Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: SUKUMARAN NAIR

ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചന’; സതീശൻ്റെ മുഖ്യമന്ത്രിസ്ഥാനത്തിൽ സുകുമാരൻ നായർ

കോട്ടയം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തെരഞ്ഞെടുത്തതിനെതിരെ പ്രതികരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുസ്ലിം ലീഗ് ഭരണത്തിൽ കൂടുതൽ സ്വാധീനം നേടുന്നതിന്റെ സൂചനയാണ് ഈ തീരുമാനമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മാനദണ്ഡങ്ങൾ പരിഗണിക്കുമ്പോൾ കൂടുതൽ മുൻഗണന ലഭിക്കേണ്ടത് മുൻപന്തിയിൽ നിൽക്കുന്ന നേതാവിനായിരുന്നുവെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. രമേശ് ചെന്നിത്തലയെക്കുറിച്ചുള്ള ചോദ്യത്തിന്, അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് അദ്ദേഹം മറുപടി നൽകി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 11 ദിവസത്തിന് ശേഷമാണ് കോൺഗ്രസ് […]
Read more

ഐക്യത്തിന് ഫുൾസ്റ്റോപ്പ് ഇട്ട് സുകുമാരൻ നായർ

എൻഎസ്എസിനെ കൂടെ കൂട്ടാനുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രതീക്ഷ കഴിഞ്ഞ ദിവസം കേരളം കണ്ടതാണ്. സാമുദായിക ഐക്യത്തിനോട് നോ പറഞ്ഞു എൻഎസ്എസ്, എസ്എൻഡിപിയെ അകറ്റി നിർത്തിയെങ്കിലും വീണ്ടും അടുക്കാനുള്ള പ്ലാനുമായി വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. എന്നാൽ ആ പ്ലാൻ പാടെ തകർക്കുന്ന പ്രതികരണവുമായി ഇപ്പോൾ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ എത്തിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായുള്ള പ്രശ്നങ്ങൾ രാഷ്ട്രീയപരമല്ലെന്നും അത് വ്യക്തിപരമായ വിരോധം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. സതീശനോടുള്ള എതിർപ്പ് കോൺഗ്രസ് പാർട്ടിയോടുള്ള മൊത്തത്തിലുള്ള വിരോധമായി […]
Read more

സുകുമാരൻ നായർ നിഷ്‌കളങ്കനും മാന്യനും, എസ്എൻഡിപിക്ക് മുസ്ലീം വിരോധമില്ല: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ഐക്യനീക്കം രാഷ്ട്രീയ ലക്ഷ്യം വച്ചല്ലെന്ന് എസ്‌എൻ‌ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഐക്യം എന്നത് കൊണ്ട് കോവലം നായർ, ഈഴവ ഐക്യമല്ല പറഞ്ഞതെന്നും ഐക്യമുണ്ടാവേണ്ടത് നായാടി മുതൽ നസ്രാണി വരെയെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നിഷ്‌കളങ്കനും മാന്യനുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴ നടന്ന എസ്എൻ ട്രസ്റ്റ് യോഗത്തിൽ സംസാരിക്കെയാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. ‘ഐക്യനീക്കം തിരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. എനിക്ക് ഒരുപാട് പിൻബലം തന്ന വ്യക്തയാണ് സുകുമാരൻ […]
Read more

വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമില്ല; വി.ഡി. സതീശനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. കോൺഗ്രസിൽ സതീശനെ “അഴിച്ചുവിട്ട” നിലയാണുള്ളതെന്നും, വാക്കും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത നേതാവാണ് സതീശനെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് പ്രസിഡന്റിനെ നോക്കുകുത്തിയാക്കി എല്ലാ വിഷയങ്ങളിലും സ്വന്തം നിലപാട് പ്രഖ്യാപിക്കുന്ന സമീപനമാണ് സതീശൻ സ്വീകരിക്കുന്നതെന്ന് സുകുമാരൻ നായർ പറഞ്ഞു. സതീശനെ ഇങ്ങനെ നിയന്ത്രണമില്ലാതെ മുന്നോട്ട് വിടുകയാണെങ്കിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ നിയമസഭാ […]
Read more
Advertisement
WhiteswanTV Footer