Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sports

ജയം ലക്ഷ്യം; ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും

കഴിഞ്ഞ മത്സരത്തിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റിനോട് സമനിലയിൽ പിരിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് അടുത്ത മത്സരത്തിനിറങ്ങും. ഈസ്റ്റ് ബംഗാള്‍ എഫ്‌സിയാണ് എതിരാളികള്‍. ഈസ്റ്റ് ബംഗാള്‍ എഫ്‌സിയാണ് എതിരാളികള്‍. പതിനേഴു മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. 16 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ നിലവില്‍ പതിനൊന്നാം സ്ഥാനത്താണ്. ഈസ്റ്റ് ബംഗാളിനെതിരെ കൊച്ചിയില്‍ നേടിയ വിജയം ആവര്‍ത്തിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യം. കോച്ചിന്റെ താല്‍ക്കാലിക ചുമതലയുള്ള പുരുഷോത്തമന് കീഴിലെ നേട്ടങ്ങളില്‍ പ്രതീക്ഷ വെക്കുകയാണ് […]
Read more

ജയം തുടരാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

ഐഎസ്എല്ലില്‍ ജയം ആവര്‍ത്തിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. രാത്രി ഏഴരയ്ക്ക് കൊച്ചിയിലാണ് മത്സരം. 16 മത്സരങ്ങളില്‍ 6 ജയവും 8 തോല്‍വിയും രണ്ട് സമനിലയും ഉള്‍പ്പടെ 20 പോയിന്റുമായി 8ആം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ജയിക്കാനായാല്‍ ആറാം സ്ഥാനത്തേക്ക് മുന്നേറാനാകും. ഐഎസ്എല്‍ രണ്ടാം പാദത്തില്‍ തിരിച്ചുവരവിന്റെ പാതയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. അവസാന നാല് കളിയില്‍ മൂന്നിലും ജയിച്ച കൊമ്പന്‍ന്മാരുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ വീണ്ടും സജീവമാണ്. മുന്നേറ്റ നിരയുടെ […]
Read more

ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

മുംബൈ: 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിക്കുക. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും സെലക്ഷൻ കമ്മിറ്റി ചീഫ് അജിത് അഗാർക്കറും വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ശേഷം പത്രസമ്മേളനത്തിൽ ടീമിനെ പ്രഖ്യാപിക്കും. ചാമ്പ്യൻസ് ട്രോഫി വരെ രോഹിത്‌ ശർമ ഇന്ത്യൻ ക്യാപ്‌റ്റനായി തുടരും. ജസ്പ്രിത് ബുംമ്രയും സഞ്ജു സാംസണും, കരുൺ […]
Read more

വിജയം പ്രതീക്ഷിച്ച് കേരള ബ്ലാസ്റ്റേഴ്സ്; എതിരാളി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ഐഎസ്എല്ലിൽ ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് രാത്രി ഏഴരയ്ക്ക് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. അവസാന നാല് കളിയിൽ മൂന്നിലും വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് പ്രതീക്ഷയിലാണ്. മികച്ച ഫോം തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്. ഹെസൂസ് ഹിമിനെ പത്തും നോവ സദൂയി ഏഴും ക്വാമി പെപ്ര നാല് തവണയും ലക്ഷ്യം കണ്ടു. എന്നാൽ മധ്യനിരയിലെയും പ്രതിരോധനിലയിലെയും പ്രശ്നങ്ങൾക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. വ്യക്തി പിഴവുകൾ ആവർത്തിക്കുന്നു. ഇതെല്ലാം മറികടന്ന് നോർത്ത് ഈസ്റ്റ് […]
Read more

