Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: StraitOfHormuz

ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ അനിശ്ചിതത്വം

ടെഹ്റാൻ: ഇറാൻ സന്നദ്ധത അറിയിച്ചിട്ടും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ വ്യക്തമായ തീരുമാനം ഉണ്ടായില്ല. അമേരിക്ക മുന്നോട്ടുവയ്ക്കുന്ന ഉപാധികൾ അംഗീകരിച്ചാൽ കടലിടുക്ക് തുറക്കാമെന്നാണ് ഇറാന്റെ നിലപാട്. എന്നാൽ ഹോർമുസ് ഇതിനകം തുറന്നുകഴിഞ്ഞതായി അമേരിക്ക അവകാശപ്പെട്ടു. അമേരിക്ക ഉപാധികൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ പരസ്യമായി അറിയിച്ചിരുന്നു. എന്നാൽ അതിന് മുമ്പുതന്നെ ഹോർമുസിലെ മൈനുകൾ നീക്കി കടലിടുക്ക് തുറന്നതായി അമേരിക്ക പ്രഖ്യാപിച്ചു. ഇതാണ് വിഷയത്തിൽ പുതിയ അനിശ്ചിതത്വത്തിന് കാരണമായത്. സാമ്പത്തിക ഉപരോധങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ ഇളവുകൾ നേടാനാണ് അമേരിക്കയുടെ നീക്കമെന്നാണ് […]
Read more

ഹോർമുസ് കടലിടുക്കിൽ 20ലധികം യുദ്ധക്കപ്പലുകൾ വിന്യസിച്ച് അമേരിക്ക

വാഷിങ്ടൺ: ഇറാനെതിരായ ഉപരോധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിൽ 20ലധികം യുദ്ധക്കപ്പലുകൾ അമേരിക്ക വിന്യസിച്ചു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് നടപടിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. യുഎസ് നേവിയുടെ ഡിസ്ട്രോയർ കപ്പലായ യുഎസ്എസ് റോസ് ഉൾപ്പെടെയുള്ള കപ്പലുകളാണ് മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒൻപത് വരെയുള്ള കണക്കുകൾ പ്രകാരം ഉപരോധം ലംഘിക്കാൻ ശ്രമിച്ച 55 വാണിജ്യ കപ്പലുകളെ വഴിതിരിച്ചുവിട്ടതായും രണ്ട് കപ്പലുകളിൽ പരിശോധന നടത്തിയതായും യുഎസ് സൈനിക കമാൻഡ് അറിയിച്ചു. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ പുതിയ ഷിപ്പിങ് […]
Read more

ഹോർമുസിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ജീവനക്കാരുണ്ടായിരുന്ന ചരക്കുകപ്പലിന് നേരെ ആക്രമണം നടന്നു. സൈപ്രസ് പതാകയുള്ള ജിഎഫ്എക്സ് ഗാലക്‌സി എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ ജീവനക്കാരിൽ ഒരാളെ കാണാതായി. പത്ത് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. സംഭവത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഒമാൻ അധികൃതരുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്നും അവരുടെ സഹകരണത്തിന് നന്ദി അറിയിക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, വെടിനിർത്തൽ കരാറിൽ നിന്ന് അമേരിക്ക പിന്മാറിയതിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix