ഡ്രസിങ് റൂമിലിരുന്ന് വേപ് വലിച്ച് പരാഗ്, ദൃശ്യങ്ങള്‍ പുറത്ത്; ഐപിഎല്ലില്‍ വിവാദം- VIDEO
മുല്ലന്‍പൂര്‍: ഐപിഎലില്‍ പുതിയ വിവാദത്തില്‍ പെട്ട് രാജസ്ഥാന്‍ റോയല്‍സ് ടീം. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗ് ഇ-സിഗരറ്റ് (വേപ്) വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്നിങ്‌സിനിടെയാണ് സംഭവം. മത്സരത്തിന്റെ 16-ാം ഓവറില്‍ ബ്രോഡ്കാസ്റ്റ് കാമറ ഡ്രസ്സിങ് റൂമിലേക്ക് തിരിഞ്ഞപ്പോഴാണ് പരാഗ് ഇ സിഗരറ്റ് ഉപയോഗിക്കുന്നത് കാമറയില്‍ പതിഞ്ഞത്. ഒട്ട് ആയി തിരിച്ചെത്തിയ പരാഗ് ഇതു വലിക്കുന്നതും പുക പുറത്തേയ്ക്കു ഊതി വിടുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. […]
Read more