Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: RTO

മലപ്പുറത്ത് വ്യാജ ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ്; വിജിലൻസ് അന്വേഷണം

മലപ്പുറം: ജില്ലയിലെ സബ് ആർ.ടി ഓഫീസുകൾ കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ് ലൈസൻസുകൾ നിർമിച്ച് നൽകിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തും. തട്ടിപ്പിന്റെ വ്യാപ്തിയും ഇതിന് പിന്നിലെ ഉദ്യോഗസ്ഥ-ഏജന്റ് കൂട്ടുകെട്ടും പുറത്തുകൊണ്ടുവരുന്നതിനാണ് കേസ് വിജിലൻസിന് കൈമാറാൻ തീരുമാനിച്ചത്. സബ് ആർ.ടി ഓഫീസുകളിലെ ഔദ്യോഗിക സംവിധാനങ്ങളും ലോഗിൻ വിവരങ്ങളും ദുരുപയോഗം ചെയ്ത് അർഹതയില്ലാത്തവർക്കും നേരത്തെ ലൈസൻസ് റദ്ദാക്കപ്പെട്ടവർക്കും വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചതായാണ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ലൈസൻസുകൾ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. […]
Read more

ആർടി, സബ് ആർടി ഓഫീസുകളിൽ പൊതുജന സന്ദർശന സമയം നീട്ടി

തിരുവനന്തപുരം: ആർടി, സബ് ആർടി ഓഫീസുകളിലെ പൊതുജന സന്ദർശന സമയം വീണ്ടും നീട്ടി. മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ചുരുക്കിയ സമയക്രമത്തിലാണ് നിലവിലെ ഗതാഗത മന്ത്രി സി.പി. ജോൺ മാറ്റം വരുത്തിയത്. പുതിയ സമയക്രമം അനുസരിച്ച് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും, വൈകീട്ട് 4 മണി മുതൽ 5 മണി വരെയും പൊതുജനങ്ങൾക്ക് ഓഫീസിൽ നേരിട്ട് എത്താം. നേരത്തെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി […]
Read more

ഗതാഗത കമ്മീഷണറുടെ കർശന ഉത്തരവ്: ചെക്ക് പോസ്റ്റുകളിൽ നിന്നും ഉദ്യോഗസ്ഥരെ പിൻവലിക്കും

തിരുവനന്തപുരം: ചെക്ക് പോസ്റ്റുകളിലെ അഴിമതി തടയാനായി കർശന നടപടികൾ സ്വീകരിച്ച് ഗതാഗത കമ്മീഷണർ. ചെക്ക്പ്പോസ്റ്റുകളിൽ നിന്നും ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഉത്തരവിട്ടു, ഇപ്പോൾ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ചെക്ക് പോസ്റ്റുകളിൽ ആവശ്യമില്ലെന്നും ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും, ഒരു എഎംവിയും, ഓരോ ഓഫീസ് അറ്റൻഡും മതിയെന്നുമാണ് ഉത്തരവിൽ പറയുന്നത്. കൂടാതെ 15 ദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥർ മാറണം. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ചെക്ക് പോസ്റ്റിൽ ജോലി ചെയ്യുന്നത് ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ […]
Read more

കേരളത്തില്‍ ഇനി എവിടേയും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം: മോട്ടോര്‍ വാഹന വകുപ്പ്

കേരളത്തിൽ മേൽവിലാസം ഉള്ള ആളുകൾക്ക് സംസ്ഥാനത്തെ ഏത് ആര്‍.ടി.ഓഫീസിലും തടസ്സമില്ലാതെ ഇനി വാഹനം രജിസ്റ്റര്‍ ചെയ്യാം. നിലവിലുണ്ടായിരുന്ന നിയമപ്രകാരം സ്ഥിരമായ മേല്‍വിലാസമുള്ള മേഖലയിലെ ആര്‍.ടി.ഓഫീസില്‍ മാത്രമായിരുന്നു വാഹന രജിസ്ട്രേഷൻ അനുവദിച്ചിരുന്നത്. എന്നാൽ ഹൈക്കോടതി നിർദേശപ്രകാരം സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിന് മോട്ടോര്‍ വാഹന വകുപ്പ് മാറ്റം വരുത്തി. ഇനി KL-1 മുതല്‍ KL-86 വരെയുള്ള ഏത് ആർ ടി ഓഫീസിലും വാഹന രജിസ്‌ട്രേഷൻ സാധ്യമാകും.
Read more

കളര്‍കോട് വാഹനാപകടത്തിന് ഇടയാക്കിയ കാറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കും

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ ആറ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ കാറിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും. ആര്‍ സി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ആര്‍ രമണന്‍ ആലപ്പുഴ ആര്‍ടിഒ ദിലുവിന് കത്ത് നല്‍കിയിരുന്നു. കാര്‍ വാടകയ്ക്ക് കൊടുക്കാന്‍ അനുമതിയില്ലെന്നത് ഉള്‍പ്പെടെ നിരവധി നിയമലംഘനങ്ങള്‍ നടത്തിയെന്ന് തെളിഞ്ഞതിനാലാണ് ആര്‍ സി റദ്ദാക്കാന്‍ കത്ത് നല്‍കിയത്. ആലപ്പുഴ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. അപകടത്തില്‍പ്പെട്ട കാറിന്റെ ഉടമായായിരുന്ന ഷാമില്‍ഖാന്‍ വിദ്യാര്‍ഥികളുമായുള്ള സൗഹ്യദത്തിന്റെ പുറത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix