Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sports

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ തുടക്കം

പെര്‍ത്ത് : ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകും. പെര്‍ത്തിലാണ് ഒന്നാം ടെസ്റ്റ് നടക്കുന്നത്. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബൂംറയാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. നാട്ടില്‍ നടന്ന പരമ്പരയില്‍ ന്യൂസിലന്റിനോട് നേരിട്ട നാണംകെട്ട തോല്‍വിയുടെ ആഘാതത്തിലാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടില്‍ മത്സരത്തിനിറങ്ങുന്നത്. ഓസ്‌ട്രേലിയയിലെ പേസും ബൗണ്‍സും നിറഞ്ഞ പിച്ചുകളില്‍ ബാറ്റര്‍മാരുടെ പ്രകടനമാകും ഇന്ത്യയുടെ വിധി നിര്‍ണയിക്കുക. കഴിഞ്ഞ നാല് പരമ്പരകളിലും ഇന്ത്യയായിരുന്നു ജേതാക്കള്‍. അതില്‍ […]
Read more

മൂന്ന് ഫോർമാറ്റിലും കളിക്കാൻ സഞ്ജു യോഗ്യൻ : ഡിവില്ലിയേഴ്‌സ്

ഡര്‍ബന്‍: ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും കളിക്കാൻ സഞ്ജു സാംസൺ യോഗ്യനെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്‌സ്. എല്ലാ ഫോര്‍മാറ്റുകളിലും സെലക്റ്റര്‍മാര്‍ സഞ്ജുവിനെ പരിഗണിക്കും. സഞ്ജു സ്‌പെഷ്യല്‍ ക്രിക്കറ്റര്‍ ആണെന്നും എല്ലാ ഫോര്‍മാറ്റുകളും കളിക്കുന്നത് എനിക്ക് കാണണമെന്നും, എല്ലാം കളിക്കാന്‍ കഴിയുന്ന താരമായിട്ടാണ് താൻ സഞ്ജുവിനെ കാണുന്നത് എന്നും തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പങ്കുവച്ചു. ഞാന്‍ സഞ്ജുവിന്റെ വലിയ ആരാധകനാണ്. അവന്‍ കളിക്കുന്ന രീതി എനിക്കിഷ്ടമാണ്. തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടുകയെന്നത് അവിശ്വസനീയമാണ് എന്നും […]
Read more

ബോക്സിങ് വേദിയിൽ കൂട്ടത്തല്ല് ; കായിക മേളയിൽ കയ്യാങ്കളി

സംസ്ഥാന സ്കൂൾ കായികമേളയുടെ വേദിയിൽ കൂട്ടത്തല്ല്. എറണാകുളം ജില്ലയിൽ നടക്കുന്ന കായികമേളയിൽ കടയിരിപ്പ് ഗവണ്മെന്റ് സ്കൂളിലെ ബോക്സിങ് വേദിയിലാണ് സംഘാടകരും രക്ഷിതാക്കളും തമ്മിൽ ഏറ്റുമുട്ടിയത്. ബോക്സിങ് മത്സരത്തിൽ കണ്ണൂർ ജില്ലക്ക് ലഭിക്കേണ്ട അർഹമായ പോയിന്റ് നൽകിയില്ല എന്നായിരുന്നു കോ ഓർഡിനേറ്റർ ചന്ദ്രലാലിനെതിരെയുണ്ടായ ആരോപണം. തുടർന്ന് അത് വാക്ക് തർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും മാറുകയായിരുന്നു. ബോക്സിങ് കോ ഓർഡിനേറ്റർ ആയ ചന്ദ്രലാലിനെതിരെ നേരത്തെ തന്നെ രക്ഷിതാക്കളുടെ പരാതി ഉണ്ടായിരുന്നു. തുടർന്ന് അദ്ദേഹത്തെ കോ ഓർഡിനേറ്റർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും […]
Read more

