Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: students

വിദ്യാര്‍ത്ഥികൾക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി; ഇന്‍സ്റ്റഗ്രാമില്‍ ‘ആസ്‌ക് മീ എനിത്തിങ്’ ക്യാമ്പയിന്‍

ന്യൂഡല്‍ഹി: യുവജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാമില്‍ ‘ആസ്‌ക് മീ എനിത്തിങ്’ ക്യാമ്പയിനുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തനിക്ക് എന്തും ചോദിക്കാമെന്നും കഴിയുന്നത്ര ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെയാണ് രാഹുല്‍ ഗാന്ധി ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. ഇതിനോടകം നിരവധി ചോദ്യങ്ങള്‍ക്ക് അദ്ദേഹം പ്രതികരിച്ചു. ജാര്‍ഖണ്ഡില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുമോ എന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന്, ജാര്‍ഖണ്ഡിലെ ജെഎംഎം സഖ്യ സര്‍ക്കാരില്‍ കോണ്‍ഗ്രസ് ഭാഗമാണെന്ന് രാഹുല്‍ ഗാന്ധി മറുപടി […]
Read more

യുകെയും കാനഡയും വിട്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഫ്രാൻസിലേക്ക്

ഫ്രാൻസ് ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രധാന പഠന കേന്ദ്രമായി മാറുന്നു. കാനഡ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ വിസ നിയമങ്ങൾ കടുപ്പിച്ചതോടെയാണ് കൂടുതൽ വിദ്യാർത്ഥികൾ ഫ്രാൻസിനെ തിരഞ്ഞെടുക്കുന്നത്. വേഗത്തിൽ വിസ ലഭിക്കുന്നത്, ഇംഗ്ലീഷ് മീഡിയത്തിലുള്ള കോഴ്സുകൾ, പഠനശേഷമുള്ള തൊഴിൽ അവസരങ്ങൾ എന്നിവയാണ് ഫ്രാൻസിനെ കൂടുതൽ ആകർഷകമാക്കുന്നത്. വിസ നയങ്ങളിലെ സ്ഥിരതയും വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകുന്ന ഘടകമായി മാറിയിട്ടുണ്ട്. അതേസമയം, യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ് 2026-27 അധ്യയന വർഷം മുതൽ വർധിപ്പിക്കാനാണ് ഫ്രഞ്ച് സർക്കാരിന്റെ തീരുമാനം […]
Read more

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 85.2 ശതമാനം വിജയം

ന്യൂഡൽഹി:സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഈ വർഷം 85.2 ശതമാനമാണ് വിജയം. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെ ഇന്ത്യയിലും വിദേശത്തുമായി നടന്ന പരീക്ഷയുടെ ഫലമാണ് ഇന്ന് (മെയ് 13) പുറത്തുവന്നിരിക്കുന്നത്. 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തിൽ മുന്നിൽ നിൽക്കുന്നത്.വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്കോർ കാർഡുകൾ പരിശോധിക്കുന്നതിനായി ബോർഡ് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ results.cbse.nic.in, cbse.gov.in, cbseresults.nic.in എന്നിവയ്ക്ക് പുറമെ […]
Read more

പൊതുവിദ്യാലയങ്ങളിൽ സാങ്കേതിക മുന്നേറ്റം; അഡ്വാൻസ്ഡ് കിറ്റുകളുടെ വിതരണോദ്‌ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ റോബോട്ടിക്സ് പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ ഹൈസ്‌കൂളുകളിലേക്കും കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) മുഖേന അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ആറ് സ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കിറ്റുകൾ കൈമാറിയാണ് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി ആകെ 2500 അഡ്വാൻസ്ഡ് റോബോട്ടിക് […]
Read more

ഭരണസമിതി അംഗങ്ങൾക്ക് സ്വീകരണവും വികസന സംവാദവും സംഘടിപ്പിച്ച് കൈതപ്പൊയിൽ ജി എം യു പി സ്കൂൾ

കോഴിക്കോട്: കൈതപ്പൊയിൽ ജി എം യു പി സ്കൂളിന്റെ എഴുപത്തി ഏഴാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് സ്വീകരണം നൽകി. പിടിഎ പ്രസിഡന്റ് അഷറഫ് സി അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രധാന അധ്യാപകൻ ഷാബു കെ സ്വാഗതം പറഞ്ഞു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വികസന സംവാദത്തിൽ കുട്ടികളുടെ ചോദ്യങ്ങൾക്ക് ഭരണസമിതിക്ക് വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി മറുപടി പറഞ്ഞു. പഞ്ചായത്തിലെ ഏക ഗവൺമെന്റ് യുപി സ്കൂൾ ആയതിനാൽ തന്നെ […]
Read more

ആരാമ്പ്രം ജി എം യു.പി സ്കൂളിൽ ജനകീയ പങ്കാളിത്തത്തോടെ ഒരുങ്ങിയ പൂന്തോട്ടം ഉദ്ഘാടനത്തിനൊരുങ്ങുന്നു

