ന്യൂഡല്‍ഹി: യുവജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാമില്‍ ‘ആസ്ക് മീ എനിത്തിങ്’ ക്യാമ്പയിനുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തനിക്ക് എന്തും ചോദിക്കാമെന്നും കഴിയുന്നത്ര ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെയാണ് രാഹുല്‍ ഗാന്ധി ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. ഇതിനോടകം നിരവധി ചോദ്യങ്ങള്‍ക്ക് അദ്ദേഹം പ്രതികരിച്ചു.
ജാര്‍ഖണ്ഡില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുമോ എന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന്, ജാര്‍ഖണ്ഡിലെ ജെഎംഎം സഖ്യ സര്‍ക്കാരില്‍ കോണ്‍ഗ്രസ് ഭാഗമാണെന്ന് രാഹുല്‍ ഗാന്ധി മറുപടി നല്കി. രാജ്യത്ത് നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ വിദ്യാഭ്യാസ സംവിധാനത്തിനെതിരെയുള്ള പ്രതിഷേധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
“നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തകര്‍ന്നിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ എല്ലാ സര്‍ക്കാരുകളും കേള്‍ക്കണം. അത് കേന്ദ്ര സര്‍ക്കാരായാലും കോണ്‍ഗ്രസ് സര്‍ക്കാരായാലും ജാര്‍ഖണ്ഡ് സര്‍ക്കാരായാലും പ്രശ്നമില്ല,” രാഹുല്‍ ഗാന്ധി പറഞ്ഞു.
ഡെറാഡൂണിലെ പരിപാടിയിലും, തുടര്‍ന്ന് അലഹബാദില്‍ നടക്കുന്ന പരിപാടിയിലും രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.