സര്‍ഫറാസ് ഖാനെതിരെ കോച്ച് ഗൗതം ഗംഭീര്‍; രഹസ്യങ്ങള്‍ ചോര്‍ത്തിയത് സര്‍ഫറാസ്

യുവ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാനെതിരെ ആരോപണവുമായി കോച്ച് ഗൗതം ഗംഭീര്‍. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യയുടെ ഡ്രസ്സിംഗ് റൂം രഹസ്യങ്ങള്‍ ചോര്‍ത്തിയത് സര്‍ഫറാസ് ആണെന്ന് ഗംഭീർ പറഞ്ഞു. ബിസിസിഐയുടെ അവലോകന യോഗത്തിലാണ് സര്‍ഫറാസിനെതിരെ ഗുരുതരമായ ആരോപണം ഗംഭീർ ഉന്നയിച്ചത്. മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിക്ക് ശേഷം ഗൗതം ഗംഭീര്‍ താരങ്ങളോട് കടുത്ത ഭാഷയില്‍ സംസാരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.
Read more

ക്രിക്കറ്റ് താരങ്ങള്‍ക്ക് നിയന്ത്രണം; എല്ലാ താരങ്ങളും ടീം ബസില്‍ തന്നെ യാത്ര ചെയ്യണം

മുംബൈ: ക്രിക്കറ്റ് താരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങി ബിസിസിഐ. പരമ്പര നടക്കുന്ന മുഴുവൻ സമയവും ക്രിക്കറ്റ് താരങ്ങളുടെ കുടുംബം താരങ്ങളുടെ കൂടെ ചെലവഴിക്കേണ്ടതില്ലെന്നാണ് ബിസിസിഐയുടെ പ്രധാന നിബന്ധന. എല്ലാ താരങ്ങളും ടീം ബസില്‍ തന്നെ യാത്ര ചെയ്യണം. 45 ദിവസത്തെ പര്യടനമാണെങ്കില്‍ രണ്ട് ആഴ്ച്ച മാത്രം കുടുംബത്തിന് താരങ്ങള്‍ക്കൊപ്പം ചെലവഴിക്കാം. താരങ്ങള്‍ക്ക് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലം നൽകുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമൊന്നും ആയിട്ടില്ല. ബോർഡർ ഗവാസ്‌കർ ട്രോഫി മത്സരത്തിൽ ഇന്ത്യ 1-3ന് തോറ്റതിന് പിന്നാലെയാണ് ഈ […]
Read more

ഐപിഎൽ എത്താറായി; ആദ്യ മത്സരം മാർച്ച് 21ന്

2025 ലെ ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 മാർച്ച് 21ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഉദ്ഘാടന മത്സരം കൊൽക്കത്ത ഈഡൻ ​ഗാർഡൻസ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ ഐപിഎൽ ചാംപ്യന്മാർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആയതിനാലാണ് ഉത്‌ഘാടന മത്സരത്തിന് കൊൽക്കത്ത വേദിയാകുന്നത്. ഫൈനൽ മത്സരവും ഈഡൻ ​ഗാർഡൻസ് സ്റ്റേഡിയത്തിൽ വെച്ചുതന്നെ നടക്കും. നിലവിലെ റണ്ണേഴ്സ് അപ്പുകളായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഹോം സ്റ്റേഡിയമായ ഉപ്പലിൽ രണ്ട് പ്ലേ ഓഫ് മത്സരങ്ങൾ നടക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ചാംപ്യൻസ് ട്രോഫിയുടെ സമാപനത്തോടെ […]
Read more

