വില്ലനായി ഷവർമ്മ : ഭക്ഷ്യവിഷബാധയേറ്റ് 14 കുട്ടികൾ ആശുപത്രിയിൽ
കാസർകോട്: ഭക്ഷ്യവിഷബാധയേറ്റ് 14 കുട്ടികൾ ആശുപത്രിയിൽ. കാസർകോട് പള്ളിക്കര പൂച്ചക്കാട് ആണ് സംഭവം. നബിദിന ആഘോഷങ്ങൾക്കുശേഷം ഹോട്ടലിൽ നിന്ന് ഷവർമ്മ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. നബിദിന ആഘോഷങ്ങളുടെ ഭാഗമായി പള്ളിക്കമ്മിറ്റി ഭക്ഷണം ഏർപ്പെടുത്തിയിരുന്നു. എന്നാലിത് തികയാതെ വന്നപ്പോൾ 15 ഷവർമ്മ തൊട്ടടുത്തുള്ള ഹോട്ടലിൽ നിന്ന് വാങ്ങി. ഇത് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. അസ്വസ്ഥതകൾ അനുഭവപ്പെട്ട 14 പേരെ ആശുപത്രിയിൽ ചികിത്സ നാളിക്കുകയും ഇവരിൽ നാലുപേരെ അഡ്‌മിറ്റാക്കുകയും ചെയ്തു. പത്തുപേർ നിരീക്ഷണത്തിൽ കഴിയുകയാണ്. 13 പേരും പെൺകുട്ടികളാണ്. ഷവർമ്മയ്ക്കായി ഉപയോഗിച്ചത് പഴയ […]
Read more

