൻഡ് എയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ […]
Read more

ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ നിന്ന് റിഷഭ് പന്ത് പുറത്ത്

മുംബൈ: ന്യൂസിലൻഡ് എ ടീമിനെതിരായ ഇന്ത്യ എയുടെ ആദ്യ രണ്ട് ചതുർദിന മത്സരങ്ങളിൽ നിന്ന് വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ ഒഴിവാക്കി. ഇറാനി കപ്പിനിടെ പരിക്കേറ്റ താരം നിലവിൽ ബിസിസിഐയുടെ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. പന്തിന്റെ ശാരീരികക്ഷമത പരിഗണിച്ചായിരിക്കും മൂന്നാം മത്സരത്തിൽ കളിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് ബിസിസിഐ അറിയിച്ചു. സെപ്റ്റംബറിൽ റെസ്റ്റ് ഓഫ് ഇന്ത്യയെ നയിക്കുന്നതിനിടെയാണ് പന്തിന് പരിക്കേറ്റത്. ഫിറ്റ്നസ് വിലയിരുത്തിയ ശേഷമാണ് ന്യൂസിലൻഡ് എയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നത്. നിലവിൽ പരിക്കിൽനിന്ന് താരം […]
Read more

റിഷഭ് പന്തിന് പുതിയ ചുമതല; ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യ ക്യാപ്റ്റൻ

ശ്രീനഗർ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടംനേടാത്ത വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യയുടെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. സെലക്ഷൻ കമ്മിറ്റിയാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. സർഫറാസ് ഖാനാണ് വൈസ് ക്യാപ്റ്റൻ. ഒക്ടോബർ 1 മുതൽ 5 വരെ ശ്രീനഗറിലെ ഷേർ-ഇ-കാശ്മീർ സ്റ്റേഡിയത്തിലാണ് ഇറാനി കപ്പ് മത്സരം നടക്കുക. 2025-26 സീസണിലെ രഞ്ജി ട്രോഫി കിരീടം നേടിയ ജമ്മു കാശ്മീരാണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ എതിരാളികൾ. കഴിഞ്ഞ […]
Read more

ചരിത്രമെഴുതി റിഷഭ് പന്ത്; ടെസ്റ്റ് ക്രിക്കറ്റില്‍ 100 സിക്‌സറുകള്‍

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനത്തിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ താരം റിഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്‌സറുകൾ തികയ്ക്കുന്ന നാലാമത്തെ പുരുഷ താരമെന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. ഈ നാഴികക്കല്ല് ഏറ്റവും വേഗത്തിൽ പിന്നിടുന്ന ബാറ്ററെന്ന റെക്കോർഡും പന്തിന്റെ പേരിലായി. ലാഹിരു കുമാരയുടെ പന്തിൽ തന്റെ പതിവ് ശൈലിയിൽ സിക്‌സർ പറത്തി അർധസെഞ്ചുറി പൂർത്തിയാക്കിയതോടെയാണ് പന്ത് 89-ാം ഇന്നിംഗ്‌സിൽ 100 സിക്‌സറുകൾ എന്ന നേട്ടത്തിലെത്തിയത്. ആദ്യ ഇന്നിംഗ്‌സിൽ 62 പന്തിൽ 39 റൺസെടുത്ത പന്ത് […]
Read more

4 വിക്കറ്റ് നഷ്ടം; ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. 178 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡുമായി നാലാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 116 റൺസെന്ന നിലയിലാണ്. ആറ് വിക്കറ്റുകൾ ശേഷിക്കെ ഇന്ത്യക്ക് 294 റൺസിന്റെ ആകെ ലീഡുണ്ട്. റിഷഭ് പന്ത് 21 റൺസുമായും ധ്രുവ് ജുറെൽ അഞ്ച് റൺസുമായും ക്രീസിലുണ്ട്. യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, ദേവ്ദത്ത് പടിക്കൽ, നായകൻ ശുഭ്മാൻ ഗിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix