Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sports

ബ്രസീലിനെതിരായ അർജൻ്റീന ടീമിൽ മെസി ഇല്ല

വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജന്റീന ഫുട്ബോൾ ടീമിൽ മെസി ഉണ്ടാകില്ല. ബ്രസീലിനും എതിരായ മത്സരങ്ങൾ താരത്തിന് നഷ്ടമാകും. അറ്റ്‌ലാൻ്റ യുണൈറ്റഡിനെതിരായ ഇൻ്റർ മിയാമിയുടെ മത്സരത്തിൽ താരത്തിന് പരുക്ക് പറ്റി എന്നാണ് റിപ്പോർട്ടുകൾ. ലയണൽ സ്‌കലോണി പ്രഖ്യാപിച്ച അന്തിമ ടീമിൽ മെസി ഇല്ല. ആദ്യം പ്രഖ്യാപിച്ച സാധ്യത ടീമിൽ മെസ്സി ഉണ്ടായിരുന്നു. ഇടവേളക്ക് ശേഷം മൈതാനത്ത് തിരിച്ചെത്തിയ ലയണല്‍ മെസിയുടെ ഗോളോടെയാണ് അറ്റ്‌ലാന്റ യുണൈറ്റഡ് എഫ്സിക്കെതിരെ ഇന്റര്‍ മിയാമിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയം. രണ്ടാം […]
Read more

വനിതാ പ്രീമിയര്‍ ലീഗ് ഫൈനല്‍; ഡല്‍ഹി കാപിറ്റല്‍സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം ഇന്ന്

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് – ഡല്‍ഹി ക്യാപിറ്റല്‍സ് കിരീട പോരാട്ടം. വൈകിട്ട് എട്ടിന് മുംബൈയിലാണ് മത്സരം നടക്കുന്നത്. ആദ്യ സീസണില്‍ കിരീടനേട്ടം മുംബൈയ്ക്ക് ഒപ്പമായിരുന്നു. ഡല്‍ഹിക്കിത് മൂന്നാം ഫൈനലാണ് ആദ്യ കിരീടം ലക്ഷ്യവും. രണ്ട് മലയാളി താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരം കൂടിയാണിത്. ഡല്‍ഹിക്കായി മിന്നു മണിയും മുംബൈക്കായി സജന സജീവനും ഏറ്റുമുട്ടുന്നു. രണ്ടുപേരും വയനാട് സ്വദേശികൾ. ഫൈനല്‍ ഇരു ടീമുകളും നേര്‍ക്കുനേരെയെത്തുന്ന എട്ടാം മത്സരമാകും. നാലെണ്ണത്തില്‍ ഡല്‍ഹി വ്യയം നേടിയപ്പോൾ മൂന്നെണ്ണം […]
Read more

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇനി പത്തുനാള്‍

പതിനെട്ടാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മാര്‍ച്ച് 22-ന് ആരംഭിക്കും. കൊല്‍ക്കത്തയില്‍നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍, നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ഐപിഎലിനായി പലസ്ഥലങ്ങളില്‍ ആരംഭിക്കുന്ന പരിശീലനക്യാമ്പില്‍ എത്തേണ്ടതുകൊണ്ടാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ വിജയത്തിനുശേഷം ട്രോഫി പര്യടനം ഒഴിവാക്കിയത്. ലഖ്നൗ, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ ടീമുകളുടെ നായകന്മാരും മാറും. 10 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ധര്‍മശാല, ഹൈദരാബാദ്, ഗുവാഹാട്ടി, ജയ്പുര്‍, ലഖ്നൗ, മുല്ലന്‍പുര്‍, […]
Read more