കോഴിക്കോട്: വിദ്യാലയ മുറ്റം മനോഹരമാക്കുന്നതിന്റെ ഭാഗമായി ആരാമ്പ്രം ജി.എം.യു.പി സ്കൂളിൽ പി.ടി.എയുടെ നേതൃത്വത്തിൽ നിർമ്മിച്ച പൂന്തോട്ടം ഉദ്ഘാടനത്തിന് സജ്ജമായി. ജനകീയ പങ്കാളിത്തത്തോടെയാണ് സ്കൂൾ ക്യാമ്പസിൽ ആകർഷകമായ ഈ പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്. സ്കൂളിലെ എൽ.ബി ബ്ലോക്കിന് മുന്നിലായാണ് വൈവിധ്യമാർന്ന ചെടികളാൽ സമ്പന്നമായ പൂന്തോട്ടം സജ്ജീകരിച്ചിരിക്കുന്നത്. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചിൽഡ്രൻസ് പാർക്കിനോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത് എന്നത് കുട്ടികൾക്ക് കൂടുതൽ ആസ്വാദ്യകരമാകും. ചുമർചിത്രങ്ങൾ നൽകുന്ന ദൃശ്യഭംഗി പൂന്തോട്ടത്തിന് മാറ്റുകൂട്ടാനായി പ്രശസ്ത കലാകാരൻ സുലൈമാൻ കോട്ടക്കവയൽ വരച്ച […]
Read more

മണ്ണറിഞ്ഞ് വളരുന്ന കുരുന്നുകൾ; ശ്രദ്ധ നേടി ആരാമ്പ്രം സ്കൂളിലെ ‘യുവതയുടെ കൃഷി’

കോഴിക്കോട്: പുതുതലമുറയിൽ കാർഷിക അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘യുവതയുടെ കൃഷി’ പദ്ധതിയിലൂടെ ശ്രദ്ധേയമാവുകയാണ് ആരാമ്പ്രം ജി.എം.യു.പി. സ്കൂൾ. പഠനത്തോടൊപ്പം കൃഷിയെയും സ്നേഹിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ഈ മാതൃകാപരമായ ഉദ്യമം ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. സ്കൂൾ പി.ടി.എ. ഒരുക്കിയ പച്ചക്കറിത്തോട്ടത്തിന്റെ പരിപാലനത്തിന് നേതൃത്വം നൽകുന്നത് പി.ടി.എ. അംഗം സജ്ന എരേക്കൽ ആണ്. സ്കൂളിലെ ജെ.ആർ.സി, എസ്.എസ്.എസ്.എസ് ക്ലബ്ബുകളിലെ വിദ്യാർത്ഥികളും കൃഷിയിടം പരിപാലിക്കുന്നതിൽ സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ വർഷം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും […]
Read more

ലഹരി വിരുദ്ധ ബോധവൽക്കരണ റാലി നടത്തി

കോഴിക്കോട്: കോളേജുകളുടെ എൻഎസ്എസിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. മാമ്പറ്റ ഡോൺ ബോസ്കോ കോളേജ്, തിരുവമ്പാടി അൽഫോൻസ കോളേജ്, കോഴിക്കോട് ഹോളിക്രോസ് കോളേജ്, എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എൻഎസ്എസ് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു റാലി. ലഹരി മരുന്നുകളുടെ ദോഷഫലങ്ങളും, യുവതലമുറയെ അത് നശിപ്പിക്കുന്ന ആഘാതങ്ങളും സമൂഹ ശ്രദ്ധയിൽപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കോടഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ആരംഭിച്ച റാലി അങ്ങാടിയിലെ പ്രധാന വഴികളിലൂടെ സഞ്ചരിച്ചു. “ലഹരി ജീവിതത്തെ നശിപ്പിക്കും”, […]
Read more

മുട്ടാഞ്ചേരി എഎൽപി സ്കൂൾ ശതാബ്ദി ആഘോഷവും പൂർവ്വ അധ്യാപക കുടുംബ സംഗമം സംഘടിപ്പിച്ചു

കോഴിക്കോട്: നൂറാം വാർഷികത്തിന്റെ നിറവിൽ നിൽക്കുന്ന മുട്ടാഞ്ചേരി എ.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച പൂർവ്വ അധ്യാപക കുടുംബ സംഗമം വികാരാധീനമായ ഓർമ്മ പുതുക്കലായി. പരിപാടിയുടെ ഉദ്ഘാടനം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ് നിർവഹിച്ചു. സ്കൂളിന്റെ നൂറ്റാണ്ട് നീണ്ട വിദ്യാഭ്യാസ പ്രയാണത്തിൽ അധ്യാപകർ നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ അവർ ചടങ്ങിൽ അനുസ്മരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ഗിരീഷ് കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ കെ.കെ. റഷീദ് സ്വാഗതം ആശംസിച്ചു. യു. ശറഫുദ്ദീൻ മാസ്റ്റർ, റിഷ വിപിൻ, […]
Read more

ആരാമ്പ്രം ജിഎം യുപി സ്കൂളിൽ മനോഹരമായ പൂന്തോട്ടം ഒരുങ്ങുന്നു

കോഴിക്കോട്: മടവൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു.പി വിദ്യാലയമായ ആരാമ്പ്രം ജി.എം.യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി മനോഹരമായ പൂന്തോട്ടം നിർമ്മിക്കുന്നു. വിദ്യാലയത്തിന് കൂടുതൽ മിഴിവേകാനും കുട്ടികളെ പ്രകൃതിയോട് അടുപ്പിക്കാനുമാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിലാണ് പൂന്തോട്ട നിർമ്മാണം നടക്കുന്നത്. സ്കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥിയുടെ സഹകരണവും ഈ പ്രവർത്തനത്തിന് കരുത്തുപകരുന്നു. പാഠപുസ്തകങ്ങൾക്കപ്പുറം പ്രകൃതിയെ തൊട്ടറിഞ്ഞു പഠിക്കാനും സ്കൂൾ അങ്കണം കൂടുതൽ ആകർഷകമാക്കാനുമാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നത്. പുതുതലമുറയ്ക്ക് പരിസ്ഥിതി അവബോധം നൽകുന്നതിനോടൊപ്പം, പഠനാന്തരീക്ഷം കൂടുതൽ മനോഹരമാക്കുക […]
Read more

Recent News

Advertisement
WhiteswanTV Footer