ശരണ്യയെ കാണാതായ സംഭവം; തെരച്ചിൽ ശക്തമാക്കാൻ കെ.സി. വേണുഗോപാൽ ഇടപെട്ടു
കോഴിക്കോട്: കര്‍ണാടകയിലെ കുടകിൽ മലകയറുന്നതിനിടെ കാണാതായ നാദാപുരം സ്വദേശിനി ശരണ്യയെ കണ്ടെത്താനുള്ള തെരച്ചിൽ ശക്തമാക്കാൻ എം.പി. കെ.സി. വേണുഗോപാൽ ഇടപെട്ടു. കര്‍ണാടക വനംമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും അദ്ദേഹം സംസാരിച്ചു. മുഖ്യമന്ത്രിയോടും സ്ഥിതിഗതികൾ അന്വേഷിച്ചു. ആധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് തെരച്ചിൽ ശക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശരണ്യയുടെ അച്ഛനുമായും അദ്ദേഹം സംസാരിച്ചു. യുവതിയെ കണ്ടെത്താൻ കഴിയുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കര്‍ണാടക സർക്കാർ ഉറപ്പ് നൽകിയതായി അറിയിച്ചു. തടിയന്റെ മോളം മലകയറൽ കേന്ദ്രത്തിൽ വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് […]
Read more