തലശ്ശേരി–കൂർഗ് റോഡ് നവീകരണം; മാക്കൂട്ടം ചുരം ഭാഗത്ത് പ്രവർത്തി പുനരാരംഭിച്ചു
കണ്ണൂർ: കനത്ത മഴയെ തുടർന്ന് പാതിവഴിയിൽ നിർത്തിവെച്ചിരുന്ന തലശ്ശേരി–കൂർഗ് റോഡ് നവീകരണ പ്രവർത്തനം വീണ്ടും പുനരാരംഭിച്ചു. മഴയ്ക്ക് മുന്നോടിയായി ആരംഭിച്ച പണി കാലവർഷം നേരത്തേ എത്തിയതോടെ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നിരുന്നു. നിലവിൽ കൂട്ടുപുഴ–മാക്കൂട്ടം ഭാഗത്തെ 1.300 കിലോമീറ്റർ ദൂരം പുനർനിർമ്മിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചിരിക്കുന്നത്. വിരാജ്‌പേട്ട എൻബിഎൻ കൺസ്ട്രക്ഷൻസ് കരാർ ഏറ്റെടുത്ത ഭാഗമാണിത്.7 മീറ്റർ വീതിയിലുള്ള മെക്കാഡം ടാറിംഗ്, കോൺക്രീറ്റ്, ഓവുചാൽ എന്നിവ ഉൾപ്പെടുത്തി 2.8 കോടി രൂപ ചെലവിലാണ് നവീകരണം. മഴ കാരണം നിർത്തിവെച്ച മറ്റ് ഭാഗങ്ങളിലും […]
Read more