Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മണ്ണറിഞ്ഞ് വളരുന്ന കുരുന്നുകൾ; ശ്രദ്ധ നേടി ആരാമ്പ്രം സ്കൂളിലെ ‘യുവതയുടെ കൃഷി’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: പുതുതലമുറയിൽ കാർഷിക അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘യുവതയുടെ കൃഷി’ പദ്ധതിയിലൂടെ ശ്രദ്ധേയമാവുകയാണ് ആരാമ്പ്രം ജി.എം.യു.പി. സ്കൂൾ. പഠനത്തോടൊപ്പം കൃഷിയെയും സ്നേഹിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ഈ മാതൃകാപരമായ ഉദ്യമം ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു.

സ്കൂൾ പി.ടി.എ. ഒരുക്കിയ പച്ചക്കറിത്തോട്ടത്തിന്റെ പരിപാലനത്തിന് നേതൃത്വം നൽകുന്നത് പി.ടി.എ. അംഗം സജ്ന എരേക്കൽ ആണ്. സ്കൂളിലെ ജെ.ആർ.സി, എസ്.എസ്.എസ്.എസ് ക്ലബ്ബുകളിലെ വിദ്യാർത്ഥികളും കൃഷിയിടം പരിപാലിക്കുന്നതിൽ സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ വർഷം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും കൃഷി വകുപ്പും ചേർന്ന് നടത്തിയ മത്സരത്തിൽ മികച്ച പച്ചക്കറി തോട്ടത്തിനുള്ള രണ്ടാം സ്ഥാനം ഈ വിദ്യാലയത്തിനായിരുന്നു.

മടവൂർ കൃഷി ഓഫീസിന്റെയും കൊടുവള്ളി ബ്ലോക്ക് കൃഷി ഓഫീസിന്റെയും പൂർണ്ണ പിന്തുണ ഈ പദ്ധതിക്ക് കരുത്തേകുന്നു. വിഷരഹിത പച്ചക്കറികൾ ഉല്പാദിപ്പിക്കുന്നതിനൊപ്പം കൃഷിയെ ഒരു ജീവിതചര്യയായി മാറ്റാനും ഈ പദ്ധതിയൂടെ കുട്ടികൾക്ക് സാധിക്കുന്നുണ്ട്.

Recent News

Advertisement
WhiteswanTV Footer