സംസ്ഥാന സ്കൂൾ കായിക മേള ; ബ്രാൻഡ് അംബാസഡർ ശ്രീജേഷ്

പ്രശസ്ത ഒളിമ്പിക്‌സ് മെഡല്‍ ജേതാവും ഹോക്കി താരവുമായ പി.ആര്‍. ശ്രീജേഷ് സംസ്ഥാന കായിക മേളയുടെ അംബാസഡറാകും. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ നാലിന് ആരംഭിക്കുന്ന മേളയുടെ ഉദ്ഘാടനവേദി മഹാരാജാസ് കോളേജ് ഗ്രൗണ്ടാണ്. മേളയുടെ ഉദ്ഘാടന ചടങ്ങിൽ മമ്മൂട്ടി മുഖ്യാതിഥിയാകും. 11 ന് നടക്കുന്ന സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ട്രോഫി സമ്മാനിക്കും . കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് എവർ റോളിങ്ങ് ട്രോഫി മുഖ്യമന്ത്രി പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്ക് കൈമാറി. […]
Read more

നാട്ടിൽ നാണം കെട്ട് ടീം ഇന്ത്യ

മിഥുൻ നാഥ് സ്വയം കുഴി കുഴിച്ച് അതില്‍ വീഴുക എന്ന് കേട്ടിട്ടുണ്ട്. ഇന്ത്യന്‍ക്രിക്കറ്റ് ടീം സത്യത്തില്‍ അതാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. നാട്ടില്‍ ടെസ്റ്റ് പരമ്പര വിജയിക്കാന്‍ സ്പിന്‍ കുഴികള്‍ ഉണ്ടാക്കി എതിരാളികെ എറിഞ്ഞ് വീഴ്ത്തുക. കഴിഞ്ഞ കുറേക്കാലമായി പരീക്ഷിച്ച് വിജയിക്കുന്ന തന്ത്രം. എന്നാല്‍ ഇത്തവണ ന്യൂസിലന്റിനെതിരെ അത് പൂര്‍ണമായും പാളി. ഇടയ്ക്ക് ടെസ്റ്റുകള്‍ തോല്‍ക്കുമെങ്കിലും അത് പരമ്പര നഷ്ടത്തിലേക്ക് പോയിരുന്നില്ല. ഇത്തവണ അതും സംഭവിച്ചു. നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്വന്തം നാട്ടില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര […]
Read more

ധ്യാൻ ചന്ദ് പുരസ്‌കാരം ഇനി മുതൽ ‘അർജുന അവാർഡ് ലൈഫ് ടൈം’; പേര് മാറ്റി കേന്ദ്ര കായിക മന്ത്രാലയം

ന്യൂഡല്‍ഹി : ധ്യാൻ ചന്ദ് പുരസ്‌കാരം ഇനി മുതൽ അറിയപ്പെടുക ‘അർജുന അവാർഡ് ലൈഫ് ടൈം’ എന്ന പേരിൽ. കേന്ദ്ര കായിക മന്ത്രാലയമാണ് പേര് പുനഃര്‍നാമകരണം ചെയ്തത്. പരമോന്നത കായിക ബഹുമതിയുടെ പേര് രാജീവ് ഗാന്ധി ഖേല്‍ രത്ന എന്നതിന് പകരം മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന എന്നാക്കിയും മാറ്റിയിരുന്നു. ഹോക്കി ഇതിഹാസ താരം മേജര്‍ ധ്യാൻ ചന്ദിന്‍റെ പേരില്‍ അറിയപ്പെട്ടിരുന്ന ധ്യാൻചന്ദ് ലൈഫ് ടൈം അവാർഡ് 2002-ൽ ആണ് സ്ഥാപിതമായത്. ഒളിമ്പിക്സ്, പാരാലിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, […]
Read more

