ജീവിക്കാൻ കൊതിച്ചവരും ജീവിതം വേണ്ടെന്നു വെച്ചവരും; സിദ്ധാർത്ഥിന്റെ വേർപാടിൽ വിങ്ങലോടെ സീമ ജി നായർ
മലയാളം ടെലിവിഷൻ പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയാണ് നടൻ സിദ്ധാർത്ഥ് വേണുഗോപാൽ വിടപറഞ്ഞത്. കാൻസറിനോടുള്ള രണ്ടു വർഷത്തെ നീണ്ട പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ ഏപ്രിൽ 17-നായിരുന്നു സിദ്ധാർത്ഥിന്റെ അന്ത്യം. സിദ്ധാർത്ഥിന്റെ ചികിത്സാഘട്ടങ്ങളിലുടനീളം വലിയൊരു താങ്ങായി കൂടെയുണ്ടായിരുന്ന നടി സീമ ജി നായർ, പ്രിയപ്പെട്ടവന്റെ വേർപാടിൽ മനമുലഞ്ഞുകൊണ്ട് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. സിദ്ധാർത്ഥ് വിടപറഞ്ഞ് അഞ്ചു ദിവസം പിന്നിടുമ്പോഴാണ് ഐവർമഠത്തിൽ വെച്ചുണ്ടായ ഹൃദയഭേദകമായ ഒരു അനുഭവം സീമ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഒരിടത്ത് ജീവിക്കാൻ […]
Read more