Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: sexual assault

പീഡനക്കേസിൽ കൊച്ചിയിലെ വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം

ന്യൂഡൽഹി: പ്രമുഖ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് നേരെയുള്ള ലൈംഗികപീഡന കേസിൽ സുപ്രീം കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. അറസ്റ്റുണ്ടായാൽ ഉടൻ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്നും, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. വേണു ഗോപാലകൃഷ്ണന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയാണ് ലൈംഗികപീഡന പരാതി നൽകിയിരിക്കുന്നത്. അതേസമയം, ഹണി ട്രാപ്പ് കേസിൽ അറസ്റ്റിലായ യുവതിയാണ് പിന്നീട് ഈ പരാതി […]
Read more

പരിക്കേറ്റ യുവതിക്കു നേരേ ലൈംഗികാതിക്രമ പരാതി; അന്വേഷണം ശക്തമാക്കി

ആലപ്പുഴ: അപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പോലീസ് അന്വേഷണം ശക്തമാക്കി. കേസിലെ പ്രതിയായ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെ കൂടുതൽ നടപടികൾ പുരോഗമിക്കുകയാണ്. യുവതിയുടെ മൊഴിയിൽ ഉണ്ടായ പൊരുത്തക്കേടുകൾ പരിശോധിക്കുന്നതിനായി ചൊവ്വാഴ്ച വീണ്ടും മൊഴിയെടുക്കും. യുവതിയെ ചികിത്സിച്ച ഡോക്ടർ, സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നവർ എന്നിവരുടെയും മൊഴികൾ വീണ്ടും രേഖപ്പെടുത്തും. അന്വേഷണച്ചുമതല കായംകുളം ഡിവൈ.എസ്.പി. ടി. ബിനുകുമാറിന് കൈമാറിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഏപ്രിൽ മൂന്നിന് രാത്രി […]
Read more

കോൺ​ഗ്രസ് കൗൺസിലർക്കെതിരായ പീഡന പരാതി; തെളിവുകൾ കൈവശമുണ്ടെന്ന് അതിജീവിത

പാലക്കാട്: കോൺഗ്രസ് നേതാവ് പ്രശോഭിനെതിരെയുള്ള പീഡനപരാതിയിൽ ആവശ്യമായ എല്ലാ തെളിവുകളും കൈവശമുണ്ടെന്ന് അതിജീവിത വ്യക്തമാക്കി. പീഡനവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ഗർഭിണിയായതിന് പിന്നാലെ മരുന്നുകൾ വാങ്ങി നൽകുകയും ഗർഭച്ഛിദ്രത്തിനായി നിർബന്ധിക്കുകയും ചെയ്തുവെന്നാണ് അതിജീവിതയുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് നിരന്തരം ഭീഷണിയും നേരിട്ടതായി അവർ പറഞ്ഞു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയതെന്നും വ്യക്തമാക്കി. അതേസമയം, ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ താൽപര്യമില്ലെന്ന നിലപാടാണ് ആരോപണ വിധേയനായ കൗൺസിലർ പ്രശോഭ് സ്വീകരിച്ചത്. […]
Read more

പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ

കോഴിക്കോട്: നടക്കാവിൽ പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. നടക്കാവ് സ്വദേശി ശശിധരൻ ഷേണായിയാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് പെൺകുട്ടിക്ക് നേരെ റോഡിൽ വെച്ച് അതിക്രമം ഉണ്ടായത്. പെൺകുട്ടിയും ഇയാളും റോഡിലൂടെ നടന്നുപോകുന്ന സമയത്ത് ഇയാൾ ലൈംഗികോദ്ദശ്യത്തോടെ പെൺകുട്ടിയുടെ ശരീരത്തിൽ തട്ടി എന്നായിരുന്നു പെൺകുട്ടിയുടെ പരാതി. പെൺകുട്ടി തന്നെയാണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇന്ന് രാവിലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി.
Read more

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; ബിജെപി നേതാവിന്റെ മകൻ ഒളിവിൽ

മം​ഗളൂരു: കോളേജ് വിദ്യാർഥിയായ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയതോടെ ആരോപണ വിധേയനായ ബിജെപി നേതാവിന്റെ മകനെ കാണാനില്ല. വിവാഹ വാഗ്ദാനം നൽകി ബിജെപി നേതാവിന്റെ മകൻ ലൈംഗികമായി ചൂഷണം ചെയ്തതായി ആരോപിച്ച് യുവതിയുടെ അമ്മ രം​ഗത്തെത്തി. ബിജെപി നേതാവ് പി ജി ജഗന്നിവാസ റാവുവിന്റെ മകനെതിരെയാണ് യുവതിയും കുടുംബവും രം​പരാതി നൽകിയത്. കൃഷ്ണ ജെ റാവു ഇപ്പോള്‍ ഒളിവിലാണ്. വിദ്യാർത്ഥിനിയായ തന്റെ മകൾക്ക് ഹൈസ്കൂൾ കാലം മുതൽ കൃഷ്ണയുമായി ബന്ധമുണ്ടായിരുന്നുവെന്ന് അമ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൃഷ്ണ റാവു […]
Read more

