ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന, തിരിച്ചെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സർക്കാർ
ധാക്ക: ഇന്ത്യയിലെ ജീവിതം അവസാനിപ്പിച്ച് ഡിസംബർ 16-ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചു. രാജ്യത്ത് രാഷ്ട്രീയ-നിയമ സംഘർഷങ്ങൾ രൂക്ഷമായിരിക്കെയാണ് മടങ്ങിവരവിനുള്ള തീയതി ഹസീന ആദ്യമായി വ്യക്തമാക്കുന്നത്. 1971-ൽ പാകിസ്ഥാനിൽ നിന്ന് ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കുന്ന വിജയദിനമാണ് ഡിസംബർ 16. 15 വർഷത്തെ ഭരണം അവസാനിപ്പിച്ച വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് രാജ്യം വിട്ട് രണ്ട് വർഷത്തിലേറെ പിന്നിടുമ്പോഴാണ്, വിജയദിനത്തിൽ ധാക്കയിലേക്ക് മടങ്ങാൻ മുൻ പ്രധാനമന്ത്രി തീരുമാനിച്ചിരിക്കുന്നതെന്ന് ഹസീനയുടെ വക്താവ് സയ്യിദ് മൊസമ്മൽ അലി […]
Read more