ചാംപ്യൻസ് ട്രോഫി ടീം: പ്രഖ്യാപനം വിജയ് ഹസാരെ ട്രോഫി ഫൈനലിന് ശേഷം

ചാംപ്യൻസ് ട്രോഫി ടീം പ്രഖ്യാപനം വിജയ് ഹസാരെ ട്രോഫി ഫൈനലിന് ശേഷം ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം 18 ന് നടക്കുന്ന വിജയ് ഹസാരെ ട്രോഫിയുടെ ഫൈനൽ മത്സരത്തിന് ശേഷമാണ് പ്രഖ്യാപിക്കുക. വിക്കറ്റ് കീപ്പർ ഉൾപ്പടെ പ്രധാനമായും രണ്ട് സ്ഥാനത്തേയ്ക്കാണ് താരങ്ങളെ കണ്ടെത്താനുള്ളത്. ഇതുമൂലമാണ്‌ പ്രഖ്യാപനം വൈകുന്നത്. ഷഭ് പന്തിനൊപ്പം കെ എൽ രാഹുൽ വിക്കറ്റ് കീപ്പറായി വേണ്ടെന്നാണ് ബിസിസിഐ തീരുമാനം. വിക്കറ്റ് […]
Read more

ഹിന്ദി രാഷ്ട്രഭാഷയല്ല എന്ന ആർ അശ്വിന്റെ പരാമർശം; പിന്തുണച്ച് ബിജെപി നേതാവ് കെ അണ്ണാമലൈ

ചെന്നൈ: ഹിന്ദി രാഷ്ട്രഭാഷയല്ല എന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ പ്രസ്താവനയെ പിന്തുണച്ച് ബി.ജെ.പി. തമിഴ്‌നാട് സംസ്ഥന അധ്യക്ഷന്‍ കെ അണ്ണാമലൈ. കൃത്യതയുള്ള കാര്യമാണ് അശ്വിൻ പറഞ്ഞതെന്നും ഹിന്ദി രാഷ്ട്രഭാഷയല്ലെന്നും അത് സൗകര്യപ്രദമായ ഭാഷയാണെന്നും അണ്ണാമലൈ വ്യക്തമാക്കി. ഹിന്ദി ദേശീയ ഭാഷയല്ലെന്നും ഔദ്യോഗികഭാഷ മാത്രമാണെന്നും കഴിഞ്ഞ ദിവസമാണ് രവിചന്ദ്രന്‍ അശ്വിന്‍ പറഞ്ഞത്. ‘ശരിയാണ്. അത് നമ്മുടെ രാഷ്ട്രഭാഷയല്ല. എന്റെ പ്രിയസുഹൃത്ത് അശ്വിന്‍ മാത്രമല്ല, അണ്ണാമലൈയും അത് നിങ്ങളോട് പറയുകയാണ്. അത് രാഷ്ട്രഭാഷയല്ല. അതൊരു പാലമായി […]
Read more

ഗംഭീറിന് പിന്തുണയുമായി ഇന്ത്യൻ താരങ്ങൾ; വിമർശനം വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലാകരുത്

ഗൗതം ഗംഭീറിനെതിരെ മുൻ ഇന്ത്യൻ താരം മനോജ് തിവാരി വിമർശനം ഉന്നയിച്ച സംഭവത്തിൽ ഗംഭീറിന് പിന്തുണയുമായി ഇന്ത്യൻ താരങ്ങൾ. പേസര്‍ ഹര്‍ഷിത് റാണയും, നിതീഷ് റാണയും ഗംഭീറിന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്ത് വന്നു. വിമർശനം വസ്തുതകളുടെ അടിസ്ഥാനത്തിലാകണമെന്നും വ്യക്തിപരമായ വൈരാഗ്യത്തിന്‍റെ പേരിലാകരുതെന്നും നിതീഷ് റാണ പറഞ്ഞു. താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നിസ്വാര്‍ത്ഥനായ കളിക്കാരിലൊരാളാണ് ഗൗതം ഗംഭീറെന്നും നിതീഷ് റാണ തന്റെ എക്സ് പോസ്റ്റില്‍ കുറിച്ചു. പേസര്‍ ഹര്‍ഷിത് റാണയും ഗംഭീറിനെ പിന്തുണച്ചെത്തി. വ്യക്തിവൈരാഗ്യത്തിന്‍റെ പേരില്‍ ആരെയും വിമര്‍ശിക്കുന്നത് […]
Read more
Advertisement
WhiteswanTV Footer