ഒമാൻ തീരത്ത് മുങ്ങിത്താഴുന്ന കപ്പലിൽ നിന്ന് 14 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
ന്യൂഡൽഹി: ഒമാൻ തീരത്ത് മുങ്ങിത്താഴാൻ തുടങ്ങിയ കപ്പലിൽ കുടുങ്ങിയ 14 ഇന്ത്യക്കാരെ യുഎസ് നാവികസേനയും ഒരു വാണിജ്യക്കപ്പലും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. എൻജിൻ തകരാറിനെ തുടർന്നാണ് എംഎസ്‌വി വിരാട് 1 എന്ന കപ്പൽ അപകടത്തിൽപ്പെട്ടതെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഒമാനിലെ റാസ് അൽ ഹദ്ദിൽ നിന്ന് ഏകദേശം 80 നോട്ടിക്കൽ മൈൽ കിഴക്കായാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. അപകടവിവരം ആദ്യം ലഭിച്ചത് യുഎസ് നാവികസേനയ്ക്കാണ്. തുടർന്ന് ഇന്ത്യൻ നാവികസേനയെയും വിവരം അറിയിക്കുകയായിരുന്നു. ഉടൻ […]
Read more