ടൈറ്റാനിയം ജോലി തട്ടിപ്പ്; ശശികുമാർ സമർപ്പിച്ച ഹർജി കോടതി തള്ളി
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ അഞ്ചാം പ്രതിയും കമ്പനിയിലെ ലീഗല്‍ ഡപ്യൂട്ടി ജനറൽ മാനേജരുമായ ശശികുമാരൻ തമ്പി കേസിൽ നിന്നു തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. തട്ടിപ്പ് കേസിലെ അഞ്ചാം പ്രതി മറ്റ് പ്രതികളുമായി ചേർന്ന് തൊഴിൽ തട്ടിപ്പ് നടത്തിയതിനു തെളിവുകൾ ഉണ്ടെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് നടപടി. ശശികുമാരൻ തമ്പി ചെയ്തത് നിയമപരമായി ചെയ്യേണ്ട കാര്യങ്ങളാണെന്നും തട്ടിപ്പുമായി ഒരു ബന്ധവും ഇല്ലെന്നും പ്രതിഭാഗം […]
Read more