പോക്‌സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ്; 50,000 രൂപ പിഴയും വിധിച്ച് കോടതി
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും വിധിച്ച് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. അയ്യന്തോളിൽ വിദ്യാർഥിനികൾക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയ സംഭവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. സ്പെഷ്യൽ ജഡ്ജിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. വിധിക്കെതിരെ അപ്പീൽ നൽകുന്നതിനായി ഒരു മാസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. അതേസമയം, ശ്രീജിത്ത് രവിക്ക് കോടതി ജാമ്യവും അനുവദിച്ചു. 2022 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ […]
Read more