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് രോഹിത് ശർമ

ദുബായ്: ഏകദിന ക്രിക്കറ്റിൽ നിന്ന് താൻ വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം. ഇപ്പോൾ ഭാവിയെക്കുറിച്ച് പദ്ധതികളൊന്നുമില്ല. ഇപ്പോൾ എന്ത് ചെയ്യുന്നുവോ, അത് തന്നെ ഇനിയും തുടരുമെന്നും രോഹിത് ശർമ പ്രതികരിച്ചു. ഒരുപാട് താരങ്ങൾക്ക് ഇന്ത്യൻ ടീമിൽ കളിക്കാൻ വലിയ ആ​ഗ്രഹമുണ്ട്. അതിൽ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുള്ള സീനിയർ താരങ്ങളും ഉൾപ്പെടുന്നു. ക്രിക്കറ്റിനോടുള്ള മുതിർന്ന താരങ്ങളുടെ ആവേശം യുവതാരങ്ങൾക്കും പകർന്ന് കിട്ടുന്നു. എങ്കിലും ഇന്ത്യൻ ടീമിൽ അഞ്ചോ […]
Read more

ചാമ്പ്യൻസ് ട്രോഫി ഫൈനല്‍: ഇന്ത്യക്കെതിരെ ടോസ് നേടി ന്യൂസിലന്‍ഡ്

ദുബായ്: ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ്ന്യൂ നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. തുടർച്ചയായ പതിമൂന്നാം ടോസ് ആണ് ക്യാപ്റ്റൻ രോഹിത് ശര്‍മയ്ക്ക് നഷ്ടമാകുന്നത്. ടീം എന്ന നിലയില്‍ ഏകദിനങ്ങളില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ പതിനഞ്ചാം ടോസ് ആണ് നഷ്ടമായത്. ഇന്ത്യൻ ടീമിൽ നിലവിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല. അതേസമയം ന്യൂസിലന്‍ഡ് ഒരു മാറ്റം വരുത്തി. ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റെടുത്ത പേസർ മാറ്റ് ഹെന്‍റി പരിക്കു മൂലം പുറത്തായപ്പോള്‍ നഥാന്‍ സ്മിത്ത് കിവീസിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. […]
Read more

വിരമിക്കൽ തീരുമാനം തിരുത്തി; സുനിൽ ഛേത്രി വീണ്ടും ഇന്ത്യൻ ടീമിൽ

ന്യൂഡൽഹി: വിരമിക്കാനുള്ള തീരുമാനം തിരുത്തി സുനിൽ ഛേത്രി വീണ്ടും ഇന്ത്യൻ ഫുട്ബോൾ ടീമിൽ. മാർച്ച് 19 ന് മാലദ്വീപുമായി നടക്കുന്ന സൗഹൃദമത്സരത്തിനും 25ന്‌ ബംഗ്ലാദേശുമായി നടക്കുന്ന ഏഷ്യൻകപ്പ്‌ യോഗ്യതാ മത്സരത്തിനും ഛേത്രി ഉൾപ്പെട്ടിട്ടുണ്ട്. ഏഷ്യൻ കപ്പ് യോഗ്യതാമത്സരത്തിന് മുന്നോടിയായാണ് സൗഹൃദമത്സരം. ഏഷ്യൻകപ്പ് യോഗ്യത നേടുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടാണ് ഛേത്രിയുമായി സംസാരിച്ച് ടീമിൽ മടങ്ങിയെത്താൻ ആവശ്യപ്പെട്ടതെന്ന് കോച്ച് മനേലാ മാർക്വേസ് പറഞ്ഞു. ഇന്ത്യക്കായി ഏറ്റവുമധികം ഗോൾ (94) നേടിയ താരമാണ് ഛേത്രി. അന്താരാഷ്ട്ര ഗോളുകളിൽ ലോകത്തെ […]
Read more

ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും

ലാഹോർ: ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും. ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിയിൽ കിവീസ് ദക്ഷിണാഫ്രിക്കയെ 50 റൺസിന് തോൽപിച്ചു. 363 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ മറുപടി 312-9 റണ്‍സില്‍ അവസാനിച്ചു. ഒറ്റയ്ക്ക് പൊരുതിയ ഡേവിഡ് മില്ലര്‍ നേടിയ 100* (67)റണ്‍സാണ് വന്‍ നാണക്കേടില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്. ഞായറാഴ്ച ദുബായിലാണ് ഇന്ത്യ – ന്യൂസീലന്‍ഡ് ഫൈനല്‍.363 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 161ന് രണ്ട് എന്ന ശക്തമായ നിലയില്‍ നിന്നതിന് […]
Read more

