മുല്ലന്‍പൂര്‍: ഐപിഎലില്‍ പുതിയ വിവാദത്തില്‍ പെട്ട് രാജസ്ഥാന്‍ റോയല്‍സ് ടീം. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗ് ഇ-സിഗരറ്റ് (വേപ്) വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്നിങ്‌സിനിടെയാണ് സംഭവം.
🚨 RIYAN PARAG VAPING DURING MATCH 🚨
— MARCUS (@MARCUS907935) April 28, 2026
Not a good look for a professional. pic.twitter.com/QaDIO8lThE
മത്സരത്തിന്റെ 16-ാം ഓവറില്‍ ബ്രോഡ്കാസ്റ്റ് കാമറ ഡ്രസ്സിങ് റൂമിലേക്ക് തിരിഞ്ഞപ്പോഴാണ് പരാഗ് ഇ സിഗരറ്റ് ഉപയോഗിക്കുന്നത് കാമറയില്‍ പതിഞ്ഞത്. ഒട്ട് ആയി തിരിച്ചെത്തിയ പരാഗ് ഇതു വലിക്കുന്നതും പുക പുറത്തേയ്ക്കു ഊതി വിടുന്നതും ദൃശ്യങ്ങളില്‍ വ്യക്തം.
ദൃശ്യങ്ങള്‍ പെട്ടെന്നു തന്നെ വ്യാപകമായി പ്രചരിച്ചതോടെ പരാഗിനെതിരെ നടപടി വേണമെന്ന് ആവശ്യമുയരുകയും ചെയ്തു. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് നിരക്കാത്ത പ്രവൃത്തിയാണ് പരാഗിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നു.




