ട്രാൻസ്ഫോർമറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
പത്തനംതിട്ട: വീട്ടുകാരുമായി പിണങ്ങി ട്രാൻസ്ഫോർമറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അഗ്‌നിരക്ഷാ സേന അനുനയിപ്പിച്ച് സുരക്ഷിതമായി താഴെയിറക്കി. ഊന്നുകൽ സ്വദേശി ആരോമൽ (25) ആണ് ട്രാൻസ്ഫോർമറിന് മുകളിൽ കയറിയത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഊന്നുകൽ ജംഗ്ഷന് സമീപത്തെ ട്രാൻസ്ഫോർമറിന് മുകളിലിരുന്ന് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പത്തനംതിട്ടയിൽ നിന്ന് എത്തിയ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി. ഏകദേശം മൂന്നര മണിക്കൂറോളം ശ്രമിച്ച ശേഷം രാവിലെ 7.30ഓടെ യുവാവിനെ സുരക്ഷിതമായി […]
Read more

