Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: space x

കുതിച്ചുയര്‍ന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ്, ആക്സിയം 4 ദൗത്യം വിക്ഷേപിച്ചു

കെന്നഡി സ്‌പേസ് സെന്‍റര്‍: കാത്തിരിപ്പിനൊടുവില്‍ ആക്‌സിയം 4 ദൗത്യം സ്പേസ് എക്സ് വിക്ഷേപിച്ചു. ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് സഞ്ചാരികളെ എത്തിക്കാനുള്ള ആക്‌സിയം 4 ദൗത്യമാണ് സ്പേസ് എക്സ് വിക്ഷേപിച്ചത്. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സംഘത്തിൻ്റെ യാത്രയ്ക്ക് ശുഭത്തുടക്കമായി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്സ് 39എ-യില്‍ നിന്ന് ആക്സിയം 4 യാത്രികരെ വഹിച്ച് സ്പേസ് എക്‌സിന്‍റെ ഡ്രാഗണ്‍ പേടകം കരുത്തുറ്റ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ കുതിച്ചുയര്‍ന്നു. ശുഭാംശു ശുക്ലയ്‌ക്ക് പുറമെ മുതിർന്ന […]
Read more

സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്റെ ഒമ്പതാം പരീക്ഷണ വിക്ഷേപണ ദൗത്യവും പരാജയപ്പെട്ടു

സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്റെ ഒമ്പതാം പരീക്ഷണ വിക്ഷേപണ ദൗത്യവും പരാജയപ്പെട്ടു. വിക്ഷേപണം സുഗമമായിരുന്നുവെങ്കിലും പ്രതീക്ഷിച്ച സ്പാഷ്ഡൗണിനു മുമ്പ് ആദ്യഘട്ട സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ പൊട്ടിത്തെറിച്ചു. റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. പേലോഡ് വാതിലുകള്‍ തുറക്കാതെ വന്നതോടെ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കാൻ സാധിച്ചില്ല. സ്റ്റാര്‍ഷിപ്പിന്റെ ഇന്ധന ടാങ്കില്‍ ചോര്‍ച്ചയുണ്ടായെന്നും സ്പേസ് എക്സ് സ്ഥിരീകരിച്ചു. ശക്തമായ റാപ്പറ്റര്‍ എഞ്ചിനുകളുടെ കരുത്തോടെ റോക്കറ്റ് കുതിച്ചുയരുന്ന ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം തന്നെ ഫസ്റ്റ് സ്റ്റേജ് റോക്കറ്റ് അപ്പര്‍ സ്റ്റേജ് സ്റ്റാര്‍ഷിപ്പ് […]
Read more

സ്റ്റാർഷിപ്പിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണം പരാജയം

വാഷിംഗ്ടണ്‍: സ്‌പേസ് എക്‌സ് ‘സ്റ്റാര്‍ഷിപ്പ്’ ഗ്രഹാന്തര റോക്കറ്റിന്റെ എട്ടാം പരീക്ഷണ വിക്ഷേപണം പരാജയം. റോക്കറ്റ് ബഹിരാകാശത്ത് വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ആകാശത്ത് തീജ്വാലകള്‍ പ്രത്യക്ഷപ്പെടുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പരാജയത്തിന്റെ കാരണം അന്വേഷിക്കുമെന്ന് സ്‌പേസ് എക്‌സ് വ്യക്തമാക്കി. റോക്കറ്റ് കുതിച്ചുപൊങ്ങിയ ശേഷമുള്ള രണ്ടാം ഘട്ടത്തിലെ പരാജയമാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് കമ്പനി അറിയിച്ചത്. ഫ്‌ലോറിഡയിലും ബഹാമാസിലുമാണ് അവശിഷ്ടങ്ങള്‍ വീണത്. റോക്കറ്റ് വിക്ഷേപിച്ച് മിനിറ്റുകള്‍ക്ക് ശേഷം സ്‌പേസ് എക്‌സിന് സ്റ്റാര്‍ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. പിന്നാലെ എഞ്ചിനുകള്‍ ഓഫാവുകയും ചെയ്തു. ഇതോടെ പേടകം […]
Read more

തിരികെ ഭൂമിയിലേക്ക്; സുനിത വില്യംസും ബുച്ച് വില്‍മോറും മാര്‍ച്ച് 19ന് തിരികെയെത്തും

കാലിഫോര്‍ണിയ: എട്ട് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസും ബുച്ച് വില്‍മോറും മാർച്ച് 19ന് ഭൂമിയിലെത്തും. സുനിതയെയും ബുച്ചിനെയും മടക്കിക്കൊണ്ടുവരാനുള്ള ക്രൂ-10 ദൗത്യം മാര്‍ച്ച് 12ന് സ്പേസ് എക്സ് വിക്ഷേപിക്കും. ഒരാഴ്ചയ്ക്ക് ശേഷം മാര്‍ച്ച് 19ന്, സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ എത്തും. 2024 ജൂണ്‍ അഞ്ചിനാണ് വെറും 8 ദിവസത്തെ ദൗത്യത്തിനായി നാസയുടെ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത് എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ […]
Read more

ജിസാറ്റ്‌ 20 വിക്ഷേപണം വിജയം ; എലോൺ മസ്കിന്റെ സ്പേസ് എക്സുമായി കൈകോർത്ത് ഐഎസ്ആർഒ

ഇന്ത്യയുടെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആർഒ വികസിപ്പിച്ച ജിസാറ്റ്‌ 20 (ജിസാറ്റ് എന്‍ 2) യുടെ വിക്ഷേപണം വിജയിച്ചു. ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോ​ഗിച്ചാണ് ജിസാറ്റ് എന്‍ 2 വിക്ഷേപിച്ചത്. ചൊവ്വാഴ്ച അർധരാത്രി 12.01ന് ഫ്ലോറിഡയിലെ കേപ്പ് കനാവാറിൽ വെച്ചായിരുന്നു വിക്ഷേപണം. ഐഎസ്ആർഒ യുടെ ചരിത്രത്തിൽ ഏറെ ഭാരമുള്ള കൃത്രിമ ഉപഗ്രഹമാണ് ജിസാറ്റ് എന്‍ 2. 4700 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഐഎസ്‌ആർഒയുടെ വിക്ഷേപണ വാഹനമായ […]
Read more

ഐഎസ്ആർഒയുമായി കൈകോർക്കാൻ എലോൺ മസ്കിന്റെ സ്പേസ് എക്സ്

എലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സ്, ഐ എസ് ആർ ഒയുമായി കൈകോർക്കാൻ കരാറിലേർപ്പെട്ടതായി റിപ്പോർട്ടുകൾ. എലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള റോക്കറ്റ് നിർമാണ കമ്പനിയാണ് സ്‌പേസ് എക്‌സ്. ജിസാറ്റ് -20 കമ്മ്യൂണിക്കേഷൻസ് ഉപഗ്രഹം വിക്ഷേപിക്കുന്നതിന് ഒരു പ്രധാന കരാർ ഉറപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. സ്‌പേസ് എക്‌സിൻ്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് അടുത്ത ആഴ്ച ആദ്യം വിക്ഷേപണം നടത്തും. ഇത് ഐഎസ്ആർഒയും സ്‌പേസ് എക്‌സും തമ്മിലുള്ള നിരവധി വാണിജ്യ സഹകരണങ്ങളിൽ ആദ്യത്തേതായിരിക്കും. തെരഞ്ഞെടുപ്പിന് ശേഷം യുഎസ് പ്രസിഡന്റ് ആയി സ്ഥാനമേറ്റ […]
Read more

Recent News

Advertisement
WhiteswanTV Footer