ബെവ്കോയുടെ സെൽഫ് വെൻഡിംഗ് മെഷീൻ നീക്കത്തിനെതിരെ കെസിബിസി
കൊച്ചി: ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കാൻ സെൽഫ് വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കാനുള്ള ബെവ്കോയുടെ നീക്കത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി. ബെവ്കോയുടെ നീക്കം സർക്കാരിന്റെ മദ്യനയത്തിന് വിരുദ്ധമാണെന്ന് സമിതി ആരോപിച്ചു. മെട്രോ സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ മെഷീനുകൾ സ്ഥാപിക്കുന്നത് പിന്നീട് മറ്റ് മദ്യവിൽപ്പനശാലകളിലേക്കും ബസ് സ്റ്റേഷനുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും വ്യാപിക്കാൻ ഇടയാക്കുമെന്ന് സമിതി ചൂണ്ടിക്കാട്ടി. റെയിൽവേ സ്റ്റേഷനുകളുടെ 500 മീറ്റർ ചുറ്റളവിൽ മദ്യശാലകൾക്കും മദ്യപർക്കും നിയന്ത്രണമുള്ള സാഹചര്യത്തിൽ യാത്രക്കാരിലേക്ക് മദ്യം എളുപ്പത്തിൽ എത്തിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന […]
Read more