സ്‌കൂള്‍ ഒളിമ്പിക്‌സ് നവംബര്‍ 4 മുതല്‍ കൊച്ചിയില്‍

സ്‌കൂള്‍ കലോത്സവത്തിന്റെ മാതൃകയില്‍ സ്‌കൂള്‍ ഒളിമ്പിക്സ് എന്നപേരില്‍ സംസ്ഥാന കായികമേള നടത്താനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്. നവംബര്‍ നാലുമുതല്‍ 11 വരെയാണ് സ്‌കൂള്‍ ഒളിമ്പിക്‌സ് കൊച്ചിയില്‍ നടക്കുന്നത്. കലൂര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനച്ചടങ്ങുകള്‍ ഒളിമ്പിക്സ് മാതൃകയില്‍ വിപുലമായ കലാപരിപാടികള്‍ സംഘടിപ്പിച്ച് ആഘോഷമാക്കും. കൊച്ചിയിലെ 19 വേദികളിലായാണ് സ്‌കൂള്‍ ഒളിമ്പിക്സ് സംഘടിപ്പിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ് സ്‌കൂള്‍ ഒളിമ്പിക്സ് എന്ന ആശയം നടപ്പാക്കുന്നത്.ഇത്രയും നാള്‍ അത്‌ലറ്റിക്‌സ് മാത്രമാണ് സ്‌കൂള്‍ കായികമേള എന്നറിയപ്പെട്ടിരുന്നത്. ഇനി ഗെയിംസ് ഉള്‍പ്പെടെ 39 ഇനങ്ങളുടെ ചാമ്പ്യന്‍ഷിപ്പ് ഒരുമിച്ച് നടത്തും. […]
Read more

ഡല്‍ഹിക്ക് മുന്നില്‍ പൊരുതിവീണ് ഗുജറാത്ത് ടൈറ്റന്‍സ്

ന്യൂഡല്‍ഹി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയം.ഡല്‍ഹി ഉയര്‍ത്തിയ 224 റണ്‍സ് പിന്തുടര്‍ന്ന ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് മാത്രമാണ് നേടാനായത്.അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ നാല് റണ്‍സിനാണ് ശുഭ്മാന്‍ ഗില്ലും സംഘവും പരാജയം വഴങ്ങിയത്.ഡല്‍ഹിക്ക് വേണ്ടി റാസിഖ് സലാം മൂന്നും കുല്‍ദീപ് യാദവ് രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യം ബാറ്റുചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ നാല് വിക്കറ്റ് […]
Read more

ചെന്നൈക്കെതിരെ സെഞ്ച്വറി;അപൂര്‍വ്വ റെക്കോര്‍ഡുമായി ഹിറ്റ്മാന്‍

മുംബൈ:ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് മുംബൈ പരാജയപ്പെട്ടുവെങ്കിലും മുംബൈ ആരാധകര്‍ക്ക് ആശ്വാസമായത് രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയാണ്.ഇതോടെ ഒരു അപൂര്‍വ്വ റെക്കോര്‍ഡും ഹിറ്റ്മാന്‍ സ്വന്തമാക്കി.ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുംബൈ ഇന്ത്യന്‍സ് താരം രണ്ട് തവണ സെഞ്ച്വറി നേടുന്നത്. 63 പന്തില്‍ 105 റണ്‍സുമായി രോഹിത് ശര്‍മ്മ പുറത്താകാതെ നിന്നു.11 ഫോറും അഞ്ച് സിക്‌സും സഹിതമാണ് ഹിറ്റ്മാന്റെ ഇന്നിംഗ്‌സ്.മുമ്പ് 2012ലാണ് രോഹിത് മുംബൈയ്ക്കായി സെഞ്ച്വറി നേടിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 60 പന്തില്‍ 109 റണ്‍സുമായി രോഹിത് പുറത്താകാതെ […]
Read more

ചെന്നൈക്കെതിരെ സെഞ്ച്വറി;അപൂര്‍വ്വ റെക്കോര്‍ഡുമായി ഹിറ്റ്മാന്‍

മുംബൈ:ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് മുംബൈ പരാജയപ്പെട്ടുവെങ്കിലും മുംബൈ ആരാധകര്‍ക്ക് ആശ്വാസമായത് രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയാണ്.ഇതോടെ ഒരു അപൂര്‍വ്വ റെക്കോര്‍ഡും ഹിറ്റ്മാന്‍ സ്വന്തമാക്കി.ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുംബൈ ഇന്ത്യന്‍സ് താരം രണ്ട് തവണ സെഞ്ച്വറി നേടുന്നത്. 63 പന്തില്‍ 105 റണ്‍സുമായി രോഹിത് ശര്‍മ്മ പുറത്താകാതെ നിന്നു.11 ഫോറും അഞ്ച് സിക്‌സും സഹിതമാണ് ഹിറ്റ്മാന്റെ ഇന്നിംഗ്‌സ്.മുമ്പ് 2012ലാണ് രോഹിത് മുംബൈയ്ക്കായി സെഞ്ച്വറി നേടിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 60 പന്തില്‍ 109 റണ്‍സുമായി രോഹിത് പുറത്താകാതെ […]
Read more
Advertisement
WhiteswanTV Footer