സണ്ണി ലിയോണിന്റെ നൃത്ത പരിപാടിക്ക് അനുമതി നിഷേധിച്ച് കേരള സര്‍വകലാശാല
തിരുവനന്തപുരം:ബോളിവുഡ് താരം നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടിക്ക് അനുമതി നിഷേധിച്ച് കേരള സര്‍വ്വകലാശാല. സര്‍വ്വകലാശാല ക്യാമ്പസിലെ എഞ്ചിനീയറിംഗ് കോളേജില്‍ ജൂലൈ 5നായിരുന്നു പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്.എന്നാല്‍ സര്‍വ്വകലാശാല വിസി ആണ് പരിപാടി നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. പുറത്തു നിന്നുള്ളവരുട സംഗീത പരിപാടികള്‍ക്കുള്ള സര്‍ക്കാര്‍ വിലക്ക് ഉന്നയിച്ചാണ് നടപടി.കുസാറ്റിലെ അപകടത്തിനു ശേഷം ഇത്തരം പരിപാടികള്‍ക്കുള്ള വിലക്ക് ശക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിനെ അടിസ്ഥാനമാക്കിയല്ല വിസിയുടെ വിലക്കെന്നും പ്രത്യേക താല്‍പര്യമാണ് കാരണമെന്നും ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.
Read more