ശിവഗിരിയിലെ പൊലീസ് നടപടി; എ.കെ.ആന്റണിയെ പിന്തുണച്ച് സ്വാമി സച്ചിദാനന്ദ
തിരുവനന്തപുരം∙ ശിവഗിരിയിലുണ്ടായ പൊലീസ് നടപടിയില്‍ അന്നത്തെ എ.കെ.ആന്റണി സര്‍ക്കാരിനെ പിന്തുണച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. അന്നത്തെ സര്‍ക്കാര്‍ കോടതി ഉത്തരവ് നടപ്പിലാക്കുകയായിരുന്നുവെന്നും പൊലീസ് നടപടി അനിവാര്യമായി മാറിയതാണെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി മഠത്തില്‍ കോടതി വിധി നടപ്പാക്കാന്‍ കോടതി നിര്‍ദേശപ്രകാരമാണ് പൊലീസിനെ അയച്ചതെന്ന് മുന്‍മുഖ്യമന്ത്രി എ.കെ.ആന്റണി ഇന്നലെ പറഞ്ഞിരുന്നു. ആന്റണിയെ പിന്തുണയ്ക്കുന്ന നിലപാടാണ് ശിവഗിരി മഠാധിപതി സ്വീകരിച്ചത്. തിരഞ്ഞെടുപ്പില്‍ വിജയിച്ച പ്രകാശാനന്ദ സ്വാമിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് ഭരണം കൈമാറാന്‍ അന്നത്തെ ഭരണസമിതി തയാറായില്ലെന്ന് മഠാധിപതി സച്ചിദാനന്ദ […]
Read more