രഞ്ജി ട്രോഫി ക്രിക്കറ്റ്; ടോസ് നേടിയ കേരളം ബൗളിങ് തെരഞ്ഞെടുത്തു

നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ടോസ് നേടിയ കേരളം ബൗളിങ് തെരഞ്ഞെടുത്തു. മത്സരത്തിൽ വിദര്‍ഭയാണ് കേരളത്തിന്റെ എതിരാളികൾ. നാഗ്പുരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാവിലെ 9.30-ന് മത്സരം തുടങ്ങും. പരാജയത്തിന്റെ വക്കില്‍നിന്ന് ഫൈനല്‍വരെ എത്തിയത് കേരളത്തിന് കരുത്തുനൽകുന്നുണ്ട്. നാഗ്പുരില്‍ നേരത്തേ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്ന രണ്ടുമത്സരങ്ങളും സമനിലയായിരുന്നു. കഴിഞ്ഞവര്‍ഷം ഫൈനലില്‍ മുംബൈക്കുമുന്നില്‍ തോറ്റ വിദര്‍ഭയ്ക്ക് ഇത് വീണ്ടെടുപ്പിനുള്ള അവസരമാണ്. സെമിയില്‍ കളിച്ച കേരള ടീമില്‍ ചെറിയമാറ്റത്തിന് സാധ്യതയുണ്ട്. രാവിലെ ഈര്‍പ്പമുണ്ടെങ്കിലും പിന്നീട് തെളിഞ്ഞ […]
Read more

ചരിത്രം കുറിക്കാൻ കേരളം; രഞ്ജി ട്രോഫി ഫൈനലില്‍ നാളെ വിദര്‍ഭയെ നേരിടും

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രം കുറിയ്ക്കാൻ കേരളം. ഞായറാഴ്ച വൈകീട്ട് നാഗ്പുരിലെത്തിയ ടീം തിങ്കളാഴ്ച രാവിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങി. വിദർഭയുമായുള്ള ഫൈനൽ ബുധനാഴ്ച തുടങ്ങും. സെമിഫൈനലിലെ ചരിത്രവിജയത്തിനുശേഷം അഹമ്മദാബാദിൽ നിന്ന് ടീം നേരേ നാഗ്പുരിലെത്തി. ഗുജറാത്തിനെതിരായ സെമിഫൈനലിലെ ഒന്നാം ഇന്നിങ്‌സിൽ നേടിയ രണ്ടുറൺ ലീഡാണ് കേരളത്തെ ഫൈനലിലെത്തിച്ചത്.
Read more

ലിസ്‌മോര്‍ കപ്പിന് തുടക്കമാകുന്നു; ഏറ്റുമുട്ടാൻ മലയാളി ടീമുകൾ

ലിസ്മോർ: ന്യൂ സൗത്ത് വെയിൽസിലെ ലിസ്‌മോര്‍ സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ലിസ്‌മോര്‍ കപ്പ് 2025 എവറോളിംഗ് ട്രോഫിക്കും ഈസി ഹോം ലോൺസ് പ്രൈസ് മണിക്കും വേണ്ടിയുള്ള ഹാർഡ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്ന്റിന് മാർച്ച് 30-ന് ലിസ്‌മോര്‍ ജിം റോഡര്‍ ഓവൽ സ്റ്റേഡിയത്തിൽ തുടക്കമാകും. അഞ്ച് മലയാളി ടീമുകൾ തമ്മിലുള്ള പോരാട്ടമാണ് ടൂർണമന്റിന്റെ പ്രത്യേകത. ലിസ്‌മോറിന്റെ ചരിത്രത്തിൽ ആദ്യമായാണ് അഞ്ച് മലയാളി ടീമുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിൽ ലിസ്‌മോര്‍ സ്‌ട്രൈക്കേഴ്‌സ്, ടാരി റോയല്‍സ്, […]
Read more
Advertisement
WhiteswanTV Footer