Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Ritabrata Banerjee

മമതയെ വെട്ടിലാക്കിയ തൃണമൂലിൻ്റെ ദത്തുപുത്രൻ

2011ൽ അധികാരത്തിലെത്തിയതിന് പിന്നാലെ മൂന്ന് പതിറ്റാണ്ടിലേറെ ഭരണത്തിലുണ്ടായിരുന്ന സിപിഐഎമ്മിനെ ഒറ്റയടിക്ക് തകർത്തുകൊണ്ടാണ് തൃണമൂൽ കോൺ​ഗ്രസ് ബം​ഗാളിൽ എതിരാളികളില്ലാത്ത പാർട്ടിയായി മാറിയത്. 2011ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐഎം അഭിമുഖീകരിച്ച അതെ രാഷ്ട്രീയ പ്രശ്നങ്ങളിലൂടെയാണ് ബം​ഗാളിൽ ഇപ്പോൾ മമതാ ബാനർജിയുടെ തൃണമൂൽ കോൺ​ഗ്രസ് കടന്ന് പോകുന്നത്. തൃണമൂലിൻ്റെ ആക്രമണ രാഷ്ട്രീയമാണ് 2011ൽ സിപിഐഎമ്മിന് ഭീഷണിയായതെങ്കിൽ മമതയ്ക്ക് ഇപ്പോൾ ഭരണത്തിലിരിക്കുന്ന ബിജെപിയുടെ ഭീഷണിയെ മാത്രമല്ല നേരിടേണ്ടി വരുന്നത്. ബിജെപിയുടെ എതിർപ്പിനെക്കാൾ മമതയെ പ്രതിരോധത്തിലാക്കുന്നത് സ്വന്തം പാർട്ടിയിൽ നിന്ന് ഉയരുന്ന വെല്ലുവിളികളാണ്. […]
Read more

മമതയ്ക്ക് ‘ഉപദേശക’ പദവി നൽകി ഋതബ്രത; വിമത ക്യാമ്പിൽ വിള്ളൽ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ രൂപം കൊണ്ട വിമത ഗ്രൂപ്പിനുള്ളിൽ തന്നെ ഭിന്നതകൾ ഉയരുന്നതായി റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ രൂപീകരിച്ച വിമത സംഘത്തിലെ ചില എംഎൽഎമാർ, മമത ബാനർജിയെ ‘മുഖ്യ ഉപദേശക’ സ്ഥാനത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ രംഗത്തെത്തി. വ്യാഴാഴ്ച നടന്ന യോഗത്തിന് പിന്നാലെയാണ് ഭിന്നത പരസ്യമായത്. മമത ബാനർജി തന്നെ പാർട്ടിയുടെ നേതാവായി തുടരണം എന്നാണ് ഒരു വിഭാഗം എംഎൽഎമാരുടെ നിലപാട്. അവരുടെ പദവി കുറച്ചാൽ പാർട്ടി വിടാൻ പോലും തയ്യാറാണെന്ന മുന്നറിയിപ്പും ചിലർ […]
Read more

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പുറത്താക്കിയ ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്

കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ വിമത നേതാവ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവ്. തൃണമൂൽ കോൺഗ്രസ് ഔദ്യോഗികമായി നിർദ്ദേശിച്ച നേതാവിനെ പരിഗണിക്കാതെയാണ് സ്പീക്കർ ഋതബ്രതയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. 59 ടിഎംസി എംഎൽഎമാരുടെ പിന്തുണയോടെ ഹാജരായ ബാനർജിയെ സ്പീക്കർ നിയമസഭയിലെ പ്രതിപക്ഷ നേതാവായി നിയോഗിച്ചു. നിയമസഭാ നിയമങ്ങൾ പ്രകാരം പ്രതിപക്ഷ നേതാവിന് കുറഞ്ഞത് 53 എംഎൽഎമാരുടെ പിന്തുണ പിന്തുണയായിരുന്നു പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് വേണ്ടിയിരുന്നത്.
Read more
Advertisement
WhiteswanTV Footer