വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകം ; ആര്യാടന്‍ ഷൗക്കത്ത്
മലപ്പുറം : വഴിക്കടവിൽ പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് പതിനഞ്ചുകാരൻ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ആര്യാടൻ ഷൗക്കത്ത്. ഈ അപകടം സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്നാണ് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞത്. കൂടാതെ ഇത്തരം കെണികൾക്ക് കെഎസ്ഇബി മൗനാനുവാദം നൽകുന്നുണ്ടെന്നും ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നും ഷൗക്കത്ത് കൂട്ടിച്ചേർത്തു. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ജിത്തു ആണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. ഫുട്ബോള്‍ കളിക്ക് ശേഷം മീന്‍ പിടിക്കാന്‍ പോകുന്നതിനിടെയാണ് അപകടം. വല ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. അതേസമയം […]
Read more