തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല, അതിവേഗ റെയില്‍ പാതയ്ക്ക് ശ്രമം തുടരുമെന്ന് ധനമന്ത്രി
രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണ വേളയിൽ അതിവേഗ റെയില്‍ പാത കേരളത്തിൽ കൊണ്ടു വരാനുള്ള ശ്രമം ഇനിയും തുടരുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൂടാതെ തെക്കൻ കേരളത്തിൽ കപ്പൽശാല കേന്ദ്ര സഹായം തേടുമെന്നും അറിയിച്ചു. കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ വികസനം കൊണ്ടു വരുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരണം […]
Read more