ചികിത്സയിലുള്ള 13കാരിയെ ബാത്ത്റൂമിൽ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ഉത്തർപ്രദേശ്: ഉത്തര്‍പ്രദേശില മീറ്ററ്റിൽ ചികിത്സയിലുള്ള പതിമൂന്നുകാരി ആശുപത്രിയിൽ പീഡനത്തിനിരയായി. മീററ്റിലെ ലാലാ ലജ്പത് റായ് മെഡിക്കൽ കോളേജിൽ വെച്ചാണ് സംഭവം. മെഡിക്കൽ കോളേജിലെ ഓര്‍ത്തോ വിഭാഗത്തിൽ ചികിത്സയിലായിരുന്ന 13കാരിയെ ബാത്ത്റൂമിൽ വെച്ചാണ് പീഡനത്തിനിരയാക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം നടന്നത്. സംഭവത്തിൽ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനായ രോഹിത്ത് (20) പിടിയിലായി. ബാത്‌റൂമിലേക്ക് പോയ പെൺകുട്ടിയെ പിന്തുടർന്ന് എത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം രാവിലെ സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി രോഹിത് കുമാറിനെ പൊലീസ് പിടികൂടുകയായിരുന്നു. ജനറൽ വാര്‍ഡിൽ 13കാരിക്കൊപ്പം […]
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആശുപത്രി പരിസരത്ത് വെച്ച് കൂട്ട ബലാത്സംഗത്തിനിരയായി

ഭോപാൽ: മധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. സഞ്ജയ് ഗാന്ധി സർക്കാർ ആശുപത്രിയുടെ പരിസരത്ത് വെച്ചായിരുന്നു പീഡനം. ജൂൺ 8 രാത്രിയായിരുന്നു സംഭവം. ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിയുടെ പ്രായപൂർത്തിയാകാത്ത മകളാണ് ആക്രമണത്തിന് ഇരയായത്. ബലാത്സംഗത്തിനു ശേഷം കുറ്റവാളികൾ പെൺകുട്ടിയെ സ്ട്രെച്ചറിൽ ആശുപത്രിയിലേക്കു തിരികെ കൊണ്ടുവന്ന് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനു ശേഷം പെൺകുട്ടി എവിടെയാണെന്നതിനെ സംബന്ധിച്ച് വിവരമില്ല. ഇരയുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തുടക്കത്തിൽ, ഇരയോ കുടുംബമോ പോലീസിനെ സമീപിച്ചിരുന്നില്ല. ആശുപത്രി അധികൃതരും […]
Read more

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം: നിര്‍ണായക ഇടപെടലുമായി വനിത ശിശു വികസന വകുപ്പ്

തിരുവനന്തപുരം: സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍ പോഷ് നിയമത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ജെന്‍ഡര്‍ പാര്‍ക്കിന്റെ സഹായത്തോടുകൂടി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആദ്യഘട്ടമായി സിനിമാ വ്യവസായത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള 60 പേരെ ഉള്‍പ്പെടുത്തിയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 3 വ്യാഴാഴ്ച രാവിലെ 11 മണിക്ക് മസ്‌കറ്റ് ഹോട്ടലില്‍ വച്ച് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിക്കും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ […]
Read more

കുറുപ്പംപടിയിൽ പെൺകുട്ടികളെ പീഡിപ്പിച്ച കേസ്: അമ്മയുടെ സമ്മതത്തോടെന്ന് പ്രതി ധനേഷ്

കൊച്ചി: കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയേയും പ്രതിചേര്‍ക്കും. പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മയുടെ സമ്മതത്തോടെയാണെന്ന് പ്രതി ധനേഷ് പൊലീസിന് മൊഴി നല്‍കി. മൊഴിയുടെ പകര്‍പ്പ് ലഭ്യമായ ശേഷമായിരിക്കും അമ്മയെ പ്രതി ചേര്‍ക്കുക. ധനേഷ് ലൈംഗിക വൈകൃതമുള്ളയാളാണെന്നും പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തി. പീഡനത്തിനിരയായ കുട്ടികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ അച്ഛന്‍ മരണപ്പെട്ടതിന് ശേഷം പെണ്‍കുട്ടികളുടെ അമ്മ അയ്യമ്പുഴ സ്വദേശിയായ ധനേഷുമായി ബന്ധത്തിലാകുന്നത്. രണ്ട് വര്‍ഷത്തോളം ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നു. അവസാന […]
Read more

കെഎസ്ആര്‍ടിസി ബസിൽ ലൈംഗികാതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ

കൊച്ചി: കെഎസ്ആര്‍ടിസി ബസിൽ യാത്രക്കാരിയോട് ലൈംഗികാതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ അമ്പലപ്പുഴ റഹ്മത്ത് മൻസിലിൽ മാഹിൻ (37)നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കുമളിയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ വെച്ചായിരുന്നു സംഭവം. സംഭവത്തിൽ യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. തുടർന്ന് പൊലീസ് പ്രതിയെ പിടികൂടി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix