ആലപ്പുഴയിൽ കുഴിയിൽ വീണ് കെഎസ്ആർടിസി ബസ് തകരാറിലായി
ആലപ്പുഴ: റോഡിലെ കുഴിയിൽ വീണ് യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് തകരാറിലായി. തുരുത്തി-കിടങ്ങറ-വീയപുരം റോഡിൽ വാലടി ഒന്നാം കലുങ്കിന് സമീപം ഞായറാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ചങ്ങനാശ്ശേരിയിൽ നിന്ന് കാവാലത്തേക്ക് സർവീസ് നടത്തിയ ബസാണ് അപകടത്തിൽപ്പെട്ടത്. റോഡ് പുനർനിർമാണത്തിന്റെ ഭാഗമായി കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ എടുത്ത കുഴിയിലാണ് ബസ് വീണത്. എതിർദിശയിൽ വന്ന ടൂറിസ്റ്റ് ബസിന് സൈഡ് കൊടുക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കുഴിയിലേക്ക് ചരിയുകയായിരുന്നു. ഇതോടെ ബസിന്റെ ജോയിന്റ് ഭാഗം തകരാറിലായി. വിവരമറിഞ്ഞ് ചങ്ങനാശ്ശേരി ഡിപ്പോയിലെ മെക്കാനിക്കൽ […]
Read more